Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

‘പാച്ചക്കുരിയയും കൊരമ്പയും’…; പായയും തൊപ്പിയും മുതല്‍ ലേഡീസ് പേഴ്‌സ് വരെ; കൗതുകം മാറാതെ കാരിച്ചിയമ്മയുടെ കരകൗശലം

ഉദയപുരം പണാംകോട് പട്ടികവര്‍ഗ്ഗ കോളനിയില്‍ മാവിലന്‍ സമുദായത്തില്‍പ്പെട്ട കാരിച്ചിക്ക് ഇതൊരുശീലമാണ്, കുലത്തൊഴിലും. വെള്ളത്തില്‍ കുതിര്‍ത്ത് ഈര്‍ക്കില്‍ കളഞ്ഞ് തെങ്ങോല കൊണ്ട് പായ, തൊപ്പി, ചെറിയ കൊട്ട, പാച്ചക്കുരിയ. കൊരമ്പ എന്നിവ ഉണ്ടാക്കുകയാണ് കാരിച്ചിയമ്മ

വൈ. കൃഷ്ണദാസ് by വൈ. കൃഷ്ണദാസ്
Nov 19, 2021, 04:41 pm IST
in Lifestyle

കാസര്‍കോട്: പായയും തൊപ്പിയും കൊട്ടയും വട്ടിയും മാത്രമല്ല, ഒന്നാന്തരം ലേഡീസ് പേഴ്‌സുമുണ്ടാക്കും കാരിച്ചി അമ്മ. പാച്ചക്കുരിയ എന്നാണ് ലേഡീസ് പേഴ്‌സിന്റെ അന്നത്തെ പേര്. ഓല നന്നായി മെടഞ്ഞ് പേഴ്‌സ് രൂപത്തിലാക്കിയെടുക്കും. ഇതില്‍ പണം സൂക്ഷിക്കാന്‍ പ്രത്യേക അറയുണ്ടാകും. കൂടാതെ ചെറിയ സാധനങ്ങള്‍, മുറുക്കാനുള്ള വെറ്റില, ചുണ്ണാമ്പ്, അടയ്‌ക്ക. തെങ്ങോലയില്‍ തീര്‍ക്കുന്ന ഇവയൊന്നും കാര്യമായ വരുമാനം ഉണ്ടാക്കിത്തരില്ലെന്ന് അറിയാമെങ്കിലും എണ്‍പത്തിയഞ്ചുകാരിയായ കാരിച്ചി പ്രായം മറന്ന് പണിയെടുക്കുന്നത് ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നുവെന്ന് പുതിയ തലമുറയെ ഓര്‍മിപ്പിക്കാനാണ്.  

ഉദയപുരം പണാംകോട് പട്ടികവര്‍ഗ്ഗ കോളനിയില്‍ മാവിലന്‍ സമുദായത്തില്‍പ്പെട്ട കാരിച്ചിക്ക് ഇതൊരുശീലമാണ്, കുലത്തൊഴിലും. വെള്ളത്തില്‍ കുതിര്‍ത്ത് ഈര്‍ക്കില്‍ കളഞ്ഞ് തെങ്ങോല കൊണ്ട് പായ, തൊപ്പി, ചെറിയ കൊട്ട, പാച്ചക്കുരിയ. കൊരമ്പ എന്നിവ ഉണ്ടാക്കുകയാണ് കാരിച്ചിയമ്മ.

ചെറുതും വലുതുമായ പായകള്‍ ഇപ്പോഴും ഉണ്ടാക്കാറുണ്ട്, മൂന്നോ നാലോ ദിവസമെടുക്കും പായ ഉണ്ടാക്കാന്‍. ചെറുതിന് 100 രൂപയും വലുതിന് 200 രൂപയുമാണ് വാങ്ങുക. കുട്ടികളെ കിടത്താനാണ് ചെറിയ പായകള്‍ ഉപയോഗിക്കുന്നത്. വലിയ പായകള്‍ ഇന്ന് ക്ഷേത്ര ആചാരങ്ങള്‍ക്കും ഊട്ടുപുരകളിലും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമായി ചുരുങ്ങി. രണ്ട് വര്‍ഷമായി ഉത്സവങ്ങള്‍ ഒന്നും നടക്കാത്തതിനാല്‍ പായകള്‍ക്ക് ആവശ്യക്കാരുമുണ്ടായിരുന്നില്ല.

വിപണിയില്‍ കുട താരമാകുന്നതിന് മുമ്പ് ഉപയോഗിച്ചുവന്നതാണ് കൊരമ്പ. തല മുതല്‍ പിറകില്‍ താഴോട്ട് ചൂടാം. എത്ര കാറ്റ് വന്നാലും ഇത് ചൂടി സുഖമായി നടന്നു പോകാം. ഇതിനും ഇപ്പോള്‍ ആവശ്യക്കാരില്ല.  

ആത്മനിര്‍ഭരമാണ് കാലം. സാങ്കേതിക വിദ്യയുടെ പുത്തന്‍കാലത്തും ഗുണനിലവാരവും പ്രകൃതി സൗഹൃദവുമായ കാരിച്ചിയമ്മയുടെ ഉത്പന്നങ്ങള്‍ക്കും സാധ്യതയുണ്ട്. അന്യം നിന്നു പോകുന്ന കുലത്തൊഴില്‍ പുതിയ തലമുറയ്‌ക്ക് പഠിപ്പിച്ചു കൊടുക്കണമെന്ന് കാരിച്ചിക്ക് ആഗ്രഹമുണ്ട്. കാരിച്ചിക്ക് മക്കളില്ല. അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് സഹോദരപുത്രന്‍ കോടോത്ത് ഡോ. അംബേദ്കര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകന്‍ ജനാര്‍ദനനോടൊപ്പമാണ് കഴിയുന്നത്.

Tags: keralaകരകൗശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.