Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച

ഇതിനു മുന്‍പ് അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരുന്നപ്പോളാണ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചത്. 1

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2021, 08:42 am IST
in World

റോം : ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുംകത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്‍ രാഷ്‌ട്രത്തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തി.  ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍  എന്നിവരും ഒപ്പമുണ്ടായിരുന്നു.മാര്‍പാപ്പയുടെ സ്വകാര്യ ലൈബ്രറിയില്‍ വച്ച്്ഇരുവരും മാത്രമായും ചര്‍ച്ച നടത്തി

 ഇതിനു മുന്‍പ്  അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരുന്നപ്പോളാണ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചത്. 1999 നവംബറില്‍ എത്തിയ  ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്‌ക്ക് ഔദ്യോഗിക വരവേല്‍പ്പ് നല്‍കി.  ഏഷ്യന്‍ രാജ്യങ്ങളെ ക്രൈസ്തവ വല്‍ക്കരിക്കുക ലക്ഷ്യം എന്നു പ്രഖ്യാപിച്ച ശേഷം ജോണ്‍ പോള്‍ വരുന്നതിനെ വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിമര്‍ശിച്ചിരുന്നു.മുന്‍കാലങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്തിയതിന് മാര്‍പാപ്പ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതോടെ ഇന്ത്യാ സന്ദര്‍ശനം വിവാദമായി. എന്നാല്‍ ആത്മീയ നേതാവ്, രാഷ്‌ട്രത്തലവന്‍ എന്നീ നിലകളില്‍ മാര്‍പ്പാപ്പയ്‌ക്ക് വാജ്‌പേയിയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കി.

അതിനു മുന്‍പ് 1986 ഫെബ്രുവരിയില്‍ 10 ദിവസത്തെ സന്ദര്‍ശനത്തിനായി  ജോണ്‍പോള്‍ മാര്‍പ്പാപ്പ എത്തിയിരുന്നു. ദല്‍ഹി, കല്‍ക്കത്ത, ചെന്നൈ,കേരളം, ഗോവ, മുംബയ് എന്നിവിടങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്തു.1964ല്‍ ഇന്റര്‍നാഷണല്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയ പോള്‍ നാലാമനാണ് ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ.  

മൂന്നു തവണയായി രണ്ട് മാര്‍പ്പാപ്പമാരാണ് ഇന്ത്യയിലെത്തിയതെങ്കില്‍ വത്തിക്കാനില്‍ എത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്റാള്‍, അടല്‍ ബിഹാരി വാജ്പേയി എന്നിവര്‍  മാര്‍പാപ്പമാരെ കണ്ടിരുന്നു.

മോദിക്ക് മുമ്പ് പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു(1955), ഇന്ദിരാഗാന്ധി(1986), ഐ കെ ഗുജ്റാള്‍(1997), അടല്‍ ബിഹാരി വാജ്പേയി(2000) എന്നിവര്‍ വത്തിക്കാനില്‍ അന്നത്തെ മാര്‍പാപ്പമാരെ കണ്ടിരുന്നു.

1955 ജൂലൈയില്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയെ നെഹ്റു സന്ദര്‍ശിച്ചപ്പോള്‍, ഗോവയെ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിഷേധം നേരിട്ടിരുന്നു. പ്രദേശത്തെ ക്രിസ്ത്യാനികളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പോര്‍ച്ചുഗീസുകാര്‍ അവകാശപ്പെട്ടതോടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമൂഹം ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു.

ഗോവയുടെ സ്വാതന്ത്ര്യത്തിനായി  ആരംഭിച്ച പ്രതിഷേധത്തിനിടെ പോര്‍ച്ചുഗീസുകാര്‍ 20 പേരെ കൊന്നതിനെത്തുടര്‍ന്ന് നെഹ്റു സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. മാര്‍പാപ്പയുമായുള്ള ചര്‍ച്ചയില്‍  ഗോവയില്‍ നടക്കുന്നത് ഒരു ‘രാഷ്‌ട്രീയ പ്രശ്‌നമാണ്’ ‘മതപരമല്ല’ എന്ന് നെഹ്റു  വ്യക്തമാക്കി.  

2005 ഏപ്രിലില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വിയോഗത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ എന്നത്തെ ഉപരാഷ്‌ട്രപതി അന്തരിച്ച ഭൈറോണ്‍ സിംഗ് ഷെഖാവത്ത് പങ്കെടുത്തു. മദര്‍ തെരേസയെ വിശുദ്ധയായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വാരാജ് പങ്കെടുത്തു.

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ 1997-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് ു ഭഗവദ്ഗീത സമ്മാനിച്ചു. മാര്‍പ്പാപ്പ  ജപമാല തിരിച്ചു നല്‍കി നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുണ്ടായിരുന്നു.

നരേന്ദ്രമോദി മാര്‍പ്പാപ്പയെ കാണുന്നത് ആവേശത്തോടെയാണ് ഇന്ത്യയിലെ ക്രൈസ്തവ സമൂഹം കാണുന്നത്. സര്‍ക്കാര്‍ ് ഔദ്യോഗികമായി സന്ദര്‍ശനം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ, കേരള കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ”നമ്മുടെ രാജ്യവും വത്തിക്കാനും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ഊര്‍ജവും ഊഷ്മളതയും പകരും” എന്ന് പ്രസ്താവനയിറക്കി.

Tags: modiപോപ് ഫ്രാന്‍സിസ്മോദി പോപ്പ് കൂടിക്കാഴ്ച
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

Kerala

പ്രിയങ്ക ഏറെപ്പറഞ്ഞു, പലതും മറച്ചുവെച്ചു, അമിത് ഷാ മറുപടി നൽകി; നിങ്ങൾ ചെയ്തത് ഞങ്ങൾ ചെയ്യില്ല

India

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

India

തീ കൊണ്ട് കളിക്കരുത് : തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ കേന്ദ്രസർക്കാർ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എം കെ സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.