Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബ്രഹ്മഭാവത്തെ സാക്ഷാത്കരിക്കാം

വിവേകചൂഡാമണി 259

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Oct 1, 2021, 09:37 pm IST
inSamskriti

ശ്ലോകം 358

ഉപാധിഭേദാത് സ്വയമേവ ഭിദ്യതേ

ചോപാധ്യപോഹേ സ്വയമേവ കേവലഃ

തസ്മാദുപാധേര്‍ വിലയായ വിദ്വാന്‍

വസേത് സദാകല്‍പ സമാധിനിഷ്ഠയാ

ഉപാധികളുടെ ഭേദത്താല്‍ ആത്മാവ് പലതായി കാണുന്നു. ഉപാധികളെ നിരസിച്ചു കഴിഞ്ഞാല്‍ ആത്മാവ് സ്വയം കേവല ഭാവത്തില്‍ വിളങ്ങും. അതിനാല്‍ ഉപാധികളുടെ വിലയത്തിനായി സാധകന്‍ സദാ നിര്‍വികല്പ സമാധിയെ പരിശീലിക്കണം.

പരമാത്മാവ് ഏകവും അദ്വിതീയവുമാണ് എന്നാല്‍ പലത് കാണാന്‍ കാരണം ഉപാധികളുടെ ഭേദം കൊണ്ടാണ്. ഏകമായ പരമാത്മാവ് ശരീരം, മനസ്സ്, ബുദ്ധി എന്നീ ഉപാധികളിലൂടെയാണ് പലതെന്ന പോലെ പ്രകടമാകുന്നത്. ഉപാധികളെ നീക്കിയാല്‍, ഉപാധികളിലെ താദാത്മ്യം ഇല്ലാതായാല്‍ കേവലമായ ഏകവും അദ്വിതീയവുമായ പരമാത്മാവിനെ സാക്ഷാത്കരിക്കാം.

ഉപാധികളിലെ താദാത്മ്യത്തെ നീക്കാനായി സാധകന്‍ നിരന്തരം നിര്‍വികല്പ സമാധി പരിശീലിക്കണം. മനസ്സിനെ  

പൂര്‍ണ്ണമായും സമാഹിതമാക്കണം. മനസ്സ് നിത്യവും പ്രശാന്തമായിരിക്കണം. ഇതിന് വേണ്ടി യത്‌നിക്കുക തന്നെ വേണം. ലോക വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ഉള്ളിലെ ശാന്തിനിലനിര്‍ത്തണം. ഇത് ഒറ്റയടിക്ക് പറ്റിയെന്ന് വരില്ല. ക്രമത്തില്‍ സമാധിയെ ശീലിക്കണം. അതു തന്നെ സമാധി നിഷ്ഠ.

നിര്‍വികല്പ സമാധി കൊണ്ട് മനസ്സിന്റെ വിക്ഷേപ രൂപത്തിലുള്ള വിഷമ സ്ഥിതി മുഴുവനായും ഇല്ലാതാക്കാനാവണം. നിരന്തരമായ അഭ്യാസം മാത്രമാണ് ഇതിനുള്ള വഴി.

ശ്ലോകം  359

സതിസക്തോ നരോ യാതി

സദ്ഭാവം ഹ്യേക നിഷ്ഠയാ

കീടകോ ഭ്രമരം ധ്യായന്‍

ഭ്രമരത്വായ കല്പതേ

സത്തായ ബ്രഹ്മത്തില്‍ ഏകനിഷ്ഠയോടെ ചിത്തമുറപ്പിച്ചയാള്‍ ബ്രഹ്മമായിത്തീരുന്നു. പുഴു ഇടതടവില്ലാതെ വണ്ടിനെത്തന്നെ ധ്യാനിച്ച് വണ്ടായിത്തീരുന്നു.  പരമ പ്രേമത്തോടെ പരമാത്മാവിനെത്തന്നെ ഏകനിഷ്ഠയോടെ നിരന്തരം ധ്യാനിക്കുന്നയാള്‍ പരമാത്മാവായിത്തീരും. ഇതിനെ മനസ്സിലാക്കാന്‍ ‘ഭ്രമരകീട ന്യായ’ ത്തെ പറയുന്നു.

വേട്ടാളന്‍ അഥവാ വേട്ടാവളിയന്‍ എന്ന പ്രാണിയെക്കുറിച്ചാണ് ഭ്രമരകീട ന്യായം പറയുന്നത്. ഈ പ്രാണി .വീടുകള്‍ക്കകത്തും അലമാര .മേശ, വാതില്‍, ജനല്‍ തുടങ്ങിയ സ്ഥലങ്ങളിലുമൊക്കെ മണ്ണ് കൊണ്ട് കൂട് കൂട്ടും. എന്നിട്ട് അതില്‍ മുട്ടയിടും. നിരന്തരം കൂട്ടില്‍ വന്ന് തന്റെ കൂര്‍ത്ത കൊമ്പ് കൊണ്ട് കുത്തി നിരീക്ഷിച്ചു കൊണ്ടിരിക്കും. കൂട്ടിനുളളില്‍ മുട്ട വിരിഞ്ഞ പുറത്ത് വരുന്ന ലാര്‍വ (കീടം) തന്നെ എല്ലായ്‌പ്പോഴും ഉറ്റുനോക്കുകയും പലപ്പോഴും കുത്തുകയും ചെയ്യുന്ന വേട്ടാളനെ ഭയന്ന് സദാ അതിനെ തന്നെ ചിന്തിക്കുന്നു. പിന്നീട് നിരന്തര ധ്യാനത്താല്‍ അത് വേട്ടാളനായി മാറുന്നു.

കീടം പോലെ നിസ്സാരനായ ജീവന്‍ ബ്രഹ്മധ്യാനനിഷ്ഠയാല്‍ ബ്രഹ്മമായിത്തീരുന്നു. മറ്റൊന്നിലും ആസക്തമാകാതെ ബ്രഹ്മത്തില്‍ മാത്രം ചിത്തം സമാഹിതമാകുമ്പോള്‍ ഏകാഗ്ര ധ്യാനത്തിലൂടെ സാധകന്‍ ബ്രഹ്മഭാവത്തിലേക്ക് ഉണരും.ഇത് വെറും ആയിത്തീരലല്ല. അജ്ഞാന ദശയില്‍ ജീവനെന്ന് തോന്നിയിരുന്നത് സമാധിയില്‍ ബ്രഹ്മം തന്നെയെന്ന് അനുഭവമാകും.

കീടം വാസ്തവത്തില്‍ ഭ്രമരം തന്നെയാണ് എന്നതുപോലെ ഓരോ ജീവനും ബ്രഹ്മമാണ്. അതിന് നല്ല തപസ്സ് വേണം. അച്ചടക്കത്തോടെ ആദ്ധ്യാത്മിക സാധന ചെയ്യണം. എല്ലാ കീടവും ചിലപ്പോള്‍ ഭ്രമരമാകില്ല.എന്നാല്‍ ഭ്രമരമായിത്തീരാനുള്ള സാധ്യത കീടത്തിനുണ്ട്.

ഭ്രമരത്തെ തന്നെ നിനച്ചിരിക്കുന്ന കീടത്തിന് തന്റെ വികാസം പൂര്‍ത്തിയാവാന്‍ നിശ്ചിത കാലം കാത്തിരിക്കണം. അതുപോലെ ഓരോ ജീവനും പരമാത്മാവായി മാറാന്‍ ഏറെ നാളത്തെ സാധനയും ധ്യാനവുമൊക്കെ വേണ്ടി വരും. കീടത്തില്‍ ഭ്രമരത്തിന്റെ ലക്ഷണമൊന്നും കണ്ടേക്കില്ല. അത് വികാസം പൂര്‍ത്തിയാവാത്ത ഭ്രമരം തന്നെയാണ്. അല്പനായ ജീവനില്‍ ദിവ്യത്വം കാണാന്‍ കഴിയില്ലെങ്കിലും സാധനയുടെ ഫലമായി ഉപാധികളിലെ തന്മയീ ഭാവം വെടിഞ്ഞ് ധ്യാനത്തിലൂടെ പരമാത്മാവാകും. കീടം തന്റെ കീടാവസ്ഥ വെടിഞ്ഞ് ഭ്രമരമായിത്തീരുന്നതുപോലെ നമ്മളും ജീവഭാവം വെടിഞ്ഞ് പരമാത്മഭാവത്തിലേക്ക് ഉണരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.