പത്തനംതിട്ട: ഭക്തര്‍ക്ക് പരിപാവനമായ ക്ഷേത്ര സങ്കേതങ്ങളില്‍ ഇടതുസര്‍ക്കാര്‍ സിപിഎം നേതാക്കള്‍ക്ക് സ്മാരകങ്ങള്‍ പണിയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലാണ് ഇത് നടപ്പാക്കിത്തുടങ്ങിയത്. കഴിഞ്ഞ ദിവസം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദേവസ്വം ബോ
ര്‍ഡ് നിര്‍മിച്ച അന്നദാന മണ്ഡപം – ഭജനമഠം സമുച്ചയത്തിന് സിപിഎം നേതാവായിരുന്ന മുന്‍ എംഎല്‍എ പി.കെ. കുമാരന്റെ പേര് നല്‍കിയത് ഈ പദ്ധതിയുടെ ഭാഗമാണ്. സാധാരണ, ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ പേരുതന്നെയാണ് ഇത്തരം കെട്ടിടങ്ങള്‍ക്കും ആത്മീയ കാര്യങ്ങള്‍ക്കുള്ള മണ്ഡപങ്ങള്‍ക്കും നല്‍കുക.
നാലു കോടി രൂപ ചെലവില്‍ 23,500 ചതുരശ്ര അടിയിലാണ് അന്നദാന മണ്ഡപം – ഭജനമഠം സമുച്ചയം നിര്‍മിച്ചത്. ഇത് ഉദ്ഘാടനം ചെയ്ത ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് പേര് പ്രഖ്യാപിച്ചതും. ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസുവാണ് പി.കെ. കുമാരന്റെ ചിത്രം അനാച്ഛാദനം ചെയ്തത്.
ശബരിമലയുടെ മൂലസ്ഥാനമായ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ത്തന്നെ സിപിഎം നേതാവിന്റെ സ്മാരകം സ്ഥാപിക്കുന്നത് ഭക്തരില്‍ വലിയ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. മണ്ഡല – മകരവിളക്ക് തീര്‍ഥാടന കാലത്ത് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കാനും അന്നദാനത്തിനും പ്രയോജനപ്പെടുന്ന ഈ സമുച്ചയത്തിനാണ് സിപിഎം നേതാവിന്റെ പേരിട്ടത്. ക്ഷേത്ര ഭരണം പിടിച്ചടക്കണമെന്ന് സിപിഎം നേരത്തേ തീരുമാനിച്ചിരുന്നു. പുതിയ നീക്കവും അതിന്റെ ഭാഗമാണെന്ന് സംശയമുണ്ട്. ക്ഷേത്രത്തില്‍ കാണിക്കയായി ലഭിക്കുന്ന വിളക്കുകള്‍ അടക്കം ഈയിടെ ബോര്‍ഡ് ലേലം ചെയ്തിരുന്നു. ക്ഷേത്രക്കുളത്തില്‍ മത്സ്യക്കൃഷിയും മറ്റും നടത്താന്‍ തുനിഞ്ഞതും വലിയ വിവാദമുയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: