Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുധാകരന്റെ സിപിഎമ്മിലെ നാളുകള്‍ പിണറായിയുടെ ഔദാര്യം; പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു മുന്‍പ് എതിരാളികളെ അപ്രസക്തരാക്കി പിണറായിയുടെ നീക്കം

ഒന്നു പ്രതികരിക്കാന്‍ പോലും സാധിക്കാത്ത വിധം വരിഞ്ഞുമുറുക്കപ്പെട്ടു കഴിഞ്ഞു സുധാകരന്‍. താന്‍ വളര്‍ത്തിയ നേതാക്കള്‍ തന്നെ മുന്നില്‍ നിന്ന് അക്രമിച്ചതോടെ മൗനമല്ലാതെ മറ്റൊരു മാര്‍ഗവും അദ്ദേഹത്തിന് മുന്നിലില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 10:27 am IST
in Kerala

പി. ശിവപ്രസാദ്

ആലപ്പുഴ: പാര്‍ട്ടിയിലെ കരുത്തനായ നേതാവായി ഒരു കാലത്ത് മാധ്യമങ്ങള്‍ വാഴ്‌ത്തിപാടിയ ജി. സുധാകരന് ഇനി സിപിഎമ്മിലെ നാളുകള്‍ പിണറായി വിജയന്റെ ഔദാര്യം. കണ്ണൂരില്‍ പി. ജയരാജനും, ആലപ്പുഴയില്‍ സുധാകരനും പാര്‍ട്ടിയെ നയിച്ചിരുന്ന കാലം അവസാനിച്ചു. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുനേതാക്കളെയും അപ്രസക്തമാക്കി പിണറായി വിജയന്‍ തനിക്ക് പറ്റിയ എതിരാളികള്‍ ഇന്ന് പാര്‍ട്ടിയില്‍ ഇല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. വിഎസിനെ വെട്ടിനിരത്താന്‍ കൂട്ടുനിന്ന നേതാക്കള്‍ക്ക് ഇത്ര വേഗത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് കണക്കുകൂട്ടിയിരിക്കില്ലെന്ന് പഴയ വിഎസ് പക്ഷക്കാര്‍ പറയുന്നു.  

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട  രണ്ടു ജില്ലകളാണ് ആലപ്പുഴയും, കണ്ണൂരും. തന്റെ വരുതിക്ക് നില്‍ക്കുന്നവര്‍ മാത്രം നേതൃത്വത്തില്‍ മതിയെന്ന കൃത്യമായ സന്ദേശം എല്ലാ മുതിര്‍ന്ന നേതാക്കള്‍ക്കും നല്‍കാന്‍ പിണറായിക്ക് സാധിച്ചു. മാര്‍ച്ചില്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്  ശേഷം സുധാകരനും, ജയരാജനും അടക്കമുള്ളവര്‍ സംസ്ഥാന സമിതിയില്‍ തുടരണമെങ്കില്‍  പിണറായി കനിയണം. പ്രായപരിധി കര്‍ശന മാനദണ്ഡമാക്കിയാല്‍ സുധാകരന്‍ സമിതിയില്‍ നിന്ന് പുറത്താകും. അതോടെ ആലപ്പുഴയില്‍ നിന്ന് വിഎസിന് ശേഷം ഇന്ന് ജീവിച്ചിരുക്കുന്ന ഏറ്റവും മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ അപ്രസക്തനാകാനാണ് സാദ്ധ്യത.  

ഒന്നു പ്രതികരിക്കാന്‍ പോലും സാധിക്കാത്ത വിധം വരിഞ്ഞുമുറുക്കപ്പെട്ടു കഴിഞ്ഞു സുധാകരന്‍. താന്‍ വളര്‍ത്തിയ നേതാക്കള്‍ തന്നെ മുന്നില്‍ നിന്ന് അക്രമിച്ചതോടെ മൗനമല്ലാതെ മറ്റൊരു മാര്‍ഗവും അദ്ദേഹത്തിന് മുന്നിലില്ല. പിണറായിക്ക് വേണ്ടി രാഷ്‌ട്രീയ എതിരാളികളെ വാക്കുകള്‍ കൊണ്ട് ഏറ്റവുമധികം മുറിവേല്‍പ്പിച്ചതും മറ്റാരുമായിരുന്നില്ല. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കണമെന്ന വാശിയില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിലകൊണ്ടപ്പോള്‍ സംന്യാസി സമൂഹത്തെയും തന്ത്രിയെയും, ആചാരങ്ങളെയും അവഹേളിക്കുന്നതിന് മുന്നില്‍ നിന്നതും സുധാകരനായിരുന്നു. ഇത്തരത്തില്‍ പിണറായിയുടെ മുന്നണി പോരാളിയായി നിലയുറപ്പിച്ച നേതാവിന്റെ പതനം അപ്രതീക്ഷിതമായി.  

അന്വേഷണ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ കണക്കിലെടുത്താല്‍ സുധാകരന് നല്‍കിയ ശിക്ഷ ചെറുതാണെന്ന് വ്യാഖ്യാനിക്കാം. സിപിഎമ്മിന്റെ അച്ചടക്ക നടപടികളില്‍ താഴേത്തലത്തില്‍ നിന്നു മൂന്നാമത്തെ ശിക്ഷാ നടപടിയാണ് ഇപ്പോഴത്തേത്. എന്നാല്‍ സംഘടനാ സമ്മേളനങ്ങള്‍ പുരോഗമിക്കുന്ന സമയത്തുണ്ടായ നടപടി അദ്ദേഹത്തെ എതിര്‍ക്കുന്ന ആലപ്പുഴയിലെ പുതിയ ചേരിക്കുണ്ടാക്കുന്ന ആഹ്ലാദം ചെറുതല്ല. കോടിയേരിക്ക് പകരക്കാരനായി ആക്ടിങ് സെക്രട്ടറിയായി എ. വിജയരാഘവന്‍ എത്തിയതോടെ സുധാകരന്റെ പിടി അയഞ്ഞു തുടങ്ങി. പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ വരെ സുധാകരനെതിരായ പരസ്യശാസന റിപ്പോര്‍ട്ട് ചെയ്യും. അവിടങ്ങളില്‍ എതിര്‍പക്ഷം ആഞ്ഞടിക്കും. ലോക്കല്‍, ഏരിയ, ജില്ലാ സമ്മേളനങ്ങളില്‍ പാര്‍ട്ടി നടപടിക്ക് വിധേയനായ സഖാവ് എന്ന പരിഗണന മാത്രമെ  ലഭിക്കാനിടയുള്ളു. ആലപ്പുഴ ജില്ലയില്‍ അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കള്‍ ഫോണില്‍ പോലും ബന്ധപ്പെടാന്‍ ഭയക്കുകയാണ്. എതിര്‍ ചേരിയുടെ നോട്ടപ്പുള്ളിയാകുമോയെന്ന ആശങ്കയാണ് അവര്‍ക്ക്.

Tags: cpmpinarayiജി.സുധാകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.