Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട്ടുകരം തട്ടിപ്പ്: കരമടച്ചവരുടെ ആശങ്ക ഒഴിയുന്നില്ല; കൗണ്‍സിലര്‍മാരുടെ സമരം ശക്തമാകുന്നു

സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍ വീട്ടുകരം വെട്ടിച്ച് 35 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിഷയം പുറത്തുവരുന്നത് ഒതുക്കിത്തീര്‍ക്കാനായിരുന്നു പാര്‍ട്ടിയുടെ ശ്രമം. എന്നാല്‍ വീട്ടുകരം അടച്ചവര്‍ക്കും കുടിശ്ശികയുണ്ടെന്ന് കാട്ടി നോട്ടീസ് വരികയും പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി സമരം തുടങ്ങുകയും ചെയ്തതോടെ വിഷയം സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ നിന്നും വഴുതിപ്പോകുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 22, 2021, 10:05 am IST
inKerala

തിരുവനന്തപുരം: വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ ഇരുപത്തിനാല് ദിവസമായി നടത്തിവരുന്ന സമരത്തിന്റെ രണ്ടാംഘട്ടമായി ആരംഭിച്ച നിരാഹാര സമരം മൂന്നാംദിവസത്തിലേക്ക് കടന്നു. സമരം നിരാഹാരത്തിലേക്ക് മാറിയതോടെ നഗരസഭയ്‌ക്കകത്തും പുറത്തും പ്രക്ഷോഭം ശക്തമായി. പകല്‍ സമയങ്ങളില്‍ ബിജെപി പ്രവര്‍ത്തകരുടെയും രാത്രിയില്‍ വിവിധ മോര്‍ച്ചകളുടെയും നേതൃത്വത്തില്‍ നഗരസഭാ ഗേറ്റിനു മുന്നിലും സമരം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ നിരാഹാരമിരുന്ന രണ്ട് കൗണ്‍സിലര്‍മാരെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍ വീട്ടുകരം വെട്ടിച്ച് 35 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിഷയം പുറത്തുവരുന്നത് ഒതുക്കിത്തീര്‍ക്കാനായിരുന്നു പാര്‍ട്ടിയുടെ ശ്രമം. എന്നാല്‍ വീട്ടുകരം അടച്ചവര്‍ക്കും കുടിശ്ശികയുണ്ടെന്ന് കാട്ടി നോട്ടീസ് വരികയും പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി സമരം തുടങ്ങുകയും ചെയ്തതോടെ വിഷയം സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ നിന്നും വഴുതിപ്പോകുകയായിരുന്നു.  

സമരം ശക്തമായതോടെ നഗരസഭയിലെ അഴിമതി കുടുംബങ്ങളില്‍ ചര്‍ച്ചയായി.  ഇതിനിടെ കരമടച്ച ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം. ആര്‍.ഗോപന്‍ ഉള്‍പ്പെടെയുള്ളവരുടെ തുക അക്കൗണ്ടില്‍ കാണാതായതും വലിയ ചര്‍ച്ചയായി. വിഷയം ജനങ്ങളിലെത്തുകയും ആശങ്കയിലായ നിരവധി നികുതിദായകര്‍ പ്രതിദിനം നഗരസഭയിലെത്തുകയും ചെയ്തു. ഇതില്‍ പലരുടെയും തുക കാണാനില്ലെന്നുകൂടി വന്നതോടെ നഗരസഭാ ഭരണസമിതി കൂടുതല്‍ പരുങ്ങലിലായി. ഇതോടെ നവംബര്‍ അവസാനം അദാലത്തു നടത്താമെന്നും വീട്ടുകരം കുടിശ്ശികയുള്ളവരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാമെന്നും മേയര്‍ വിശദീകരണം നല്കി. ആരും കൂട്ടത്തോടെ വരേണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മേയര്‍ ആവര്‍ത്തിച്ചു.  

തട്ടിപ്പില്‍ ഇടതുപക്ഷ സര്‍വീസ് യൂണിയന്‍ സംസ്ഥാനസമിതി അംഗമായ നേമം സോണല്‍ ഓഫീസ് സൂപ്രണ്ട് ശാന്തിയും ഉള്‍പ്പെട്ടതോടെ സിപിഎം പ്രതിരോധത്തിലായി. ഏതുവിധേനയും അറസ്റ്റ് ഒഴിവാക്കി പണം തിരികെ നല്കി ഒത്തുതീര്‍പ്പാക്കാനായിരുന്നു ശ്രമം. എന്നാല്‍ അഴിമതി കൂടുതല്‍ വ്യാപകമാണെന്നും പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും സമരം ശക്തമാവുകയും ചെയ്തതോടെ സിപിഎം നീക്കം തകരുകയായിരുന്നു.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിനനുകൂലമായി കേസന്വേഷണത്തില്‍ കാലതാമസം വരുത്തുകയും പ്രതികളെ അറസ്റ്റുചെയ്യാതിരിക്കുകയും ചെയ്യുന്ന നയമാണ് ഇപ്പോള്‍ നഗരസഭയും പോലീസും നടത്തുന്നത്. ബിജെപി സമരത്തിന് ജനപിന്തുണ ഏറിയതോടെ ഒറ്റപ്പെടുമെന്ന അവസ്ഥയായപ്പോള്‍ യുഡിഎഫും സമരത്തിനിറങ്ങിയിട്ടുണ്ട്.

Tags: cpmതിരുവനന്തപുരംtaxcorporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.