Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വി. മുരളീധരന്റെ ഇടപെടലില്‍ ജാമിയ മിലിയ വിദ്യാര്‍ഥിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ; മനുഷ്യത്വപരമായ സമീപനവും ഇടപെടലും മറക്കാനാകില്ലെന്ന് സുഹൃത്തുക്കള്‍

സിടി സ്‌കാന്‍, എംആര്‍ഐ, രക്തപരിശോധന ഉള്‍പ്പെടെ നിരവധി പരിശോധനകളും നടത്തി. തുടര്‍ ചികിത്സ ആരംഭിക്കാന്‍ 60,000രൂപ മുന്‍കൂര്‍ കെട്ടിവയ്‌ക്കണമെന്നും രണ്ടരലക്ഷത്തോളം രൂപ ചികിത്സയ്‌ക്കാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Oct 26, 2021, 10:42 am IST
inKerala

കൊല്ലം: ന്യൂദല്‍ഹി ജാമിയ മിലിയ കോളജില്‍ വിദ്യാര്‍ഥിയായിരുന്ന കൊല്ലം സ്വദേശിക്ക് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെടലില്‍ എയിംസില്‍ വിദഗ്ധ ചികിത്സ. ഡെങ്കിപ്പനി രോഗ ബാധിതനായ കൊല്ലം അഷ്ടമുടി പുന്നയ്യത്ത് ജുനൈദാണ് കേന്ദ്രമന്ത്രിയുടെ സഹായത്താല്‍ വിദഗ്ധ ചികിത്സയിലൂടെ സുഖം പ്രാപിച്ചുവരുന്നത്.  

പനിയും അവശതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാഴ്ച മുമ്പ് ജൂനൈദിനെ സുഹൃത്തുക്കള്‍ ദല്‍ഹിയിലെ  സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  

സിടി സ്‌കാന്‍, എംആര്‍ഐ, രക്തപരിശോധന ഉള്‍പ്പെടെ നിരവധി പരിശോധനകളും നടത്തി. തുടര്‍ ചികിത്സ ആരംഭിക്കാന്‍ 60,000രൂപ മുന്‍കൂര്‍ കെട്ടിവയ്‌ക്കണമെന്നും രണ്ടരലക്ഷത്തോളം രൂപ ചികിത്സയ്‌ക്കാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.  

ഇത്ര വലിയ തുക കണ്ടെത്താന്‍ സുഹൃത്തുക്കള്‍ക്ക് സാധിക്കുമായിരുന്നില്ല. വിവരം അറിഞ്ഞതോടെ ജുനൈദിന്റെ കുടുംബവും വലിയ ആഘാതത്തിലായി. അടുത്ത ദിവസം ജുനൈദിന്റെ ബന്ധുക്കള്‍ ന്യൂദല്‍ഹിയില്‍ എത്തിയെങ്കിലും വലിയ ചികിത്സ ചെലവ് ഉടന്‍  കണ്ടെത്താന്‍ ജുനൈദിന്റെ അച്ഛന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷാജിക്ക് കഴിയുമാരുന്നില്ല. പണം അടയ്‌ക്കാതെ ചികിത്സ ആരംഭിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഈ അവസരത്തിലാണ് ജുനൈദിന്റെ ബന്ധു കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസുമായി ബന്ധപ്പെടുന്നത്.  

രക്തത്തിലെ  കൗണ്ട് ക്രമാതീതമായി കുറഞ്ഞ് ജുനൈദിന്റെ നില വഷളായിക്കൊണ്ടിരുന്നു. നിര്‍ണായക ഘട്ടത്തിലൂടെ കടന്നു പോയ നിമിഷങ്ങള്‍. എത്രയും വേഗം എയിംസില്‍ എത്തിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജുനൈദിന്റെ ബന്ധുവിന് ഫോണില്‍ സന്ദേശമെത്തി.  പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു. എയിംസില്‍ എത്തിച്ച ജുനൈദിനെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം പരിശോധിച്ച് വളരെ വേഗം ചികിത്സ ആരംഭിച്ചു. പത്തു ദിവസത്തെ  ചികിത്സയ്‌ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത ജുനൈദ് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തെ വീട്ടിലെത്തി.

മനുഷ്യത്വപരമായ സമീപനവും സമയോചിത ഇടപെടലും  നടത്തിയ മന്ത്രിയുടെ ഇടപെടല്‍ മറക്കാനാകില്ലെന്ന് ജുനൈദന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. കേന്ദ്രമന്ത്രാലയങ്ങളില്‍ നിന്ന് വലിയ സഹായമാണ് ലഭിച്ചതെന്നും മകന് അസുഖം ഭേദമായി വരുന്നതായും അച്ഛന്‍ ഷാജി ‘ജന്മഭൂമി’യോട് പറഞ്ഞു.  

Tags: വി മുരളീധരന്‍AIIMS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.