Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജാതി സര്‍ട്ടിഫിക്കറ്റിനു പകരം എസ്എസ്എല്‍സി ബുക്ക്; പട്ടിക വിഭാഗങ്ങള്‍ക്ക് തിരിച്ചടി; തീരുമാനം പിന്‍വലിക്കണമെന്ന് ഹിന്ദുഐക്യവേദി

വിദ്യാഭ്യാസ രേഖകളില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തഹസില്‍ദാരില്‍ നിന്നു ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം മതപരിവര്‍ത്തിതരായ ഇതര മത സമൂഹങ്ങളില്‍പ്പെട്ടവരെ സംരക്ഷിക്കാനും, പട്ടിക ജാതി, വര്‍ഗ സമൂഹത്തെ ദ്രോഹിക്കാനുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 09:47 am IST
inKerala

മാവേലിക്കര: എസ്എസ്എല്‍സി ബുക്കിലോ വിദ്യാഭ്യാസ രേഖകളിലോ ജാതി വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ അവ തഹസില്‍ദാര്‍ നല്കുന്ന ജാതി സര്‍ട്ടിഫിക്കറ്റിനു പകരമായി ഉപയോഗിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പട്ടിക ജാതി, വര്‍ഗ, പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകും. എസ്എസ്എല്‍സി ബുക്കിലും വിദ്യാഭ്യാസ രേഖകളിലും ജാതി തെറ്റായി ചേര്‍ത്തവര്‍ക്കും പില്‍ക്കാലത്ത് മതം മാറിയവര്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കുള്ള അവകാശങ്ങള്‍ അനധികൃതമായി നേടിയെടുക്കാന്‍ പുതിയ ഉത്തരവ് സഹായകമാകും.  

അടുത്ത കാലം വരെ മാതാപിതാക്കള്‍ വാക്കാല്‍ പറഞ്ഞു കൊടുക്കുന്ന ജാതിയാണ് വിദ്യാഭ്യാസ രേഖകളില്‍ ചേര്‍ക്കാറുള്ളത്. അതിനാല്‍ത്തന്നെ സ്‌കൂള്‍ രേഖകള്‍ ജാതി തെളിയിക്കാനുള്ള ആധികാരിക രേഖയായി പരിഗണിക്കാറുമില്ല. പകരം സമഗ്രമായ അന്വേഷണത്തിനു ശേഷം തഹസില്‍ദാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് ജാതി തെളിയിക്കാനുള്ള രേഖയായി അംഗീകരിച്ചിരുന്നത്. ഒരാള്‍ പിന്തുടരുന്ന മതാചാരമുള്‍പ്പെടെയുള്ള വസ്തുതകള്‍ പരിഗണിച്ചാണ് തഹസില്‍ദാര്‍മാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്കിയിരുന്നതും. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്കുപോലും പരമാവധി മൂന്നു വര്‍ഷമായിരുന്നു കാലാവധി.  

ഈ സമ്പ്രദായത്തിനാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ രേഖകളില്‍ പട്ടികജാതി-പട്ടികവര്‍ഗമെന്നോ പിന്നാക്ക ജാതിയെന്നോ തെറ്റായി ചേര്‍ത്തിട്ടുള്ളവര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ജാതി, മതം മാറിയവര്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അനധികൃതമായി നേടിയെടുക്കാന്‍ ഇതിടയാക്കും. നിലവില്‍ സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകുകയും ചെയ്യും. മതംമാറി ക്രിസ്ത്യന്‍ വിഭാഗത്തില്‍ ചേര്‍ന്നവര്‍ക്കു വേണ്ടിയാണ് ഈ ഉത്തരവിറക്കിയിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. വലിയ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന  ഉത്തരവിനെതിരേ പല സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

വിദ്യാഭ്യാസ രേഖകളില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തഹസില്‍ദാരില്‍ നിന്നു ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം മതപരിവര്‍ത്തിതരായ ഇതര മത സമൂഹങ്ങളില്‍പ്പെട്ടവരെ സംരക്ഷിക്കാനും, പട്ടിക ജാതി, വര്‍ഗ സമൂഹത്തെ ദ്രോഹിക്കാനുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനം പട്ടിക ജാതിക്കാര്‍ക്ക് ദോഷകരമാകും. മതപരിവര്‍ത്തിതര്‍ക്ക് ആനുകൂല്യങ്ങളും പദവിയും സംവരണവും നല്കാത്തത് അവര്‍ ഹിന്ദുവല്ലാത്തതിനാലാണ്. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോഴാണ് ആദ്യമായി ജാതിക്കോളം പൂരിപ്പിക്കുന്നത്, അതിനുശേഷം മതം മാറിയാലും ഹിന്ദുക്കള്‍ക്കു മാത്രം കൊടുക്കേണ്ട ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. ജാതി നിജപ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ അതോറിറ്റി അല്ലെന്നും ബിജു ചൂണ്ടിക്കാട്ടി.

Tags: HinduAikyaVediപുസ്തകംപട്ടികജാതിഎസ്എസ്എല്‍സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.