Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുടിന്‍, ടോണി ബ്ലയര്‍, സച്ചിന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അനധികൃത നിക്ഷേപമെന്ന് പന്‍ഡോറ രേഖകള്‍; ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്രം

ഇന്ത്യയില്‍ നിന്നുള്ള മുന്നൂറിലധികം പ്രമുഖരുടെ വിവരങ്ങളാണ് പന്‍ഡോറ പേപ്പറില്‍ പുറത്തുവന്നിട്ടുള്ളത്. പാക്കിസ്ഥാനില്‍ നിന്നുള്ള 700 പേരുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 10:50 am IST
inIndia

വാഷിങ്ടണ്‍ : പാന്‍ഡോറ രേഖകളിലുള്ള ഇന്ത്യക്കാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ ഉള്‍പ്പടെയുള്ള 91 രാജ്യങ്ങളിലെ പ്രമുഖര്‍ നടത്തിയ അനധികൃത നിക്ഷേപങ്ങളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. 117 രാജ്യങ്ങളിലെ 150 മാധ്യമസ്ഥാപനങ്ങളില്‍ നിന്നുള്ള 600 പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഒഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.

പന്‍ഡോറ രേഖകളില്‍ ഇന്ത്യയില്‍ നിന്നുള്‍പ്പടെ നിരവധി പേരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ട് വഴി നികുതി മറികടക്കുന്നതിനായി ഇടപാടുകള്‍ നടത്തിയെന്നാണ് ആരോപണം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, പോപ്പ് ഗായിക ഷക്കീറ, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, സൂപ്പര്‍ മോഡല്‍ ക്ലൗഡിയ ഷിഫര്‍ എന്നിവരുടെ പേരും പട്ടികയിലുണ്ട്. 

ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ബ്രിട്ടനിലും അമേരിക്കയിലുമായി ഏഴ് കോടി പൗണ്ട് (703 കോടി രൂപ) രഹസ്യസമ്പത്തുള്ളതും അസര്‍ബൈജാന്‍ ഭരിക്കുന്ന അലിയെവ് കുടുംബം രഹസ്യസമ്പാദ്യം ഒളിപ്പിക്കാന്‍ വിദേശത്ത് ശൃംഖല കെട്ടിപ്പടുത്തതും രേഖകളിലുണ്ട്. പുടിന് മൊണാകോയില്‍ രഹസ്യസമ്പാദ്യമുണ്ടെന്നും ടോണി ബ്ലെയറും ഭാര്യ ചെറി ബ്ലെയറും ലണ്ടനില്‍ 64.5 ലക്ഷം പൗണ്ടിന്റെ വീടു വാങ്ങിയപ്പോള്‍ മൂന്ന് ലക്ഷം പൗണ്ടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഭാര്യ അഞ്ജലി, ഭാര്യാമാതാവ് ആനന്ദ് മെഹ്ത, അനില്‍ അംബാനി, സാമ്പത്തിക തട്ടിപ്പുകേസ് പ്രതി നീരവ് മോദി, സഹോദരി പൂര്‍വി മോദി, കിരണ്‍ മസുന്ദര്‍ ഷാ, ബോളിവുഡ് നടന്‍ ജാക്കി ഷ്രോഫ് തുടങ്ങിയവരാണ് ഇന്ത്യന്‍ പട്ടികയിലുള്ളത്. അനധികൃത സമ്പാദ്യമുള്ള ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് അനേഷണം നടത്തുക. അതോടൊപ്പം എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്, റിസര്‍വ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും അന്വേഷണം നടത്തും.  

ഇന്ത്യയില്‍ നിന്നുള്ള മുന്നൂറിലധികം പ്രമുഖരുടെ വിവരങ്ങളാണ് പന്‍ഡോറ പേപ്പറില്‍ പുറത്തുവന്നിട്ടുള്ളത്. പാക്കിസ്ഥാനില്‍ നിന്നുള്ള 700 പേരുണ്ട്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇവരുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. അതേസമയം ലിസ്റ്റില്‍ ഉള്‍പ്പെട്ട പലരും പ്രമുഖരാണ്. അതുകൊണ്ടുതന്നെ പലരാജ്യങ്ങളിലും ഇതിന് നിയമപരിരക്ഷയുള്ളതിനാല്‍ ഇവര്‍ കുറ്റക്കാരാണെന്ന ആരോപണമുയരില്ലെന്നാണ് റിപ്പോര്‍ട്ട്. സച്ചിന്റെ നിക്ഷേപങ്ങള്‍ നിയമപരമാണെന്നും, അധികൃതര്‍ക്ക് രേഖകള്‍ നല്‍കിയിട്ടുണ്ടെന്നും സച്ചിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ മുന്‍ സൈനിക ഇന്റലിജന്‍സ് മേധാവിക്കും മകനും സീഷെല്‍സില്‍ നിക്ഷേപമുള്ളതായും പന്‍ഡോറ വെളിപ്പെടുത്തല്‍. രാകേഷ് കുമാര്‍ ലൂംമ്പയും മകന്‍ രാഹുല്‍ ലൂംമ്പയും 2016 ല്‍ സീഷെല്‍സില്‍ റാറിന്റ് പാട്‌നേഴ്‌സ് ലിമിറ്റഡ് കമ്പനി രജിസ്റ്റര്‍ ചെയ്തു. 2010 ല്‍ വിരമിക്കുമ്പോള്‍ രാകേഷ് കുമാര്‍ ലൂംമ്പ സൈനിക ഇന്റലിജന്‍സ് മേധാവിയായിരുന്നു.  

യുകെയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയ വ്യവസായി പ്രമോദ് മിത്തലിന് കോടികളുടെ നിക്ഷേപമുള്ളതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്. ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥാവകാശം മറച്ചുവെച്ച് കമ്പനിയുടെ ഒരു ബില്യണ്‍ ഡോളര്‍ കടക്കാരനാണെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചു.

Tags: കേന്ദ്ര സര്‍ക്കാര്‍അനില്‍ അംബാനിVladimir Putinസച്ചിന്പന്‍ഡോറ രേഖകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

വെനസ്വേലയിലെ വിജയം നാളെ അമേരിക്കയുടെ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പുമായി പുടിന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.