Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയുടെ ഭക്തനായിരുന്ന കര്‍ഷകന്‍ ഇന്ന് മോദിയുടെ മൂന്ന് കാര്‍ഷിക നിയമങ്ങളെയും പിന്തുണയ്‌ക്കുന്ന ബിജെപി പ്രവര്‍ത്തകന്‍

ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലൂടെ 2011ല്‍ ആവേശപൂര്‍വ്വം രാഹുല്‍ഗാന്ധിയെ പിന്നിലിരുത്തി മോട്ടോര്‍ സൈക്കിളോടിച്ച കര്‍ഷക നേതാവ് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 09:43 pm IST
inIndia
2011ല്‍ ധീരേന്ദ്ര സിങ് രാഹുല്‍ ഗാന്ധിയെ തന്‍റെ ബൈക്കിന്‍റെ പിന്നിലിരുത്തി ഓടിക്കുന്നു. എംഎല്‍എ കൂടിയായ ഇപ്പോഴത്തെ ധീരേന്ദ്ര സിങ് (വലത്ത്)

2011ല്‍ ധീരേന്ദ്ര സിങ് രാഹുല്‍ ഗാന്ധിയെ തന്‍റെ ബൈക്കിന്‍റെ പിന്നിലിരുത്തി ഓടിക്കുന്നു. എംഎല്‍എ കൂടിയായ ഇപ്പോഴത്തെ ധീരേന്ദ്ര സിങ് (വലത്ത്)

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലൂടെ 2011ല്‍ ആവേശപൂര്‍വ്വം രാഹുല്‍ഗാന്ധിയെ പിന്നിലിരുത്തി മോട്ടോര്‍ സൈക്കിളോടിച്ച കര്‍ഷക നേതാവ് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

കര്‍ഷകനേതാവും കോണ്‍ഗ്രസ് ഭക്തനുമായിരുന്ന ധീരേന്ദ്രസിങ് ആണ് അന്ന് രാഹുലിനെ പിന്നിലിരുത്തി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്നത്. ഇപ്പോള്‍ 10 വര്‍ഷം കഴിയുമ്പോള്‍ ധീരേന്ദ്ര സിങിന്റെ വിപരീത മുഖമാണ് തെളിയുന്നത്. കോണ്‍ഗ്രസിന്റെ പുറംപൂച്ചുകള്‍ തിരിച്ചറിഞ്ഞ ഈ ഉത്തര്‍പ്രദേശ് കര്‍ഷകന്‍ ഇന്ന് മോദിയുടെ ആരാധകനും ജെവാര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎല്‍എയുമാണ്. മോദിയുടെ കാര്‍ഷിക നിയമങ്ങളെ അങ്ങേയറ്റം ആരാധിക്കുകയും ചെയ്യുന്നു ധീരേന്ദ്രസിങ്. 2017ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ധീരേന്ദ്ര സിങ് ജയിച്ചു.

നഷ്ടം പറ്റിയ, കടങ്ങളുള്ള കര്‍ഷകരെയും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ചില കര്‍ഷക സംഘടനകളും ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ധീരേന്ദ്ര സിങ് പറയുന്നു. കാര്‍ഷിക നിയമങ്ങളുടെ ഗുണം അറിയാതെയാണ് ചിലര്‍ ഈ നിയമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതെന്നും ധീരേന്ദ്ര സിങ് എന്ന കര്‍ഷകനായ എംഎല്‍എ പറയുന്നു.

‘ഷിംല മുളക് എന്റെ ഗ്രാമത്തില്‍ അഞ്ച് രൂപയ്‌ക്കാണ് വില്‍കുന്നത്. ഇതിന് ബെംഗളൂരുവില്‍ കിലോയ്‌ക്ക് 20 രൂപ കിട്ടും. എന്തുകൊണ്ട് ഈ ഡിജിറ്റല്‍ യുഗത്തില്‍ കര്‍ഷകര്‍ക്ക് അവരുടെ മുളക് ബെംഗളൂരുവില്‍ നേരിട്ട് വിറ്റുകൂടാ? എന്തിനാണ് ലോക്കല്‍ ചന്തകള്‍ (മാണ്ഡികള്‍) കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് വില തീരുമാനിക്കുന്നത്?’- അദ്ദേഹം ചോദിക്കുന്നു.

 ‘മോദി പ്രധാനമന്ത്രിയായിരുന്നപ്പോള്‍, അദ്ദേഹം സ്വാമിനാഥന്‍ റിപ്പോര്‍ട്ട് അഴുക്കുകൂടയില്‍ നിന്നും പോടിതട്ടിയെടുത്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷികോല്‍പന്നങ്ങളുടെ താങ്ങുവില കൂട്ടിയത്. തന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതിന് സ്വാമിനാഥന്‍ തന്നെ പ്രധാനമന്ത്രിയെ അഭിനന്ദിച്ചിരുന്നു,’ ധീരേന്ദ്രസിങ് പറയുന്നു.

കാര്‍ഷിക വൃത്തിയെ ലാഭകരമായ തൊഴിലാക്കി മാറ്റാനാണ് മോദി ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയാകട്ടെ ഇതിനെ എതിര്‍ത്ത് ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ചേഷ്ടകള്‍ കാണിക്കുന്നു. കര്‍ഷകരെ സഹായിക്കാനല്ല, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് ഈ നീക്കം.- ധീരേന്ദ്ര സിങ് പറയുന്നു.

Tags: കാര്‍ഷികനിയമങ്ങള്‍Rahul Gandhikrishimodiലോകാരോഗ്യ സംഘടനനരേന്ദ്രമോദികാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷകനിയമംകാര്‍ഷിക ബില്‍ 2020
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

പുതിയ വാര്‍ത്തകള്‍

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.