Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

വ്യാഴത്തേക്കാള്‍ വലിപ്പമുള്ള പുതിയ ഗ്രഹത്തെ കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍; ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ വേണ്ടത് 3.2 ഭൗമ ദിനം മാത്രം

പുതുതായി കണ്ടെത്തിയ ഈ ഗ്രഹത്തിന് വ്യാഴത്തിന്റെ 1.4 മടങ്ങ് വലിപ്പമുണ്ട്. ഈ ഗ്രഹം അതിന്റെ നക്ഷത്രത്തെ അസാധാരണമാം വിധം വളരെ അടുത്താണ് പരിക്രമണം ചെയ്യുന്നത്. ഗ്രഹവും അതിന്റെ നക്ഷത്രവും തമ്മിലുള്ള ദൂരം സൂര്യനും ബുധനും തമ്മിലുള്ള ദൂരത്തിന്റെ പത്തിലൊന്നു മാത്രമാണ്. അതിനാല്‍ തന്നെ വെറും 3.2 ഭൗമ ദിനങ്ങള്‍ക്കുള്ളില്‍ ഒരു ഭ്രമണം പൂര്‍ത്തിയാക്കും. വ്യാഴത്തേക്കാള്‍ വലുതാണെങ്കിലും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തിന്റെ 70 ശതമാനം മാത്രമാണ് ഇതിന്റെ പിണ്ഡം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 04:22 pm IST
inTechnology

അഹമ്മദാബാദ്: അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ (പിആര്‍എല്‍) ശാസ്ത്രജ്ഞര്‍ ഭൂമിയില്‍ നിന്ന് 725 പ്രകാശവര്‍ഷം അകലെയുള്ള ഒരു എക്‌സോപ്ലാനെറ്റിനെ കണ്ടെത്തിയിരിക്കുന്നു. ഈ ഗ്രഹം നമ്മുടെ സൂര്യനേക്കാള്‍ 1.5 മടങ്ങ് പിണ്ഡമുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്നുതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നമ്മുടെ സൗരയൂഥത്തിന് പുറത്ത് ഏതെങ്കിലും ഒരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങളെയാണ് എക്‌സോപ്ലാനെറ്റുകള്‍ എന്നു വിളിക്കുന്നത്.

പുതുതായി കണ്ടെത്തിയ ഈ ഗ്രഹത്തിന് വ്യാഴത്തിന്റെ 1.4 മടങ്ങ് വലിപ്പമുണ്ട്. ഈ ഗ്രഹം അതിന്റെ നക്ഷത്രത്തെ അസാധാരണമാം വിധം വളരെ അടുത്താണ് പരിക്രമണം ചെയ്യുന്നത്. ഗ്രഹവും അതിന്റെ നക്ഷത്രവും തമ്മിലുള്ള ദൂരം സൂര്യനും ബുധനും തമ്മിലുള്ള ദൂരത്തിന്റെ പത്തിലൊന്നു മാത്രമാണ്. അതിനാല്‍ തന്നെ വെറും 3.2 ഭൗമ ദിനങ്ങള്‍ക്കുള്ളില്‍ ഒരു ഭ്രമണം പൂര്‍ത്തിയാക്കും. വ്യാഴത്തേക്കാള്‍ വലുതാണെങ്കിലും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തിന്റെ 70 ശതമാനം മാത്രമാണ് ഇതിന്റെ പിണ്ഡം.

നക്ഷത്രത്തിന്റെ വളരെ അടുത്തായതിനാല്‍ ഈ ഗ്രഹത്തിന്റെ ഉപരിതല താപനില 2,000 ഡിഗ്രി കെല്‍വിന്‍ (1726.85 ഡിഗ്രി സെല്‍ഷ്യസ്) വരെ ആയിരിക്കാനാണ് സാധ്യത. ഈ സവിശേഷതകളുള്ള ഗ്രഹങ്ങളെ പലപ്പോഴും ചൂടുള്ള വ്യാഴം എന്നാണ് വിളിക്കുന്നത്. ഇത്തരത്തില്‍ എട്ട് എക്‌സോപ്ലാനെറ്റുകള്‍ ഇതു വരെ കണ്ടെത്തിയിട്ടുണ്ട്.

രാജസ്ഥാന്‍ ഗുരുഷികറിലെ മൗണ്ട് അബു ഒബ്‌സര്‍വേറ്ററിയിലെ ലബോറട്ടറിയില്‍ സ്ഥാപിച്ചിട്ടുള്ള 43 സെന്റിമീറ്റര്‍ ടെലിസ്‌കോപ്പില്‍ പിഐര്‍എല്‍ അഡ്വാന്‍സ്ഡ് റേഡിയല്‍ വെലോസിറ്റി അബു സ്‌കൈ സെര്‍ച്ച് (പാഴ്‌സ്) ഒപ്ടിക്കല്‍ ഫൈബര്‍ ഫെഡ് സ്‌പെക്ടോഗ്രാഫ് ഉപയോഗിച്ചാണ് ഈ എക്‌സോപ്ലാനറ്റ് കണ്ടെത്തിയത്.

2020 ഡിസംബറിനും 2021 മാര്‍ച്ചിനും ഇടയിലാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഈ വര്‍ഷം ഏപ്രിലില്‍ ജര്‍മ്മനിയുടെ ടിസിഇഎസ് സ്‌പെക്ടോഗ്രാഫില്‍ നിന്നും മൗണ്ട് അബുവിലെ 43 സെന്റിമീറ്റര്‍ ടെലിസ്‌കോപ്പില്‍ നിന്നുള്ള സ്വതന്ത്ര ഫോട്ടോമെട്രിക് നിരീക്ഷണങ്ങളില്‍ നിന്നും കൂടുതല്‍ അളവുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.

പുതുതായി കണ്ടെത്തിയ ഈ എകസോപ്ലാനെറ്റിനെ എച്ച്ഡി 82139ബി അല്ലെങ്കില്‍ ടിഒഐ 1789ബി എന്നാണ് വിളിക്കുന്നത്. ഈ ഗ്രഹം പരിക്രമണം ചെയ്യുന്ന നക്ഷത്രത്തെ എച്ച് ഡി 82139 അല്ലെങ്കില്‍ ടിഒഐ 1789 എന്നും വിളിക്കുന്നു.    

Tags: indianscientistഅഹമ്മദാബാദ്solar systemകണ്ടെത്തല്‍jupiterഎക്‌സോപ്ലാനെറ്റ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.