Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ഇസ്ലാമിക ഭീകര ഭീഷണി ഗൗരവത്തിലെടുക്കണം

കൈവെട്ട് കേസ് അന്വേഷിക്കാനെത്തിയ ചില പോലീസുകാര്‍ തീവ്രവാദികള്‍ക്ക് അനുകൂലമായിരുന്നുവെന്ന് ആത്മകഥയില്‍ ടി.ജെ. ജോസഫ് പറയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 05:00 am IST
inEditorial

കേരളത്തില്‍ ചില ഹിന്ദു-ക്രൈസ്തവ മതനേതാക്കളെ ലക്ഷ്യമിട്ട് ഇസ്ലാമിക ഭീകരസംഘടനയുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത അത്യന്തം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. നാര്‍ക്കോട്ടിക് ജിഹാദിനെതിരെ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ ഭീകരര്‍ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉത്തര മലബാറിലെ ചില ഹിന്ദു നേതാക്കളെയും സംന്യാസിമാരെയും ഇവര്‍ ലക്ഷ്യമിടുന്നതായും ഏജന്‍സിക്ക് വിവരം ലഭിച്ചതായാണ് അറിയുന്നത്. ലൗജിഹാദിനു പുറമെ മയക്കുമരുന്നിലൂടെ ക്രൈസ്തവ പെണ്‍കുട്ടികളെ വലയില്‍ കുരുക്കുന്ന നാര്‍ക്കോട്ടിക് ജിഹാദിനെതിരെ കരുതിയിരിക്കണമെന്ന് ബിഷപ്പ് പറഞ്ഞത് ഇസ്ലാമിക തീവ്രവാദ-ഭീകര സംഘടനകള്‍ വലിയ വിവാദമാക്കിയിരുന്നു. ബിഷപ്പ് ഹൗസിലേക്ക് എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ഭീഷണി ഉയര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ് ബിഷപ്പ് ചെയ്തത്.  ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് പല ക്രൈസ്തവ സംഘടനകളും സഭാ വ്യത്യാസം മറന്ന് രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇസ്ലാമിക ഭീകരരുടെ സ്ലീപ്പിങ് സെല്ലുകള്‍ ബിഷപ്പിനെ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്  ചെയ്തിരിക്കുന്നത്.

ഇസ്ലാമിക ഭീകരതയുടെ വളക്കൂറുള്ള മണ്ണായി കേരളം മാറിയിട്ട് വര്‍ഷങ്ങളായി. ആഗോള ഭീകര സംഘടനകളായ ഐഎസ്‌ഐഎസിലേക്കും അല്‍ഖ്വയ്ദയിലേക്കുമൊക്കെ ഇവിടെ നിന്ന് യുവതീയുവാക്കള്‍ ചേക്കേറിയിട്ടുള്ളത് ഇന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. എന്നാല്‍ ഇതിനു നേര്‍ക്ക് കണ്ണടച്ചിരുട്ടാക്കുന്ന സമീപനമാണ് സംസ്ഥാനം ഭരിച്ച സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇസ്ലാമിക തീവ്രവാദികളോട് ഭരണസംവിധാനം സ്വീകരിച്ച അലസ സമീപനമാണ് മതനിന്ദ ആരോപിച്ച് തൊടുപുഴയിലെ കോളജ് അധ്യാപകനായ ടി.ജെ. ജോസഫിന്റെ കൈ ഭീകരവാദികള്‍ വെട്ടിയെടുക്കാന്‍ ഇടയാക്കിയത്. കേരളത്തിന്റെ മനഃസാക്ഷിയെ നടുക്കിയ ഈ സംഭവത്തിനുശേഷവും തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തീവ്രവാദികളെ ഒറ്റപ്പെടുത്തുന്നതിനു പകരം അവരുടെ അതിക്രമത്തിനിരയായ അധ്യാപകനെ കുറ്റപ്പെടുത്താനാണ് പലരും ശ്രമിച്ചത്. ഭയപ്പെട്ടുപോയ ക്രൈസ്തവ സഭകള്‍ ഈ സംഭവത്തോട് അകലം പാലിച്ചു. ഇതുകൊണ്ടുകൂടിയാണ് ജിഹാദി ഭീകരതയ്‌ക്കെതിരെ ശബ്ദിച്ച പാലാ ബിഷപ്പിനെതിരെ പ്രതിഷേധവുമായി ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ രംഗത്തു വന്നത്. തങ്ങളുടെ അജണ്ടയ്‌ക്കെതിരെ ശബ്ദിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും, അതിന് ശ്രമിക്കുന്നവരെ ഉന്മൂലനം ചെയ്യുമെന്നുമുള്ള പ്രഖ്യാപിത നയമാണ് മതഭീകരര്‍ക്കുള്ളത്. ഹൈന്ദവ നേതാക്കളെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള കാരണവും ഇതാണ്.  

കൈവെട്ട് കേസ് അന്വേഷിക്കാനെത്തിയ ചില പോലീസുകാര്‍ തീവ്രവാദികള്‍ക്ക് അനുകൂലമായിരുന്നുവെന്ന് ആത്മകഥയില്‍ ടി.ജെ. ജോസഫ് പറയുന്നുണ്ട്. ഇപ്പോള്‍ മതസ്പര്‍ധ വളര്‍ത്തിയെന്നാരോപിച്ച് പാലാ ബിഷപ്പിനെതിരെ കേസെടുത്ത പോലീസ് നടപടി മത തീവ്രവാദികള്‍ക്ക് പച്ചക്കൊടി കാണിക്കുന്നതിന് തുല്യമാണ്. കേരളത്തില്‍ ഇസ്ലാമിക ഭീകര സംഘടനകളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സേവനത്തില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറയുകയുണ്ടായി. എന്നാല്‍ പോലീസ് മേധാവിയുടെ ഈ വെളിപ്പെടുത്തല്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി നിഷേധിക്കുകയാണ് ചെയ്തത്. അല്‍ഖ്വയ്ദയിലേക്കും ഐഎസിലേക്കും മറ്റും ഏറ്റവും കൂടുതല്‍ യുവതീയുവാക്കള്‍ പോയിട്ടുള്ളത് കേരളത്തില്‍ നിന്നാണെന്നിരിക്കെ, ഇത്തരം സംഘടനകളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് ശഠിക്കുന്നത് ആരെ സഹായിക്കാനാണെന്ന് വ്യക്തമാണല്ലോ. കേരളത്തില്‍ വേരുകളുള്ള ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധപ്പെട്ടവര്‍ പോലീസില്‍ പോലും പ്രവര്‍ത്തിക്കുന്നതായാണ് അറിവ്. പോലീസിന്റെ ഇ-മെയില്‍ വിവരങ്ങള്‍ ഇസ്ലാമിക മതമൗലികവാദികള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന് ഒരു എസ്‌ഐ തന്നെ കേസില്‍ പ്രതിയാവുകയുണ്ടായല്ലോ. തീവ്രവാദ സംഘടനകളുടെ സമര്‍ദ്ദത്തെത്തുടര്‍ന്ന് ഇയാളെ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇസ്ലാമിക തീവ്രവാദികളുടെ ശത്രുക്കള്‍ തങ്ങളുടെയും ശത്രുക്കളാണെന്ന രീതിയിലാണ് പിണറായി സര്‍ക്കാര്‍ പെരുമാറുന്നത്. ഈ സാഹചര്യത്തില്‍ ഹിന്ദു-ക്രൈസ്തവ മതനേതാക്കളുടെ ജീവനു ഭീഷണിയുണ്ടെന്ന വിവരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഗൗരവത്തിലെടുത്ത് ഉചിത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

India

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.