Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്ക് പ്രോജക്ട് ഓഫീസറാകാം; ഒഴിവുകൾ 70, ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 3 നകം

അവസരം സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി ബ്രാഞ്ചുകളില്‍ ഫസ്റ്റ് ക്ലാസില്‍ ബിരുദമെടുത്ത് പ്രവൃത്തി പരിചയം നേടിയവര്‍ക്ക്. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്ക്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനംwww.cochinshipyard.in ല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 09:32 am IST
in Career

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്ക് പ്രോജക്ട് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. തസ്തികകളുടെ വിശദാംശങ്ങള്‍ ചുവടെ-

സീനിയര്‍ പ്രോജക്ട് ഓഫീസര്‍- മെക്കാനിക്കല്‍  10, ഇലക്ട്രിക്കല്‍ 2, ഇലക്‌ട്രോണിക്‌സ്-1, സിവില്‍-1, യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ ഡിസിപ്ലിനില്‍ 60% മാര്‍ക്കില്‍ കുറയാത്ത ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിംഗ് ബിരുദം. ഷിപ്പ് ബില്‍ഡിംഗ്/റിപ്പയര്‍/മറൈന്‍ കമ്പനി/പോര്‍ട്ട് എന്‍ജിനീയറിംഗ് മേഖലയില്‍ നാല് വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. കമ്പ്യൂട്ടര്‍വല്‍കൃത ജോലികളില്‍ പ്രാവീണ്യമുള്ളത് അഭിലഷണീയം. പ്രായപരിധി 2021 ഡിസംബര്‍ 3 ന് 35 വയസ്.

പ്രോജക്ട് ഓഫീസര്‍- മെക്കാനിക്കല്‍ 29, ഇലക്ട്രിക്കല്‍ 10, ഇലക്‌ട്രോണിക്‌സ് 4, ഇന്‍സ്ട്രുമെന്റേഷന്‍ 1, സിവില്‍ 9, ഡിസൈന്‍-ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 2, ഐടി 1, യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഫസ്റ്റ്ക്ലാസ് എന്‍ജിനീയറിംഗ് ബിരുദവും ഷിപ്പ് ബില്‍ഡിംഗ്/റിപ്പയര്‍/മറൈന്‍ കമ്പനി/പോര്‍ട്ട്/എന്‍ജിനീയറിംഗ് കമ്പനികളിലും മറ്റും രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. കമ്പ്യൂട്ടറൈസ്ഡ് എന്‍വയോണ്‍മെന്റില്‍ ജോലി ചെയ്തുള്ള പരിചയം അഭിലഷണീയം. പ്രായപരിധി 30 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

ആകെ 70 ഒഴിവുകളാണുള്ളത്. ഇതില്‍ 5 ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവച്ചിരിക്കുന്നു. പ്രോജക്ട് ആവശ്യങ്ങള്‍ക്കായി മൂന്നു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ംംം.രീരവശിവെശു്യമൃറ.ശി ല്‍ കരിയര്‍ പേജിലുണ്ട്. അപേക്ഷാ ഫീസ് 400 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ മൂന്നിനകം സമര്‍പ്പിക്കണം.

ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്‍. പ്രവൃത്തിപരിചയത്തിനും അര്‍ഹമായ പരിഗണന ലഭിക്കും. വിശദമായ സെലക്ഷന്‍ നടപടിക്രമങ്ങളും സംവരണവും വിജ്ഞാപനത്തിലുണ്ട്.

സീനിയര്‍ പ്രോജക്ട് ഓഫീസര്‍ക്ക് ആദ്യവര്‍ഷം 47,000 രൂപ, രണ്ടാം വര്‍ഷം 48,000 രൂപ, മൂന്നാം വര്‍ഷം 50,000 രൂപ പ്രതിമാസ ശമ്പളമായി ലഭിക്കും. അധികമണിക്കൂര്‍ ചെയ്യുന്ന ജോലികള്‍ക്കായി മാസം 3000 രൂപകൂടി ലഭിക്കും.

പ്രോജക്ട് ഓഫീസര്‍ക്ക് ആദ്യവര്‍ഷം 37,000 രൂപയും രണ്ടാം വര്‍ഷം 38,000 രൂപയും മൂന്നാം വര്‍ഷം 40,000 രൂപയും പ്രതിമാസ ശമ്പളമായി ലഭിക്കും. അധിക മണിക്കൂറുകളില്‍ ചെയ്യുന്ന ജോലികള്‍ക്ക് പ്രതിമാസം 3000 രൂപ കൂടി അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Tags: Engineeringappointmentcochin shipyardJob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

India

രാഷ്‌ട്രീയം മാത്രം നോക്കി പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

Kerala

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

പുതിയ വാര്‍ത്തകള്‍

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.