ന്യൂഡൽഹി ; ചെങ്കോട്ടയിൽ എൻസിസി കേഡറ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സൗഹൃദസംഭാഷണങ്ങളുടെ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു . പ്രധാനമന്ത്രിയുടെ കാലിൽ തൊട്ട് വന്ദിക്കാൻ എൻ സിസി കേഡറ്റായ പെൺകുട്ടി ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഏറെ വൈറലാകുന്നത് .
അഭിവാദ്യം ചെയ്യാൻ കുനിഞ്ഞ് അദ്ദേഹത്തിന്റെ കാലിൽ തൊട്ടപ്പോൾ കേഡറ്റിന്റെ തൊപ്പി താഴെ വീണു. തുടർന്ന് തിരക്കിനിടയിലും പ്രധാനമന്ത്രി തന്നെ നിലത്ത് വീണ തൊപ്പി എടുത്ത് കാഡറ്റിന്റെ തലയിൽ വച്ചു നൽകുകയായിരുന്നു . ഇതിനുശേഷം സംഭാഷണം തുടർന്നു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ അവസാനത്തിൽ, പ്രധാനമന്ത്രി സുരക്ഷാ വലയം ഭേദിച്ച് ചെങ്കോട്ടയിൽ തടിച്ചുകൂടിയ യുവാക്കൾക്കിടയിലേക്ക് പോയപ്പോഴാണ് സംഭവം . ഏറെ പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
















