Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഡിപ്പോ ഇല്ലാതാകുന്നു: ലക്ഷങ്ങളുടെ നഷ്ടം

പഞ്ചായത്തിലെ ഹരിത കര്‍മസേന സ്വരൂപിക്കുന്ന പ്ലാസ്റ്റിക്കും മാലിന്യങ്ങളും കൂടാതെ മറ്റ് ദുര്‍ഗന്ധപൂരിതമായ മാലിന്യകൂമ്പാരവും ഇവിടെയാണ് കൂട്ടിയിട്ടിരിക്കുന്നത്. തെരുവ് നായ്‌ക്കളുടെ ശല്യവും രൂക്ഷമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 03:56 pm IST
in Kollam

ശാസ്താംകോട്ട: ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്കായി എടുത്ത സ്ഥലത്തേക്ക് മാര്‍ക്കറ്റ് മാറ്റാന്‍ തീരുമാനിച്ചതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെഎസ്ആര്‍ടിസി ഡിപ്പോ ശാസ്താംകോട്ടയ്‌ക്ക് നഷ്ടമാകുന്നു. ഇതിനകം തന്നെ ഡിപ്പോ കെട്ടിട സമുച്ഛയങ്ങള്‍ വ്യക്തികള്‍ കൈയേറിക്കഴിഞ്ഞു. സ്റ്റാന്റിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിനായി കോണ്‍ക്രീറ്റ് ചെയ്ത് നിരപ്പാക്കിയ സ്ഥലം കരാറുകാര്‍ കൈയേറി മെറ്റലും നിര്‍മാണ സാമഗ്രികളും ഇറക്കിയിരിക്കുന്നു. ശേഷിച്ച സ്ഥലം സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് ഗ്രൗണ്ടുമായി. ഡിപ്പോക്കായി ടൗണിന് വടക്ക് മണ്ണെണ്ണ മുക്കിന് സമീപം നിര്‍മിച്ച ഗ്യാര്യേജും വര്‍ക്ക്‌ഷോപ്പ് കെട്ടിടവും ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ചണ്ടി ഡിപ്പോ ആക്കിയിരിക്കുകയാണ്.

പഞ്ചായത്തിലെ ഹരിത കര്‍മസേന സ്വരൂപിക്കുന്ന പ്ലാസ്റ്റിക്കും മാലിന്യങ്ങളും കൂടാതെ മറ്റ് ദുര്‍ഗന്ധപൂരിതമായ മാലിന്യകൂമ്പാരവും ഇവിടെയാണ് കൂട്ടിയിട്ടിരിക്കുന്നത്. തെരുവ് നായ്‌ക്കളുടെ ശല്യവും രൂക്ഷമാണ്. അസഹനീയമായ ദുര്‍ഗന്ധമാണ് ഇപ്പോള്‍ ഇവിടെ നിന്നും വമിക്കുന്നത്. സമീപവാസികളായ പതിനഞ്ചോളം കുടുംബങ്ങളുടെ താമസം പോലും ബുദ്ധിമുട്ടായിരിക്കുന്നു. ദുര്‍ഗന്ധത്തിനൊപ്പം പകര്‍ച്ചവ്യാധിക്കും കാരണമായേക്കാവുന്ന തരത്തില്‍ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്ന മാരകമാലിന്യത്തിന്റെ ഭീതിയിലാണ് പ്രദേശവാസികളും വഴിയാത്രക്കാരും. 2014 ഫെബ്രുവരി 27നാണ് അന്ന് ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗ്യാര്യേജ് ഉദ്ഘാടനം ചെയ്തത്. ശാസ്താംകോട്ടയിലെ കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്ക് ഗ്യാര്യേജില്ലങ്കില്‍ ഓപ്പറേഷന്‍ സെന്ററായി തരം താഴ്‌ത്തേണ്ടി വരുമെന്ന കോര്‍പ്പറേഷന്റെ ഭീഷണിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഗ്യാര്യേജ് നിര്‍മിക്കാന്‍ ഇടയായത്.  

ശാസ്താംകോട്ട ഭരണിക്കാവ് റോസില്‍ മണ്ണെണ്ണ മുക്കിന് താഴെ ഒരേക്കര്‍ സ്ഥലം ഇതിനായി വ്യക്തികളില്‍ നിന്നും വിലക്കു വാങ്ങി. എണ്‍പത് ലക്ഷം രൂപയാണ് ഇതിന് ചെലവായത്. കുന്നത്തുര്‍ താലൂക്കിലെ ആറ് പഞ്ചായത്തുകളാണ് ഈ തുക നല്‍കിയത്. പിന്നീട് എംഎല്‍എ ഫണ്ടായ ഒന്നേകാല്‍ കോടി രൂപ ചെലവഴിച്ച് ഒരേക്കര്‍ സ്ഥലം കോണ്‍ക്രീറ്റ് ചെയ്ത് അധുനിക സൗകര്യങ്ങളുള്ള ഗാര്യേജും വര്‍ക്ക്‌ഷോപ്പും നിര്‍മിച്ചു. നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം നടത്തി കാലങ്ങള്‍ കഴിഞ്ഞിട്ടും ഡിപ്പോയും ഗാര്യേങ്ങും പ്രവര്‍ത്തനക്ഷമമായില്ല. നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. ഒടുവില്‍ ഡിപ്പോ നിര്‍ത്തലാക്കി.  ശാസ്താംകോട്ട ടൗണിന്റെ ഹൃദയഭാഗത്ത് മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരേക്കറോളം വരുന്ന റവന്യൂ ഭൂമിയാണ് ഡിപ്പോയ്‌ക്കായി ഏറ്റെടുത്തത്. വ്യാപാരികള്‍ സ്വരൂപിച്ച അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചാണ് ഓഫീസ് നിര്‍മിച്ചത്. നഷ്ടത്തിലാണെ കാരണം പറഞ്ഞാണ് ഡിപ്പോ കോര്‍പറേഷന്‍ റദ്ദാക്കിയത്. കഴിഞ്ഞദിവസം കെ. സോമപ്രസാദ് എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി മാര്‍ക്കറ്റും മാര്‍ക്കറ്റിനായി കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്കായി മാറ്റിവച്ച സ്ഥലവും ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

Tags: കെഎസ്ആര്‍ടിസിkollamsasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.