Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മനുഷ്യാവകാശത്തിലെ വേര്‍തിരിവ് അന്യായം

രാഷ്‌ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്. ഇത്തരത്തില്‍ മനുഷ്യാവകാശ വിഷയത്തില്‍ സെലക്ടീവാകുന്നത് ജനാധിപത്യത്തിന് ദോഷകരമാണ്. ഈ വിഷയം വിശദീകരിക്കുമ്പോള്‍ സ്വന്തം അനുഭവം തന്നെ നരേന്ദ്രമോദിക്ക് പറയാനാകും. ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വലിയ രീതിയിലുള്ള സംഘര്‍ഷവും കലാപവുമുണ്ടായത്. അയോധ്യയില്‍ നിന്നും മടങ്ങിയ കര്‍സേവകരെ തീവണ്ടിയില്‍ ചുട്ടുകൊന്ന സംഭവം ആര്‍ക്കാണ് മറക്കാനാവുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2021, 05:00 am IST
inEditorial

മനുഷ്യാവകാശങ്ങളുടെ പേരില്‍ വാദ പ്രതിവാദങ്ങള്‍ കേള്‍ക്കാത്ത കാലമില്ല. അതിലെ വേര്‍തിരിവുകളെക്കുറിച്ചാണ് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശക്തമായി വാദിക്കുന്നവര്‍ ചില മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ചിലര്‍ സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് മനുഷ്യാവകാശങ്ങളെ വ്യാഖ്യാനിക്കുകയാണെന്നാണ്  നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയത്. ചിലര്‍ ഒരേ തരത്തിലുള്ള രണ്ട് സംഭവങ്ങളില്‍ ഒന്നില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുകയും രണ്ടാമത്തേതില്‍ കാണാതിരിക്കുകയും ചെയ്യുന്നത് ഇത് രാജ്യത്തിന് നല്ലതല്ല.  

രാഷ്‌ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്. ഇത്തരത്തില്‍ മനുഷ്യാവകാശ വിഷയത്തില്‍ സെലക്ടീവാകുന്നത് ജനാധിപത്യത്തിന് ദോഷകരമാണ്. ഈ വിഷയം വിശദീകരിക്കുമ്പോള്‍ സ്വന്തം അനുഭവം തന്നെ നരേന്ദ്രമോദിക്ക് പറയാനാകും. ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വലിയ രീതിയിലുള്ള സംഘര്‍ഷവും കലാപവുമുണ്ടായത്. അയോധ്യയില്‍ നിന്നും മടങ്ങിയ കര്‍സേവകരെ തീവണ്ടിയില്‍ ചുട്ടുകൊന്ന സംഭവം ആര്‍ക്കാണ് മറക്കാനാവുക. ഒരു ബോഗിയിലുണ്ടായ കര്‍സേവകര്‍ മുഴുവനുമാണ് വെന്തുമരിച്ചത്. ഈ മനുഷ്യാവകാശ ലംഘനം കണ്ടതായി ഭാവിക്കാത്തവര്‍, സ്വാഭാവികമായും ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പേരില്‍ വലിയ വായില്‍ വര്‍ത്തമാനം പറഞ്ഞു. ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെയും അന്താരാഷ്‌ട്ര തലത്തിലും ആ ദുഷ്ടലാക്ക് കാണാനായി. നരേന്ദ്രമോദി മരണത്തിന്റെ വ്യാപാരി എന്നുപോലും ആക്ഷേപിക്കപ്പെട്ടു. എന്നാല്‍ അറുപതോളം കര്‍സേവകരെ ചുട്ടുകൊന്നതിനെക്കുറിച്ച് പരാമര്‍ശമേയില്ല.

മനുഷ്യാവകാശ ലംഘനങ്ങളിലെ പ്രതികരണത്തിലുള്ള പക്ഷപാതിത്വം ഈ ഒറ്റപ്പെട്ട സംഭവമല്ല. എക്കാലത്തും അതാവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വധിക്കപ്പെട്ടാല്‍ പ്രതികരിക്കാത്തവര്‍ സംഘര്‍ഷത്തില്‍ മറ്റുള്ളവരാരെങ്കിലും മരണപ്പെട്ടാല്‍ വലിയതോതില്‍ പ്രചാരണം നടത്തുന്നതും കാണാം. മനുഷ്യാവകാശം എല്ലാവര്‍ക്കും ഒരേപോലെ ദേശീയതലത്തില്‍ ഏറ്റുവും ഒടുവില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത് ഉത്തര്‍പ്രദേശിലെ ലംഖിംപൂര്‍ സംഭവമാണല്ലോ. മോദി സര്‍ക്കാരിനും യുപി സര്‍ക്കാരിനുമെതിരെ കൊണ്ടുപിടിച്ച വിമര്‍ശനമാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്നത്. നാലുകര്‍ഷകര്‍ മരണപ്പെട്ടു എന്നതിന്റെ പേരിലാണ് മനുഷ്യാവകാശ ലംഘനമെന്ന വ്യാഖ്യാനം ഉയര്‍ത്തുന്നത്. ഇതേ സംഭവത്തില്‍ അഞ്ചുപേര്‍ വേറെയും കൊല്ലപ്പെട്ടിട്ടുണ്ട്. കര്‍ഷകരുടെ പേരില്‍ നടന്നുവരുന്ന ദല്ലാളുകള്‍ സായുധരായി അഴിഞ്ഞാടി അടിച്ചുകൊന്നവരാണവര്‍. അവരുടെ മനുഷ്യാവകാശത്തെക്കുറിച്ച് മിണ്ടുന്നില്ല. ഇന്നലെ കോണ്‍ഗ്രസ് നേതൃത്വം രാഷ്‌ട്രപതിയെ കണ്ട് നിവേദനം നടത്തിയവരും അഞ്ചുപേരെ തല്ലിക്കൊന്നതിനെക്കുറിച്ച് മിണ്ടുന്നില്ല. ചൂണ്ടിക്കാട്ടാന്‍ രാജ്യത്താകമാനം ഒട്ടനവധി സംഭവങ്ങളുണ്ട്. നമ്മുടെ കൊച്ചുകേരളത്തിലും സംഭവ പരമ്പരകള്‍ തന്നെയുണ്ട്. ഒരു സംഭവത്തില്‍ അവര്‍ മനുഷ്യാവകാശ ലംഘനം കാണുന്നു, പക്ഷേ സമാന സ്വഭാവമുള്ള മറ്റൊന്നില്‍ അത് കാണുന്നുമില്ല . അത്തരം മാനസികാവസ്ഥ മനുഷ്യാവകാശങ്ങളെ വളരെയധികം ബാധിക്കുന്നു. രാഷ്‌ട്രീയ കാഴ്ചപ്പാടിലൂടെ മനുഷ്യാവകാശത്തെ സമീപിക്കുമ്പോള്‍ മനുഷ്യാവകാശം എന്നത് വല്ലാത്ത വിഷമഘട്ടത്തിലാകും. അത്തരം തിരഞ്ഞെടുക്കപ്പെട്ട പെരുമാറ്റം ജനാധിപത്യത്തെയും ബാധിക്കുമെന്നതില്‍ സംശയമില്ല. കേരളത്തിലും എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും.

അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു എന്ന യുവാവ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരണപ്പെട്ടത് മറക്കാനാവില്ലല്ലോ. മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് 2018 ഫെബ്രുവരി 22ന് പകല്‍ 27 വയസ്സായ മധുവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തത്. പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി യുവാവ് മരണപ്പെട്ടു. മധു മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു. ഇയാളെ കൈകള്‍ ബന്ധിച്ച് മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതോടെ സമൂഹത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ മനുഷ്യാവകാശത്തിന്റെ പേരില്‍ വലിയ കോലാഹലമൊന്നും കണ്ടിട്ടില്ല. ഭൂമി ആവശ്യപ്പെട്ട് 2001 ല്‍ തിരുവനന്തപുരത്ത് കുടില്‍കെട്ടി സമരം നടത്തിയ ആദിവാസികള്‍ക്ക് അന്നത്തെ എ.കെ. ആന്റണി സര്‍ക്കാര്‍ ഭൂമി നല്കാം എന്നതടക്കമുള്ള കരാറുകള്‍ വെച്ചു. എന്നാല്, ഇതു പാലിക്കപ്പെട്ടില്ല. 2003 ജനുവരിയില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയിലെ സര്‍ക്കാര്‍ ഭൂമിയില്‍ ആദിവാസികള്‍ കുടില്‍കെട്ടി സമരം തുടങ്ങി. പിന്നീട് ഫലപ്രദമായ ചര്‍ച്ചകളോ തീരുമാനങ്ങളോ ഇക്കാര്യത്തിലുണ്ടായില്ല. 2003 ഫെബ്രുവരി 19നായിരുന്നു സമരക്കാര്‍ക്കു നേരെ പൊലീസ് വെടിവെച്ചത്. അതിനു രണ്ടുദിവസം മുമ്പുതന്നെ കലാപാന്തരീക്ഷത്തിലായിരുന്നു മുത്തങ്ങ. വെടിവെയ്‌പില്‍ ജോഗി എന്ന ആദിവാസി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ വിനോദ് എന്ന പൊലീസുകാരനും കൊല്ലപ്പെട്ടു. മനുഷ്യാവകാശവാദികള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയാക്കിയതേയില്ല. രാഷ്‌ട്രപതിയെ കണ്ട കോണ്‍ഗ്രസ് നേതാക്കളും കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന കമ്യൂണിസ്റ്റുകാരും മനുഷ്യാവകാശത്തെ രാഷ്‌ട്രീയ മുതലെടുപ്പിന് ആയുധമാക്കുന്നു. അതിന്റെ അപകടത്തെയാണ് പ്രധാനമന്ത്രി അന്യായമെന്ന് ചൂണ്ടിക്കാട്ടിയത്.

Tags: narendramodi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.