Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നാരായണ പാദങ്ങളില്‍ ചേര്‍ന്ന നാരായണ നാമി

അന്തരിച്ച ഗുരുവായൂര്‍ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിനെ ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയും അനുസ്മരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 27, 2021, 05:40 am IST
inArticle

ഗുരുവായൂരപ്പന്റെ തന്ത്രിസ്ഥാനം കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെക്കാലമായി അലങ്കരിച്ച പുഴക്കര ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ഇനി മരണമില്ലാത്ത ഓര്‍മ്മ മാത്രം. ഗുരുവായൂരപ്പന്റെ തന്ത്രി എന്ന നിലയില്‍ 2014 മാര്‍ച്ചില്‍ മേല്‍ശാന്തി നിയമനത്തിനുള്ള അഭിമുഖത്തിനായി ചെന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. തുടര്‍ന്ന് അതേവര്‍ഷം സെപ്തംബറിലുള്ള അഭിമുഖത്തിലും നേരിട്ട് കണ്ടു. 2015 മാര്‍ച്ചില്‍ അഭിമുഖം നടന്നപ്പോഴും അതില്‍ പങ്കെടുത്തു. അതിനുശേഷം രണ്ടാം വട്ടം ഞാന്‍ മേല്‍ശാന്തിയായി. അദ്ദേഹം വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും തന്നു.  

വളരെ ശാന്തമായ, നേരിയ പുഞ്ചിരിയോടെ എന്നെ അനുഗ്രഹിച്ചതും, ആ പാദങ്ങളില്‍ വീണ് നമസ്‌കരിച്ചതും ധന്യതയോടെ ഓര്‍ക്കുന്നു. എന്റെ അച്ഛന്‍ മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി നാല് തവണ മേല്‍ശാന്തിയായ കാലഘട്ടത്തില്‍, (1977 മുതല്‍ 1988 വരെ) നാരായണന്‍ നമ്പൂതിരിപ്പാടിന്റെ അച്ഛന്‍ ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിയായിരുന്നു തന്ത്രി. എന്റെ അച്ഛന് പരമേശ്വരന്‍ നമ്പൂതിരിയില്‍ നിന്നും, എന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പുത്രനില്‍ നിന്നും ഉപദേശം സ്വീകരിക്കാനുള്ള ഭാഗ്യവും ഗുരുവായൂരപ്പന്‍ തന്നു. വളരെ ഭംഗിയായി ആ ആറുമാസക്കാലം പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ അനുജനായ ചേന്നാസ് ഹരി നമ്പൂതിരിപ്പാടിന്റെയും, പുത്രനായ ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന്റെയും സഹോദര പുത്രന്മാരായിരുന്ന സതീശന്‍ നമ്പൂതിരിപ്പാടിന്റെയും ദിനേശന്‍ നമ്പൂതിരിപ്പാടിന്റെയും ഒക്കെ ഉപദേശങ്ങള്‍ സ്വീകരിക്കുവാനുള്ള ഭാഗ്യം അക്കാലയളവില്‍ ഗുരുവായൂരപ്പന്‍ തന്നു. ഈ കാലഘട്ടത്തില്‍ തന്നെയാണ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് ഗുരുവായൂരപ്പന് പൂജയര്‍പ്പിക്കാന്‍ എത്തിയത്. ഭഗവാന്റെ കാരുണ്യം കൊണ്ട് അന്ന് ആ പൂജ കഴിഞ്ഞ് ശേഷം ഹരി നമ്പൂതിരിപ്പാട് എന്നോട് പറഞ്ഞു, അങ്ങ് ഇനിയും മേല്‍ശാന്തിയായി വരണം.  ഗുരുവായൂരപ്പന് അങ്ങയെ ഇഷ്ടമാണ്. എന്റെ പൂജയുടെ പ്രത്യേകതകളെക്കുറിച്ചോ അല്ലെങ്കില്‍ എന്റെ ചന്ദനംചാര്‍ത്തിന്റെ പ്രത്യേകതകളെക്കുറിച്ചോ ഒന്നുമല്ല അദ്ദേഹം പറഞ്ഞത്. ഗുരുവായൂരപ്പന് അങ്ങയെ ഇഷ്ടമാണ് എന്നുള്ള വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. അത് ഹരി നമ്പൂതിരിപ്പാടിലൂടെ നാരായണന്‍ നമ്പൂതിരിപ്പാട് പറഞ്ഞതായും ആ നാരായണന്‍ നമ്പൂതിരിപ്പാടിലൂടെ ഗുരുവായൂരപ്പന്‍ പറഞ്ഞതായും ഞാനിന്നും വിശ്വസിക്കുന്നു.  

അന്ന് പൂജ സമര്‍പ്പിച്ച്, അത്താഴപ്പൂജ കഴിഞ്ഞ് ശീവേലി തൂവി തൃപ്പുകയും കഴിഞ്ഞ് ഗുരുവായൂരപ്പന്റെ മേല്‍ശാന്തി സ്ഥാനത്തിന്റെ അടയാളമായിട്ടുള്ള ശ്രീകോവിലിന്റെ താക്കോല്‍ പുതിയ മേല്‍ശാന്തിയെ ഏല്‍പ്പിച്ച ശേഷം ആദ്യമായി ഗുരുവായൂരപ്പന്റെ മേല്‍ശാന്തിക്ക് ദേവസ്വത്തിന്റെ വകയായി ചില ഉപഹാരങ്ങളും അതോടൊപ്പം ഒരു സാക്ഷ്യപത്രവും ലഭിച്ചു. അഹങ്കാര ലേശമില്ലാതെ അഭിമാനത്തോടുകൂടി ഞാന്‍ പറയും ആ സാക്ഷ്യപത്രം എനിക്ക് നല്‍കിയത് നമ്മെ വിട്ടുപിരിഞ്ഞ ആരാധ്യനായ നാരായണന്‍ നമ്പൂതിരിപ്പാടാണെന്ന്. ഗുരുവായൂരപ്പന്റെ കൊടിമരച്ചുവട്ടില്‍വച്ച് അദ്ദേഹം സന്തോഷത്തോടുകൂടി എനിക്ക് ഈ സാക്ഷ്യപത്രം സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. വളരെ ആഴത്തിലുള്ള, പരന്ന വായനാശീലമുള്ള, അക്ഷരങ്ങളെ സ്‌നേഹിച്ച അദ്ദേഹം അക്ഷരസ്വരൂപനായ ഭഗവാന്റെ പാദങ്ങളിലേക്ക് എത്തിച്ചേര്‍ന്നു. പിതൃസ്ഥാനീയനായ അദ്ദേഹത്തിന്റെ സ്‌നേഹ സ്മരണകള്‍ക്കുമുമ്പില്‍ ഈ അക്ഷരപ്പൂക്കള്‍ സമര്‍പ്പിക്കുന്നു.

മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി

Tags: Guruvayoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.