Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നിക്ഷേപിക്കാന്‍ ഇതാ 5 ഓഹരികള്‍…കാനറ ബാങ്ക്,ഹീറോ,വണ്ടര്‍ലാ,സിംഫണി,ആദിത്യ ബിര്‍ള

നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിയേക്കാവുന്ന അഞ്ച് ഓഹരികള്‍ നിര്‍ദേശിക്കുകയാണ് പ്രമുഖ ഓഹരി വിദഗ്ധനായ എന്‍ ഭുവനേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 05:19 pm IST
inBusiness

രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടും ഉണരുകയാണ്. ഈ സാഹചര്യത്തില്‍ നന്നായി പഠനം നടത്തി വേണം ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍

കാനറ ബാങ്ക്

ഇന്ത്യയിലെ ദേശസാല്‍ക്കൃത ബാങ്കുകളില്‍ വലുപ്പം കൊണ്ട് മൂന്നാം സ്ഥാനത്താണ് കാനറ ബാങ്ക്. 1906ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്കിംഗ് സ്ഥാപനമാണ് കാനറ. വിപണി മൂല്യം ഏകദേശം 28246.01 കോടി രൂപ വരും. 2021 ജൂണ്‍ മാസത്തില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ കാനറ ബാങ്ക്, ഏകീകരിച്ച മൊത്തം വരുമാനമായി നേടിയത് 23288.74 കോടി രൂപയാണ്. 1234.53 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള അറ്റാദായം. 8.9 ശതമാനമാണ് ജിഎന്‍പിഎ അനുപാതം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നത് ബാങ്കിന് ഗുണം ചെയ്യും.

ഹീറോ മോട്ടോകോര്‍പ്പ്

ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ 50 ശതമാനം വിപണി വിഹിതം ഹീറോ മോട്ടോകോര്‍പ്പിനുണ്ട്. കമ്പനിക്ക് ആകെയുള്ളത് ഏഴ് ഉല്‍പ്പാദന കേന്ദ്രങ്ങളാണ്, അഞ്ചെണ്ണം ഇന്ത്യയിലും ഒരോന്നു വീതം കൊളംബിയയിലും ബംഗ്ലാദേശിലും. ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനി രേഖപ്പെടുത്തുന്നത് 80 ശതമാനത്തിലധികം വരുമാന വളര്‍ച്ചയാണ്. 1984ല്‍ പ്രവര്‍ത്തനമാരംഭിച്ച വാഹന കമ്പനിയാണ് ഹീറോ മോട്ടോകോര്‍പ്പ്. വിപണി മൂല്യം 55178.97 കോടി രൂപയാണ്. അവസാന പാദത്തില്‍ കമ്പനി നേടിയ അറ്റാദായം 392.01 കോടി രൂപയാണ്.

വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ്

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച്, അമ്യൂസ്മെന്റ് പാര്‍ക്ക് വ്യവസായത്തില്‍ ഫോക്കസ് ചെയ്യുന്ന കമ്പനിയാണ് വണ്ടര്‍ലാ ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ്. കൊച്ചി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് കമ്പനിയുടെ പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബ്യൂറേ വെരിറ്റാസ് ഇന്ത്യയുടെ ഒവി-സെയ്ഫ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ തീം പാര്‍ക്കാണ് വണ്ടര്‍ലാ ഹോളിഡേയ്സ്. കോവിഡ് മഹാമാരി, പാര്‍ക്കുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതിനാല്‍ പ്രവര്‍ത്തന ചെലവില്‍ കമ്പനി ഗണ്യമായ കുറവ് വരുത്തിയിരുന്നു.

3.3 കോടി രൂപയിലേക്കാണ് ഇത് കുറച്ചത്. ആഴ്‌ച്ചയില്‍ നാല് ദിവസം പ്രവര്‍ത്തനം നടത്താനുള്ള തലത്തിലേക്കെത്തിയാല്‍ പ്രവര്‍ത്തന ചെലവ് പ്രതിമാസം 9-10 കോടി രൂപയിലേക്ക് ഉയരാനാണ് സാധ്യത. മാസം മുഴുവനും പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചാല്‍ ഇത് 14-15 കോടി രൂപയിലേക്ക് ഉയര്‍ന്നേക്കും. 2022 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദഫലങ്ങളെ കോവിഡ് മഹാമാരി സാരമായി ബാധിച്ചിരുന്നു. 4.4 കോടി രൂപയായിരുന്നു വരുമാനം, നഷ്ടം 13.3 കോടി രൂപയും. കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്തുന്നതനുസരിച്ച് മികച്ച വളര്‍ച്ചാസാധ്യതയുള്ള ഓഹരിയാണിത്.

സിംഫണി ലിമിറ്റഡ്

ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക എയര്‍ കൂളറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് സിംഫണി ലിമിറ്റഡ്. നിരവധി സബ്സിഡിയറികളും സ്ഥാപനത്തിനുണ്ട്. ആഭ്യന്തര തലത്തിലും അന്താരാഷ്‌ട്ര വിപണികളിലും സിംഫണി എയര്‍ കൂളറുകള്‍ വില്‍ക്കുന്നുണ്ട്. കമ്പനിയുടെ അന്താരാഷ്‌ട്ര പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടക്കുന്നത്.

2021ലെ നാലാം പാദത്തില്‍ സിംഫണിയുടെ ഓസ്ട്രേലിയന്‍ സബ്സിഡിയറിയായ ക്ലൈമറ്റ് ടെക്നോളജീസ് വലിയ വളര്‍ച്ച നേടി. ചൈനയില്‍ നിന്നുള്ള വരുമാനവും വര്‍ധിച്ചു. അതേസമയം മെക്സിക്കോയിലെ വില്‍പ്പന കോവിഡ് മഹാമാരിയെ തുടര്‍ന്ന് ബാധിക്കപ്പെട്ടു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ അപ്ലയന്‍സസ് ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ നടക്കുന്ന ഏകീകരണങ്ങള്‍ സിംഫണിക്ക് ഗുണം ചെയ്തേക്കും.

ആദിത്യ ബിര്‍ള ഫാഷന്‍ & റീറ്റെയ്ല്‍

സമ്പദ് വ്യവസ്ഥ അണ്‍ലോക്ക് ചെയ്തുവരുന്നതനുസരിച്ച് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീറ്റെയ്ലിന്റെ പ്രകടനവും മെച്ചപ്പെട്ടുവരുന്നുണ്ട്. ജൂലൈ മാസത്തിലെ വില്‍പ്പന കോവിഡിന് മുമ്പുള്ള അവസ്ഥയുടെ 75 ശതമാനത്തിലേക്കെത്തിയിട്ടുണ്ട്.

കമ്പനിയുടെ ലൈഫ്സ്‌റ്റൈല്‍ ബിസിനസുകളുടെ വളര്‍ച്ച ഉന്നമിട്ട് 400ലധികം പുതിയ സ്റ്റോറുകളാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയിട്ടിരിക്കുന്നത്. പാന്റലൂണ്‍സിനായി 60 പുതിയ സ്റ്റോറുകളും തുറക്കും. ഇന്നര്‍വെയര്‍ ബിസിനസുകളില്‍ നിന്ന് മാത്രമുള്ള വിറ്റുവരവ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1,000 കോടി രൂപയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

എന്‍ ഭുവനേന്ദ്രന്‍

അഹല്യ ഫിന്‍ഫോറെക്സിന്റെ മാനേജിംഗ് ഡയറക്റ്ററാണ് ലേഖകന്‍

Tags: ഹീറോ മോട്ടോകോര്‍പ്പ്ബിസിനസ് വോയ്‌സ്കാനറ ബാങ്ക്വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ്സിംഫണി ലിമിറ്റഡ്ആദിത്യ ബിര്‍ള
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

കള്ളപ്പണം വെളുപ്പിക്കല്‍ ഹിറോ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണക്കമ്പനി ഉടമ പവന്‍മുഞ്ജാളിന്റെ ഓഫീസുകളില്‍ ഇഡി റെയ് ഡ്

Automobile

ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ് 440 ; ഇന്ത്യയില്‍ അവതരിപ്പിച്ചു

Business

പരസ്യങ്ങളുടെ രസതന്ത്രം തേടി അരുണ്‍ രാജ് കര്‍ത്ത;വിശ്വാസ്യത തന്നെ പ്രധാനം

Business

ഇനിയുള്ള 10 വര്‍ഷം ചരിത്രം തിരുത്തിയാകും ഇന്ത്യയുടെ വളര്‍ച്ച; പ്രിന്‍സ് ജോര്‍ജ്

Education

എം.ജി മോട്ടോഴ്‌സിന്റെയും ഹീറോയുടെ സഹകരണത്തില്‍ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ സെന്ററുകള്‍; കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ജോലിയും

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.