Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തിരുവനന്തപുരം വിമാനത്താവളം ഐശ്വര്യത്തിന്റെ കവാടം: അദാനി ഏറ്റെടുത്തു

വിമാനത്താവളം കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2021, 01:33 pm IST
inTravel

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തെ ഐശ്വര്യത്തിന്റെ കവാടമായി പ്രഖ്യാപിച്ച് അദാനി ഏറ്റെടുത്തു. സമൃദ്ധമായ പച്ചപ്പും, മനോഹരമായ കടല്‍ത്തീരങ്ങളും , സ്വാദൂറുന്ന ഭക്ഷണവും  നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്  എല്ലാവരേയും വരവേല്‍ക്കുന്നതില്‍  അഭിമാനം കൊള്ളുന്നതായി ട്വീറ്റിലൂടെ അറിയിച്ചാണ് അദാനി എത്തുന്നത്.

ഇന്നലെ  അര്‍ധരാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രനില്‍ നിന്നും അദാനി ഗ്രൂപ്പ് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി. മദുസൂദന റാവു ചുമതല ഏറ്റെടുത്തു.ആദ്യമായാണ് സംസ്ഥാനത്തെ ഒരു വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത്.  അമ്പത് വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് ലഭിച്ചിരിക്കുന്നത്.

വിമാനത്താവള നടത്തിപ്പ് ആദ്യ ഒരുവര്‍ഷം അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിറ്റിയും സംയുക്തമായാണ് നിര്‍വഹിക്കുക. ഈ കാലയളവ് പൂര്‍ത്തിയാകുന്നതോടെ നടത്തിപ്പ് പൂര്‍ണമായും അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാവും.കസ്റ്റംസും എയര്‍ട്രാഫിക്കും സുരക്ഷയും കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയിലാണ്.

വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് ജനുവരി 19നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുമായി അദാനി ഗ്രൂപ്പ് കരാറില്‍ ഒപ്പുവച്ചത്. ആറു മാസത്തിനകം നടത്തിപ്പ് ഏറ്റെടുക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ കോവിഡ് സാഹചര്യത്തിലെ വ്യോമയാന നിയന്ത്രണങ്ങളെത്തുടര്‍ന്ന് സമയം നീട്ടണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒക്ടോബര്‍ 18ന് മുന്‍പ് ഏറ്റെടുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി സാവകാശം നല്‍കുകയായിരുന്നു.

തിരുവനനന്തപുരം കൂടാതെ മംഗളുരു, അഹമ്മദാബാദ്, ലക്നൗ, ജയ്‌പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിനു കൈമാറിയിരുന്നു. ഇതുസംബന്ധിച്ച് 2019 ലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ടെന്‍ഡര്‍ വിളിച്ചത്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച കമ്പനി ടെന്‍ഡറില്‍ പങ്കെടുത്തെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.

വിമാനത്താവളം കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുക്കുന്നത്.

വിമാനത്താവളത്തിന് വെള്ളവും വൈദ്യുതിയും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതു സംബന്ധിച്ച് അദാനി ഗ്രൂപ്പുമായുള്ള സ്റ്റേറ്റ് സപ്പോര്‍ട്ട് കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ഒപ്പുവച്ചിട്ടില്ല. വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുന്നതിനുള്ള സാധ്യതകളും പ്രതിസന്ധിയിലാണ്. 635 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിനു 18 ഏക്കര്‍ വാങ്ങുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

നിലവിലുള്ള ജീവനക്കാരെ മൂന്ന് വര്‍ഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. നേരത്തെ ഉണ്ടായിരുന്ന വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്. പൂര്‍ണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി

Tags: തിരുവനന്തപുരംഅദാനിതിരുവനന്തപുരം വിമാനത്താവളംതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.