Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പണ്ഡിതന്റെ കുറ്റസമ്മതം

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 4, 2021, 01:22 pm IST
inSamskriti

പണ്ഡിതനും ഭക്തനുമായിരുന്ന ഒരു ബ്രാഹ്മണനുണ്ടായിരുന്നു. ദാരിദ്ര്യത്തില്‍ മുങ്ങിപ്പോയതുകൊണ്ട് അദ്ദേഹത്തിന് പട്ടിണിയില്‍ ദിവസങ്ങളോളം കഴിയേണ്ടി വന്നു. പട്ടിണി സഹിക്കാനാവാതെ അദ്ദേഹം ഒരു കടുംകൈ ചെയ്യാന്‍ തീരുമാനിച്ചു. പണം കിട്ടാന്‍ മറ്റു മാര്‍ഗ്ഗമൊന്നുമില്ലാത്തുകൊണ്ട് കവര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം. രാജാവിന്റെ കൊട്ടാരം തന്നെയാണ്  കവര്‍ച്ചയ്‌ക്കായി തിരഞ്ഞെടുത്തത്.  

ചുമരില്‍ ഒരു വലിയ ദ്വാരമുണ്ടാക്കി കൊട്ടാരത്തില്‍ കയറിപ്പറ്റി. തിളങ്ങുന്ന രത്‌നങ്ങളും, ആഭരണങ്ങളും, പാത്രങ്ങളും, നല്ല നല്ലവസ്ത്രങ്ങളും അയാളുടെ കണ്ണുകളെ എതിരേറ്റു. രത്‌നങ്ങളില്‍ കൈ വയ്‌ക്കാന്‍ നോക്കുമ്പോഴേക്കും പാപചിന്ത അയാളുടെ മനസ്സിലേക്കു കടന്നുവരും. അദ്ദേഹം അതില്‍നിന്നും പിന്‍വാങ്ങും. പാത്രങ്ങളില്‍ കൈവെച്ചപ്പോള്‍ മനസ്സാക്ഷി അയാളെ വേദനിപ്പിച്ചു. വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ ഒരുങ്ങിയപ്പോള്‍ പാപചിന്ത വീണ്ടും അലട്ടി. അങ്ങനെ ആ രാത്രി കഴിഞ്ഞുപോയി. പണ്ഡിതന് ഒന്നും മോഷ്ടിക്കാനായില്ല.  

അപ്പോഴേയ്‌ക്കും പ്രഭാതമായി. സേവകന്മാര്‍ രാജാവിനെ ഉണര്‍ത്താനായി സംഗീതാലാപനം തുടങ്ങി. രാജാവു ഉണര്‍ന്നു. പണ്ഡിതന്‍ അപ്പോഴേക്കും രാജാവിന്റെ കട്ടിലിനടിയില്‍ ഒളിച്ചു കഴിഞ്ഞിരുന്നു. ഒരു കവിയും  കവിതാസ്വാദകനുമായിരുന്നു രാജാവ്. അദ്ദേഹം തന്റെ നേട്ടങ്ങളേയും ഭാവി സൗഭാഗ്യങ്ങളേയും ഓര്‍ത്ത് ഒരു ശ്ലോകത്തിന്റെ  മൂന്നു വരി സ്വയം രചിച്ച് ചൊല്ലി. നാലാമത്തെ വരി ആലോചിക്കുവാന്‍ തുടങ്ങി.  പണ്ഡിതന്‍ ഇതു കേട്ടു. അദ്ദേഹം കവിമാത്രമല്ല, ശ്ലോകങ്ങള്‍ സ്വയമായി രചിക്കാന്‍ കഴിവുള്ള ആളുമായിരുന്നു. അദ്ദേഹത്തിനു അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം രാജാവ് രചിച്ച ശ്ലോകത്തിന്റെ നാലാമത്തെ വരി സ്വയം രചിച്ചു ചൊല്ലി.  

അതിന്റെ അര്‍ത്ഥം ഇങ്ങിനെയായിരുന്നു, ‘ഈശ്വരന്റെ വരദാനങ്ങളെന്നു അങ്ങു കരുതുന്ന ഈ സൗഭാഗ്യങ്ങളെല്ലാം നശിച്ചു പോകുന്നതാണ്. ഈശ്വരന്‍ മാത്രമേ ശാശ്വതമായിട്ടുള്ളു.’ ഇതു കേട്ട് രാജാവ് അത്ഭുതപ്പെട്ടുപോയി. ഈ കൊട്ടാരത്തില്‍ അതിക്രമിച്ചു കടന്ന ഈ മനുഷ്യന്‍ ആരാണെന്നു ചോദിക്കാന്‍ രാജാവു മറന്നു പോയി. ആ മനുഷ്യനോട് ശ്ലോകം ഒന്നുകൂടി ചൊല്ലുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ തലപോകുമെന്നു ഉറച്ച വിശ്വാസമുണ്ടായിട്ടും ആ പണ്ഡിതന്‍ ശ്ലോകത്തിന്റെ നാലാമത്തെ വരി ഒന്നു കൂടി ചൊല്ലി. ഇപ്പോള്‍ രാജാവു ചോദിച്ചു, ‘നിങ്ങളെന്തിനാണ് കൊട്ടാരത്തിലേക്കു അതിക്രമിച്ചു കടന്നത്?’ രാജാവിന്റെയും ഗുരുവിന്റെയും മുന്നില്‍ അസത്യം പറയരുതെന്നും, മനസ്സിലെ എല്ലാ കാര്യങ്ങളും അവരോടു തുറന്നു പറയണമെന്നും, പണ്ഡിതന്‍ ശാസ്ത്രഗ്രന്ഥങ്ങളില്‍ വായിച്ചിട്ടുണ്ടായിരുന്നു. തന്റെ ദുഷ്‌ചെയിയെപ്പറ്റിയും, അതിലേക്കു നയിച്ച കാരണത്തെപ്പറ്റിയും അദ്ദേഹം തുറന്നു പറഞ്ഞു. പണ്ഡിതന്റെ സത്യസന്ധതയും, തുറന്ന മനസ്സും, ധൈര്യവും കണ്ട് സന്തുഷ്ടനായ രാജാവ് അദ്ദേഹത്തെ ശിക്ഷിക്കുന്നതിനു പകരം കൊട്ടാരത്തിലെ ആസ്ഥാന കവിയായി നിയമിച്ചു.

വിവ: കെ.എന്‍.കെ.നമ്പൂതിരി

Tags: Confession
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

ജയിലിൽ കഞ്ചാവ് ലഭിക്കാൻ പണം മാത്രം മതി ; ലഹരിയും, മൊബൈലും യഥേഷ്ടം ഉപയോഗിക്കാം ; വെളിപ്പെടുത്തി ഗോവിന്ദചാമി

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

India

പോലീസിനു മുമ്പാകെയുള്ള കുറ്റസമ്മതം തെളിവ് നിയമപ്രകാരം അപ്രസക്തമെന്ന് സുപ്രീംകോടതി

Editorial

പാക് പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.