Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവര്‍ത്തിച്ച് കാണിച്ച് യോഗി; 4 വര്‍ഷത്തില്‍ തുറന്നത് പുതിയ 16 മെഡി. കോളെജുകള്‍; കോണ്‍ഗ്രസും മറ്റും ഭരിച്ച 2017വരെ 12 മെഡി. കോളെജുകള്‍ മാത്രം

ഒരേ സമയം ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ തിങ്കളാഴ്ച പ്രധാനമന്ത്രി മോദി ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ ഉദ്ഘാടനം ചെയ്തതോടെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുതിയ റെക്കോഡ് സ്ഥാപിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 05:55 pm IST
inKerala

ലഖ്നോ:ഒരേ സമയം ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ തിങ്കളാഴ്ച പ്രധാനമന്ത്രി മോദി ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ ഉദ്ഘാടനം ചെയ്തതോടെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുതിയ റെക്കോഡ് സ്ഥാപിക്കുകയാണ്.

ഇന്ത്യയില്‍ ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ ഒരേ സമയം ഉദ്ഘാടനം ചെയ്യപ്പെടുക എന്ന അത്ഭുതത്തിന് സാക്ഷിയാകുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായി ഇതോടെ യുപി മാറിയിരിക്കുകയാണ്. പുതുതായി 2500ല്‍ പരം ബെഡുകളും 900 മെഡിക്കല്‍ സീറ്റുകളും വഴി ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ ഉത്തര്‍പ്രദേശിലെ ആരോഗ്യരംഗത്തെയും മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെയും ശക്തിപ്പെടുത്തും.

യുപിയിലെ 75 ജില്ലകളിലും കുറഞ്ഞത് ഓരോ മെഡിക്കല്‍ കോളെജുകളെങ്കിലും സ്ഥാപിക്കുക എന്നതാണ് യോഗിയുടെ സ്വപ്‌നം. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഭരിച്ച യുപിയില്‍ 2017 വരെ യുപിയില്‍ 1900 മെഡിക്കല്‍ സീറ്റുകളേ ലഭ്യമായിരുന്നുള്ളൂ. ഇന്നത് അയ്യായിരത്തില്‍ അധികമായി. 2017 വരെ യുപിയില്‍ ഉണ്ടായിരുന്നത് 12 മെഡിക്കല്‍ കോളെജുകള്‍ മാത്രമാണ്. 2017 മുതല്‍ 2021 വരെയുള്ള നാല് വര്‍ഷത്തെ യോഗി ഭരണത്തില്‍ ആദ്യം ഏഴ് മെഡിക്കല്‍ കോളെജുകളും തിങ്കളാഴ്ച തുറന്ന ഒമ്പത് മെഡിക്കല്‍ കോളെജുകളും ഉള്‍പ്പെടെ ആകെ 16 പുതിയ മെഡിക്കല്‍ കോളെജുകള്‍ തുറന്നു.

ഇനി 14 പുതിയ മെഡിക്കല്‍ കോളെജുകള്‍ കൂടി സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. അമേഠി, ഓരെയ്യ, ബിജ്‌നോര്‍, ബുലന്ദ്ശഹര്‍, ചന്ദോലി, ഗോണ്ട, കാണ്‍പൂര്‍ ദെഹാത്ത്, കൗഷാംബി, കുശിനഗര്‍, ലഖിംപൂര്‍ ഖേരി, ലളിത്പൂര്‍, പിലിബിത്, സോന്‍ഭദ്ര, സുല്‍ത്താന്‍പൂര്‍ ജില്ലകളില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലാണ് ഈ പുതി മെഡിക്കല്‍ കോളെജുകള്‍ സ്ഥാപിക്കുക.

ആകെയുള്ള 30 സ്വകാര്യമെഡിക്കല്‍ കോളെജുകള്‍ക്ക് പുറമെ നാല് സെന്‍ട്രല്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍, റായ് ബറേലിയിലും ഗോരഖ്പൂരിലും രണ്ട് എ ഐഐഎംഎസുകളും ബനാറസ് ഹിന്ദു യുണിവേഴ്‌സിറ്റിയിലും അലിഗഡ് മുസ്ലിം യുണിവേഴ്‌സിറ്റിയിലും ഓരോരോ മെഡിക്കല്‍ കോളെജുകള്‍ എന്നിവയുണ്ട്.

16 ജില്ലകളില്‍ സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തത്തോടെ െേമഡിക്കല്‍ കോളെജുകള്‍ സ്ഥാപിക്കാനുള്ള നയവും യോഗി സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളെജുകള്‍ സ്ഥാപിക്കാനുള്ള ടെണ്ടറുകള്‍ വിളിച്ചുകഴിഞ്ഞു. സിദ്ധാര്‍ത്ഥ് നഗര്‍, ഇറ്റ, ഹര്‍ദോയ്, പ്രതാപ് ഗര്‍, ഫത്തേപൂര്‍, ദിയോറിയ, ഗാസിപൂര്‍, മിര്‍സാപൂര്‍, ജോന്‍പൂര്‍ എന്നിവിടങ്ങളിലായാണ് തിങ്കളാഴ്ച പുതിയ ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ തുറന്നത്.

ഗോരഖ് പൂര്‍-ബസ്തി ഡിവിഷന്‍ ഉള്‍പ്പെട്ട ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ യുപിയില്‍ വന്‍ മാറ്റമാണ് ഉണ്ടായത്. ഈ ഏഴ് ജില്ലകളിലെ മാത്രമല്ല, ബല്‍രാംപൂര്‍, മഹാരാജ്ഗഞ്ജ് ജില്ലകളിലുള്ളവരും നേപ്പാളില്‍ നിന്നുള്ളവരും വരെ കിഴക്കന്‍ യുപിയിലെ മെഡിക്കല്‍ കോളെജുകളെ ആശ്രയിക്കുന്ന സ്ഥിതിയാണ്. പുതുതായി  ഒമ്പത്  മെഡിക്കല്‍ കോളെജുകള്‍ പ്രവര്‍ത്തിക്കുന്നതോടെ ഏകദേശം അയ്യായിരം ഡോക്ടര്‍മാര്‍ക്കും പാരമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും പുതിയ തൊഴിവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.  

മെനിഞ്ചൈറ്റിസ് ബാധിച്ച് നിരവധി കുട്ടികള്‍ മരിച്ചതോടെ മുന്‍ സര്‍ക്കാരുകള്‍ പൂര്‍വ്വാഞ്ചലിന്റെ പ്രതിച്ഛായ ആരോഗ്യരംഗത്ത് നശിച്ചുകിടക്കുകയായിരുന്നു.  എന്നാല്‍ അതേ പൂര്‍വ്വാഞ്ചല്‍ ഇപ്പോള്‍ പൗരസ്ത്യ ഇന്ത്യയുടെ പ്രകാശകിരണമായി മാറിയിരിക്കുന്നു. യോഗി സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി മസ്തിഷ്കവീക്കം പൂര്‍ണ്ണമായും ഉത്തര്‍പ്രദേശില്‍ നിന്നും തുടച്ചുനീക്കാനായി. ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് ഇത് ആശ്വാസമായത്. 

സിദ്ധാര്‍ത്ഥ് നഗറിലെ മെഡിക്കല്‍ കോളെജ് മാധവ് പ്രസാദ് ത്രിപാഠിയുടെ പേരിലും ദിയോറിയയിലെ മെഡിക്കല്‍ കോളെജ് മഹര്‍ഷി ദേവ്‌റാഹ ബാബയുടെ പേരിലും ഗാസിപൂരിലേത് വിശ്വാമിത്ര മഹര്‍ഷിയുടെ പേരിലും മിര്‍സാപൂരിലേത് മാ വിന്ധ്യാവാസിനിയുടെയും പ്രതാപ്ഗറിലേത് ഡോ. സോനെലാല്‍ പട്ടേലിന്റെ പേരിലും അറിയപ്പെടും. ഇറ്റയിലെ മെഡിക്കല്‍ കോളെജ് വീരാംഗന അവന്തിബായി ലോധിയുടെ പേരിലും ജോന്‍പൂരിലേത് മുന്‍ മന്ത്രി ഉമാനാഥ് സിംഗിന്റെ പേരിലും ഫത്തേപൂര്‍ മെഡിക്കല്‍ കോളെജ് അമര്‍ ഷഹീദ് ജോധ സിംഗ് അതയ്യ താക്കൂര്‍ ധരിയോന്‍ സിങിന്റെ പേരിലും അറിയപ്പെടും.

Tags: yogiയോഗി ആദിത്യനാഥ്Medical Collegeഉത്തര്‍പ്രദേശ്നരേന്ദ്രമോദിhealthറെക്കോഡ്‌മെഡിക്കല്‍ വിദ്യാഭ്യാസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

Health

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

Health

രക്തത്തിലെ ഷുഗർ നില എത്ര അധികമെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാലും കൂടരുത്, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം : അറിയാം ഇക്കാര്യങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.