Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മാപ്പര്‍ഹിക്കാത്ത മാവോയിസ്റ്റ് ഭീകരത

ഒരുകാലത്ത് തികഞ്ഞ മാവോയിസ്റ്റ് ഭീകരരായിരുന്നവര്‍ നേപ്പാളില്‍ അധികാരം പിടിച്ചപ്പോള്‍ അതിനെ ആശിര്‍വദിക്കാന്‍ പോയത് സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണ്. യുപിഎ സര്‍ക്കാരിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 15, 2021, 05:34 am IST
inEditorial

മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയില്‍ ഇരുപത്തിയാറ് മാവോയിസ്റ്റ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിലൂടെ വധിച്ചതും, മണിപ്പൂര്‍-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മാവോയിസ്റ്റ് ഭീകരാക്രമണത്തില്‍ അസം  റൈഫിള്‍സ് കമാന്ററും കുടുംബവും നാല് സൈനികരും വീരമൃത്യു വരിച്ചതും ഒരേ ദിവസമാണ്. രാജ്യത്തിന്റെ നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനത്തെയും അംഗീകരിക്കാതെ വൈദേശിക ശക്തികളുടെയും, രാജ്യത്തിനകത്തെ ശിഥിലീകരണ ശക്തികളുടെയും പിന്തുണയോടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാവോയിസ്റ്റു ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളിയും, അതിനെ നേരിടാന്‍ സുരക്ഷാസേന പ്രകടിപ്പിക്കുന്ന ദൃഢനിശ്ചയവും വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങള്‍. ഗഡ്ചിരോളിയില്‍ കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരില്‍ സിപിഐ മാവോയിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗം മിലിന്ദ് തെല്‍തുംഡെ ഉണ്ടെന്നുള്ളത് വലിയൊരു നേട്ടമാണ്. ഇയാളുടെ സഹോദരനാണ് ഭീമ-കൊറേഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റുചെയ്ത അര്‍ബന്‍ നക്‌സല്‍ ആനന്ദ് തെല്‍തുംഡെ എന്നത് ജനങ്ങളുടെ കണ്ണുതുറപ്പിക്കും. ഭീമ-കൊറേഗാവ് കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന ചില ബുദ്ധിജീവികളുടെയും രാഷ്‌ട്രീയ നേതാക്കളുടെയും മാധ്യമങ്ങളുടെയും തനിനിറത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരില്‍ മുറവിളി കൂട്ടുന്ന മാവോയിസ്റ്റ് സഹയാത്രികര്‍ യഥാര്‍ത്ഥത്തില്‍ ഇവ രണ്ടിന്റെയും കടുത്ത ശത്രുക്കളാണ്.

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്താണ് മാവോയിസ്റ്റുകള്‍ ശക്തി പ്രാപിച്ചത്. നാഗ്പൂരിനടുത്തുള്ള ഗഡ്ചിരോളി വര്‍ഷങ്ങളായി മാവോയിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രമാണ്. ഇവിടെനിന്ന് പിടിയിലായ ഒരു ഭീകരനെ വിട്ടയക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് സര്‍ക്കാരിന് കത്തെഴുതിയത് വലിയ വിവാദം ക്ഷണിച്ചുവരുത്തുകയുണ്ടായി. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് മാവോയിസ്റ്റ് ഭീഷണിയെക്കുറിച്ച് ഇടയ്‌ക്കിടെ പറയാറുണ്ടായിരുന്നെങ്കിലും ഭരണ സംവിധാനം മൃദുസമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ഇതുവഴി രാജ്യത്തിന്റെ പല പ്രദേശങ്ങളിലും സ്വാധീനമുണ്ടാക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് കഴിഞ്ഞു. ഒരുകാലത്ത് തികഞ്ഞ മാേ

വായിസ്റ്റ് ഭീകരരായിരുന്നവര്‍ നേപ്പാളില്‍ അധികാരം പിടിച്ചപ്പോള്‍ അതിനെ ആശിര്‍വദിക്കാന്‍ പോയത് സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണ്. യുപിഎ സര്‍ക്കാരിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. ചൈനയുടെ സ്വാധീനത്തില്‍പ്പെട്ട് ഇന്ത്യയുമായുള്ള ബന്ധം ബോധപൂര്‍വം വഷളാക്കിയവര്‍ക്ക് നമ്മുടെ നാട്ടില്‍നിന്ന് രാഷ്‌ട്രീയവും ഭരണപരവുമായ ഒത്താശ ലഭിച്ചത് വിരോധാഭാസമെന്നേ പറയേണ്ടൂ. രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും വിട്ടുവീഴ്ച ചെയ്യാത്ത നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് മാവോയിസ്റ്റുകളോടുള്ള മൃദുസമീപനത്തിന് മാറ്റം വന്നത്. ഇതിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടുന്ന പ്രതിപക്ഷം മാവോയിസ്റ്റുകളുമായി കൈകോര്‍ത്തു. ബീഹാറില്‍ തെരഞ്ഞെടുപ്പ് സഖ്യം പോലും ഉണ്ടാക്കി. ഈ നയം ഉപേക്ഷിക്കാന്‍ മോദി വിരോധികള്‍ ഇപ്പോഴും തയ്യാറായിട്ടില്ല.

യുപിഎ ഭരണകാലത്തെ അപേക്ഷിച്ച് മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതില്‍ മോദി സര്‍ക്കാരിന് വലിയതോതില്‍ വിജയിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. നേപ്പാളിലെ പശുപതിനാഥ് മുതല്‍ ആന്ധ്രയിലെ തിരുപ്പതി വരെ നീളുന്ന ചുവപ്പു ഇടനാഴി ലക്ഷ്യംവച്ച് വനവാസികളെയും മറ്റും മറയാക്കി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാവോയിസ്റ്റുകള്‍ക്ക് മന്‍മോഹന്‍ ഭരണകാലത്ത് എഴുപതിലേറെ ജില്ലകളില്‍ സ്വാധീനമുണ്ടെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് ഈ സ്വാധീനം നാല്‍പത്തിയഞ്ച് ജില്ലകളിലേക്ക് ചുരുക്കാന്‍ കഴിഞ്ഞു. 2015-20 കാലത്ത് 900 മാവോയിസ്റ്റുകളെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. 4200 പേര്‍ ഇക്കാലയളവില്‍ ആയുധംവച്ച് കീഴടങ്ങി. സുരക്ഷാസേന പോരാട്ടം ശക്തിപ്പെടുത്തിയതോടെ തങ്ങളുടെ താവളങ്ങളില്‍ വലിയ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന മാവോയിസ്റ്റ് ഭീകരര്‍ പലയിടങ്ങളിലും പിടിച്ചുനില്‍ക്കാന്‍ അന്തിമ പോരാട്ടത്തിന് നിര്‍ബന്ധിതരാവുകയാണ്. ഇതിന്റെ ഭാഗമാണ്  ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലും മറ്റും അവര്‍ നടത്തുന്ന ആക്രമണങ്ങള്‍. ഭരണകൂട അടിച്ചമര്‍ത്തല്‍, അധഃസ്ഥിത വിഭാഗങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നൊക്കെ മാവോയിസ്റ്റുകള്‍ പറയുന്നത് വെറും പുകമറയാണ്. കമ്യൂണിസ്റ്റ് ഭീകരരാഷ്‌ട്രമായ ചൈനയുടെയും മറ്റും സഹായത്തോടെയാണ് ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഒരുതരത്തിലുള്ള ദയയും ഇവര്‍ അര്‍ഹിക്കുന്നില്ല. ഈ ദേശവിരുദ്ധ ശക്തികളെ തുടച്ചുനീക്കുകതന്നെ വേണം. ഇവരുടെ ദല്ലാളുകളായി പ്രവര്‍ത്തിക്കുന്നവരെയും ഉരുക്കുമുഷ്ടിയോടെ നേരിടുകയല്ലാതെ മറ്റു മാര്‍ഗമില്ല.

Tags: terrorismമാവോയിസ്റ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.