Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

പാക് തീവ്രവാദിസംഘടനയെ അടക്കാന്‍ ഇമ്രാന്‍ സമീപിച്ചത് താലിബാന്‍ ആഭ്യന്തരമന്ത്രി സിറാജുദ്ദീന്‍ ഹഖാനിയെ; ഇമ്രാന്‍-താലിബാന്‍ ബന്ധം പുറത്ത്

പാകിസ്ഥാനിലെ ഇമ്രാന്‍ സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയിരുന്ന തീവ്രവാദി സംഘടനയായ തെഹ്റീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) സമാധാനപാതയിലേക്ക്. ഇമ്രാന്‍ സര്‍ക്കാരുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാനപാതയിലേക്ക് നീങ്ങാന്‍ ടിടിപിയെ പ്രേരിപ്പിച്ചത് താലിബാന്‍ നേതാവും ഹഖാനിഗ്രൂപ്പിന്റെ തലവനുമായ സിറാജുദ്ദീന്‍ ഹഖാനിയാണ്. ഇപ്പോള്‍ താലിബാന്‍ സര്‍ക്കാരിനെ ആഭ്യന്തരമന്ത്രിയുമാണ് സിറാജുദ്ദീന്‍ ഹഖാനി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 04:34 pm IST
inWorld

ഇസ്ലാമബാദ്:പാകിസ്ഥാനിലെ  ഇമ്രാന്‍ സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയിരുന്ന തീവ്രവാദി സംഘടനയായ തെഹ്റീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) സമാധാനപാതയിലേക്ക്. ഇമ്രാന്‍ സര്‍ക്കാരുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാനപാതയിലേക്ക് നീങ്ങാന്‍ ടിടിപിയെ പ്രേരിപ്പിച്ചത് താലിബാന്‍ നേതാവും ഹഖാനിഗ്രൂപ്പിന്റെ തലവനുമായ സിറാജുദ്ദീന്‍ ഹഖാനിയാണ്. ഇപ്പോള്‍ താലിബാന്‍ സര്‍ക്കാരിനെ ആഭ്യന്തരമന്ത്രിയുമാണ് സിറാജുദ്ദീന്‍ ഹഖാനി.  

ഇതോടെ ഇമ്രാന്‍ഖാന്‍ സര്‍ക്കാരും ഹഖാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധബന്ധമാണ് മറനീക്കി പുറത്തുവരുന്നത്. സിറാജുദ്ദീന്‍ ഹഖാനിയ്‌ക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കിയത് പാകിസ്ഥാനിലെ ഇന്‍റലിജന്‍സ്‍ മേധാവിയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടായിരുന്നു. ഇപ്പോള്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് നിത്യതലവേദനയായ ടിടിപിയുടെ ശല്ല്യം ഒഴിവാക്കാന്‍  ഇമ്രാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് സിറാജുദ്ദീന്‍ ഹഖാനി ഇടപെട്ടത്. ഹഖാനി നേതാവിന്റെ നിര്‍ദേശത്തിന് തല്‍ക്കാലം ടിടിപി വഴങ്ങുകയാണ്. പാക് സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ടിടിപി നേതാക്കള്‍ അഭയം തേടിയിരിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്.  

കഴിഞ്ഞ രണ്ട് ദശകമായി പാകിസ്ഥാന്‍ ഭരണാധികാരികളെ വിറപ്പിക്കുന്ന തീവ്രവാദി സംഘടനയാണ് ടിടിപി.  അഫ്ഗാനിലെ താലിബാന്റെ ഇരട്ടയായാണ് പാകിസ്ഥാനിലെ ടിടിപി അറിയപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയില്‍ രണ്ടാഴ്ചയായി പാക്‌സര്‍ക്കാര്‍ പ്രതിനിധികളും ടിടിപി നേതാക്കളും തമ്മില്‍ സമാധാനചര്‍ച്ചകള്‍ നടക്കുകയാണ്. ടിടിപിയുടെ ചില തീവ്രവാദികളെ മോചിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനിലാകെ സമാധാനം സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.

പാകിസ്ഥാന്‍ തടവിലാക്കിയിരിക്കുന്ന തീവ്രവാദികളെ വിട്ടയക്കുന്നതോടെ സമാധാനം നിലവില്‍ വരും. കുറച്ചുനാളായി ടിടിപിയോട് ആയുധം താഴെവെയ്‌ക്കാനും രാജ്യത്തിനെതിരായ അക്രമം അവസാനിപ്പിക്കാനും ആവശ്യപ്പെടുകയായിരുന്നു ഇമ്രാന്‍ സര്‍ക്കാര്‍. എന്നാല്‍ താലിബാന്റെ രീതിയില്‍ ശരിയ നിയമങ്ങള്‍ പാകിസ്ഥാനില്‍ അടിച്ചേല്‍പ്പിക്കാനായിരുന്നു ടിടിപി ശ്രമിച്ചിരുന്നത്. പാകിസ്ഥാനിലെ താലിബാന്‍ എന്നറിയപ്പെടുന്ന ടിടിപിയ്‌ക്ക് ഇമ്രാന്‍ സര്‍ക്കാരിനെ സായുധസമരത്തിലൂടെ താഴെ വീഴ്‌ത്താനായിരുന്നു പദ്ധതി.

എന്നാല്‍ വടക്കന്‍ വാസിരിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടിടിപിയ്‌ക്കെതിരെ പാക് സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ അവസാന കോട്ടയായ വാസിരിസ്താന്‍ വിട്ട് ടിടിപി തീവ്രവാദികള്‍ അഫ്ഗാനിലേക്ക് പലായനം ചെയ്തു. അഫ്ഗാനില്‍ നിന്നുകൊണ്ട് ടിടിപി പിന്നീട് പാകിസ്ഥാനില്‍ ബോംബാക്രണവും കൊലപാതകങ്ഹളും അതിര്‍ത്തികടന്നുള്ള ആക്രമണങ്ങളൂും നടത്തിപ്പോന്നു. താലിബാന്‍ കാബൂള്‍ കിഴടക്കിയതോടെ പാകിസ്ഥാനില്‍ ടിടിപിയുടെ ആക്രമണം കൂടിവന്നു.

പാകിസ്ഥാനില്‍ അക്രമം ഈ വര്‍ഷം കൂടിയെന്നും ടിടിപിയാണ് ഇതിന് പിന്നിലെന്നും പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസ് (പി ഐപിഎസ്) പഠനത്തില്‍ പറയുന്നു. ഈ വര്‍ഷം ടിടിപി 95 ആക്രമണങ്ങള്‍ നടത്തുകയും 140പരെ കൊല്ലുകയും ചെയ്തു. ഈ വര്‍ഷം ജൂലായ് മുതല്‍ സപ്തംബര്‍ വരെ മാത്രം ടിടിപി 44 ആക്രമണങ്ങള്‍ നടത്തി ഇതില്‍ 73 പേര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 20ന് നടന്ന ഒരു ആക്രമണത്തില്‍ നാല് പാക് സുരക്ഷസൈനികര്‍ കൊല്ലപ്പെട്ടു.

2007ല്‍ തെക്കന്‍ വാസിരിസ്താനിലെ ബൈതുല്ല മെഹ്‌സുദാണ് ടിടിപിയ്‌ക്ക് ജന്മം നല്‍കിയത്. ലാല്‍ മസ്ജിത് പള്ളിയില്‍ തീവ്രവാദിയായ ഒരു ഇസ്ലാമിക പ്രഭാഷകനെയും അനുയായികളെയും ഒഴിപ്പിക്കാന്‍ പാക് സൈന്യം നടത്തിയ നീക്കത്തെ എതിര്‍ക്കാനാണ് ടിടിപി രൂപീകരിച്ചത്. ടിടിപി രൂപീകരണത്തിിന് ശേഷം തീവ്രവാദികള്‍ പാക് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. സാധാരക്കാര്‍ക്കും പാക് സൈനികര്‍ക്കെതിരെയും ശക്തമായ ആക്രമണം ടിടിപി നടത്തിപ്പോന്നു. പിന്നീട് പാകിസ്ഥാന്‍ സേന ടിടിപിയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടിടിപി നേതൃത്വവുമായി സമാധാനക്കരാറുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു പാകിസ്ഥാന്‍. പക്ഷെ ഇപ്പോള്‍ ഹഖാനി ഗ്രൂപ്പിന്റെ ഇടപെടലോടെ ടിടിപി ആയുധങ്ങള്‍ താഴെവെച്ച് കീഴടങ്ങാനും പാക്‌സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കാനുമുള്ള സാധ്യത വര്‍ധിച്ചു.

Tags: ഹഖാനി ശൃംഖലഹക്കാനിസിറാജുദ്ദീന്‍ ഹഖാനിഐഎസ്ചര്‍ച്ചpakistanimran khanതാലിബാന്‍അഫ്ഗാനിസ്ഥാന്‍imrankhanടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ നിന്ന് പ്രശസ്തിയും പണവും നേടിയിട്ട് ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നോ ? ഇമ്രാൻ ഖാൻ രാജ്യം വിടും മുൻപ് തക്ക ശിക്ഷ നൽകണം ; ഗജേന്ദ്ര ചൗഹാൻ 

India

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

India

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.