Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്നേ പറഞ്ഞു, ആരും കേട്ടില്ല: കൊക്കയാറും കൂട്ടിക്കലും അതീവ ലോലം; മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും സജീവം

പശ്ചിമഘട്ടത്തിലെ പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥ മാറ്റവുമാണ് ഇപ്പോള്‍ തിരിച്ചടിയാകുന്നത്. 2018ലെ പ്രളയത്തിന് ശേഷം നിനച്ചിരിക്കാതെ എത്തിയ അതിതീവ്രമഴയെ തുടര്‍ന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വ്യാപകനാശമാണ് ഉണ്ടായത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം നിരവധി ജീവനുകള്‍ നഷ്ടമായി, നൂറുകണക്കിന് വീടുകള്‍ വെള്ളം കയറിയും നശിച്ചു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 19, 2021, 10:57 am IST
in Kerala

ഇടുക്കി: പ്രളയഭീതിയുടേയും ഉരുള്‍പൊട്ടലിന്റേയും മുന്നില്‍ നിന്ന് കേരളം വീണ്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ജനപിന്തുണയോടെ നടപ്പാക്കണമെന്ന റിപ്പോര്‍ട്ടിനെതിരെ ഏറ്റവും അധികം പ്രതിഷേധം ഉയര്‍ന്ന സംസ്ഥാനമാണ് കേരളം.

പശ്ചിമഘട്ടത്തിലെ പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥ മാറ്റവുമാണ് ഇപ്പോള്‍ തിരിച്ചടിയാകുന്നത്. 2018ലെ പ്രളയത്തിന് ശേഷം നിനച്ചിരിക്കാതെ എത്തിയ അതിതീവ്രമഴയെ തുടര്‍ന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വ്യാപകനാശമാണ് ഉണ്ടായത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം നിരവധി ജീവനുകള്‍ നഷ്ടമായി, നൂറുകണക്കിന് വീടുകള്‍ വെള്ളം കയറിയും നശിച്ചു.

പ്രൊഫ. മാധവ് ഗാഡ്ഗില്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2011 ആഗസ്ത് 11ന്. പശ്ചിമഘട്ടമേഖലയെ നാലായി തിരിച്ചാണ് പ്രത്യേക നിര്‍ദേശങ്ങളടക്കം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇക്കോ സെന്‍സിറ്റീവ് സോണ്‍-1, 2, 3, നിലവിലുള്ള സംരക്ഷിത ഏരിയ എന്നിങ്ങനെ നാല് തരത്തിലായിരുന്നു അവ. പാരിസ്ഥിതികമായി അതീവ ലോല പ്രദേശം,  ലോല പ്രദേശം, താരതമ്യേനേ  ലോലതയുള്ള  പ്രദേശം, വന്യജീവി സംരക്ഷണ നിയമ പ്രകാരം നിലവില്‍ സംരക്ഷിക്കപ്പെടുന്ന മേഖല എന്നിങ്ങനെ.

ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഒന്നില്‍പ്പെട്ട പ്രദേശങ്ങളാണ് ഇടുക്കിയിലെ കൊക്കയാറും കോട്ടയത്തെ കൂട്ടിക്കലും. പെരുവന്താനത്തിന്റെ 75 ശതമാനം ഭാഗവും മുണ്ടക്കയം പഞ്ചായത്തിലെ പാതിയോളം മേഖലയും സോണ്‍ ഒന്നില്‍പ്പെട്ടതാണ്. മുണ്ടക്കയത്തെ അവശേഷിക്കുന്ന ഭാഗത്തിന്റെ പാതി സംരക്ഷിത മേഖലയും ബാക്കി പാതി സോണ്‍ രണ്ടില്‍പ്പെട്ടതുമാണ്. സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിലും സോണ്‍ ഒന്നില്‍പ്പെട്ട സ്ഥലങ്ങളുണ്ട്. സോണ്‍ 2,3 ലും ഉള്‍പ്പെടാത്ത ഏക ജില്ല ആലപ്പുഴ മാത്രമാണ്. ഓരോ മേഖലയിലും ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായി വിശദ വിവരങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കര്‍ഷകര്‍ക്കെതിരെന്ന വാദമുയര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഇടുക്കിയിലടക്കം ഉയര്‍ന്നത്. ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ ഭേദഗതികളോടെ നടപ്പിലാക്കണമെന്ന് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പോലും കേരളത്തില്‍ ആരും തയ്യാറല്ല. ദുരന്തമുണ്ടാകുമ്പോള്‍ മാത്രം ദൈവമേ എന്ന് വിളിക്കുന്നത് പോലെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഇപ്പോള്‍ ജനം കാണുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.എന്‍. ജയചന്ദ്രന്‍ ജന്മഭൂമിയോട് പറഞ്ഞു.  

സോണ്‍ 1,2,3ല്‍ പ്രൊഫ. ഗാഡ്ഗില്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍

ജനിതകമാറ്റം വരുത്തിയ കാര്‍ഷിക വിളകള്‍ ഉപയോഗിക്കാന്‍ പാടില്ല, കടകളില്‍ നിന്ന് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലാവധിയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം നിര്‍ത്തിലാക്കണം, ഭൂവിനിയോഗം, കെട്ടിടനിര്‍മാണം, തുറസായ സ്ഥലത്തിന്റെ സംരക്ഷണവും വികസനവും, മലിനജല സംസ്‌കരണം, തദ്ദേശീയ തലത്തില്‍ ജല സംരക്ഷണം, ജൈവകൃഷിരീതി പ്രോത്സാഹനം, മണ്ണൊലിപ്പ് തടയാനായി മലഞ്ചെരുവില്‍ 30 ശതമാനം കൂടുതല്‍ ചെരുവുള്ള പ്രദേശത്ത് തന്നാണ്ട് കൃഷികള്‍ പാടില്ല. മൃഗസംരക്ഷണം, മത്സ്യസമ്പത്ത് സംരക്ഷിക്കണം, വനവത്കരണം, കീടനാശിനി,  കളനാശിനി എന്നിവ ഉപയോഗിക്കരുത് എന്നിങ്ങനെ പോകുന്നു പ്രധാന നിര്‍ദേശങ്ങള്‍.

Tags: കേരള സര്‍ക്കാര്‍floodമിന്നല്‍പ്രളയംമാധവ് ഗാഡ്ഗില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

News

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.