കല്‍പ്പറ്റ: ബ്രിട്ടീഷ് പട്ടാളത്തിനെതിരെ ധീര പോരാട്ടം നടത്തിയ വീരപഴശിയുടെ വലംകൈയും കുറിച്ച്യ പടത്തലവനുമായ തലക്കര ചന്തുവിന്റെ നാമധേയത്തില്‍ വയനാട്ടില്‍ സൈനിക സ്‌കൂള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികവര്‍ഗ്ഗ മോര്‍ച്ച നിവേദനം നല്‍കി.
ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന മോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലാണ് രാജ്യസഭാ എംപിയും മോര്‍ച്ച ദേശീയ അധ്യക്ഷനുമായ സമീര്‍ ഒറോണിന് സംസ്ഥാന ഭാരവാഹികളായ മുകുന്ദന്‍ പള്ളിയറ, കെ. പ്രമോദ് കുമാര്‍, കെ.കെ. സുകുമാരന്‍ എന്നിവര്‍ തലക്കര ചന്തുവിന്റെ ഛായാചിത്രവും നിവേദനവും നല്‍കിയത്.
















