Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി വകുപ്പിലെ നിയമന അഴിമതി കോടതി നിലപാടിലൂടെ വെളിപ്പെടുന്നു; സത്യവാങ്മൂലത്തിലെ ഉറപ്പ് നടപ്പാക്കണം; ബോര്‍ഡിന്റെ വളഞ്ഞവഴി തള്ളി ഡിവിഷന്‍ബെഞ്ച്

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബോര്‍ഡില്‍ ചില സാങ്കേതിക വിഭാഗങ്ങളിലേക്കുള്ള നിയമനത്തിന്റെ മറവില്‍ ഇടതുപക്ഷ യൂണിയന്‍ നേതാക്കളാണ് നിയമന കൃത്രിമം കാണിച്ചത്. സര്‍ക്കാരോ ബോര്‍ഡ് അധികൃതരോ അറിയാതെ, 164 പേര്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുമെന്ന് ബോര്‍ഡിനുവേണ്ടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് സത്യവാങ്മൂലം നല്‍കി

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 25, 2021, 12:54 pm IST
in Kerala

കോഴിക്കോട്: വൈദ്യുതി വകുപ്പിലെ വന്‍ നിയമന അഴിമതി, ഹൈക്കോടതിയുടെ കര്‍ശന നിലപാടോടെ, പുറത്തുവരുന്നു. വകുപ്പുമന്ത്രിയോ സര്‍ക്കാരോ വൈദ്യുതി ബോര്‍ഡിലെ ഉന്നതരോ അറിയാതെ സിപിഎം യൂണിയന്‍ നേതാക്കള്‍ ഇടപെട്ട് നടത്തിയ അഴിമതി കോടികളുടെ കോഴയിടപാടാണ്.

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബോര്‍ഡില്‍ ചില സാങ്കേതിക വിഭാഗങ്ങളിലേക്കുള്ള നിയമനത്തിന്റെ മറവില്‍ ഇടതുപക്ഷ യൂണിയന്‍ നേതാക്കളാണ് നിയമന കൃത്രിമം കാണിച്ചത്. സര്‍ക്കാരോ ബോര്‍ഡ് അധികൃതരോ അറിയാതെ, 164 പേര്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുമെന്ന് ബോര്‍ഡിനുവേണ്ടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് സത്യവാങ്മൂലം നല്‍കി. ഇതനുസരിച്ച് പിഎസ്‌സി അഡൈ്വസ് മെമ്മോയും അയച്ചു. പക്ഷേ, 2020 സപ്തംബര്‍ 10 ന് 75 പേരെ നിയമിച്ചു. ബാക്കിയുള്ളവര്‍ കോടതിയെ സമീപിച്ചു. കോടതി, സത്യവാങ്മൂലത്തില്‍ നല്‍കിയ ഉറപ്പ് പ്രകാരം നിയമനം നടത്തണമെന്ന് ഉത്തരവിട്ടു. പക്ഷേ, ഒരു വര്‍ഷമായിട്ടും നിയമിച്ചിട്ടില്ല.

ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍ നിയമിച്ച് അറിയിപ്പ് കോടതിക്ക് നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ് പത്താം തീയതി നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, ഇന്നലെ ബോര്‍ഡ് വിചിത്രമായ വാദം അവതരിപ്പച്ചത് കോടതി തള്ളി. ഒക്ടോബര്‍ 25 ന് മുമ്പ് 45 പേരെയും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ 44 പേരെയും നിയമിക്കുമെന്ന് കോടതിയെ അറിയിച്ചു. പക്ഷേ, ഈ നിലപാട് കോടതി സമ്മതിച്ചില്ല. അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുംമുമ്പ് നിയമനം നടത്തണമെന്നാണ് ഇന്നലെ കോടതി നിര്‍ദേശിച്ചത്.

ഡിവിഷന്‍ ബെഞ്ചിന് സത്യവാങ്മൂലം നല്‍കിയത് ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറാണ്. ചീഫ് എന്‍ജിനീയറെ ‘നോക്കുകുത്തിയാക്കി’ ആയിരുന്നു നടപടികള്‍. ഇടതുപക്ഷ യൂണിയന്‍ നേതാക്കള്‍ വൈദ്യുതിബോര്‍ഡില്‍ സ്ഥാപിച്ചിരുന്ന രാഷ്‌ട്രീയ ആധിപത്യത്തിന്റെ ബലത്തിലായിരുന്നു ഇതെല്ലാം. ബോര്‍ഡില്‍ ഉദ്യോഗസ്ഥാനായിരിക്കെ, വൈദ്യുതിമന്ത്രി എം.എം. മണിയുടെ പേഴ്സണല്‍ സ്റ്റാഫിലായിരുന്ന യൂണിയന്‍ നേതാവാണ് ഇതിനെല്ലാം ചുക്കാന്‍ പി

ടിച്ചിരുന്നത്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുള്ള ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജി. ശ്രീനിവാസന്‍, നിയമന വിവാദം ഇത്ര ശക്തമാകുകയും വകുപ്പുമന്ത്രി മാറുകയും ചെയ്തതോടെ പരുങ്ങലിലാണ്. ശ്രീനിവാസന്‍ വിദേശയാത്രയ്‌ക്ക് അവധി ചോദിച്ചെങ്കിലും അനുവദിച്ചിട്ടില്ല. സത്യവാങ്മൂലം വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാലാണിത്.

ഉദ്യോഗാര്‍ഥികളില്‍നിന്ന് അഞ്ചുലക്ഷം രൂപ മുതല്‍ കോഴവാങ്ങിയാണ് സൂപ്പര്‍ ന്യൂമറി തസ്തികയില്‍ നിയമനം നടത്തിയതെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം. വൈദ്യുതിഭവന്‍ ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. നിയമന അഴിമതിയില്‍ മുന്‍മന്ത്രി എം.എം. മണിയുടെ ഓഫീസിനും വൈദ്യുതി ബോര്‍ഡിലെ യൂണിയന്‍ നേതാക്കള്‍ക്കും ചില സംസ്ഥാനതല സിപിഎം നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സൂചനകള്‍.

Tags: keralaകേരള സര്‍ക്കാര്‍കേരള ഹൈക്കോടതിവൈദ്യുതിഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

ശ്രീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം ചെയ്ത മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സിലേക്ക് വിഎച്ച്പി നടത്തിയ പ്രതിഷേധ മാര്‍ച്ച്‌

ശീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം: ഹൈന്ദവ വികാരം വ്രണപ്പെടുത്തിയാല്‍ പ്രതികരിക്കും വിഎച്ച്പി

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

പ്രിയപ്പെട്ടവർക്ക് വിട… മൃതദേഹങ്ങളുമായി ആംബുലന്‍സ് സ്കൂൾ മുറ്റത്ത്

വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ടവര്‍ വിനോദയാത്രയ്ക്കിടെ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ചിത്രം

വാല്‍പ്പാറഅപകടം: ട്രാവലര്‍ മറിഞ്ഞത് 800 അടി താഴ്ചയിലേക്ക്

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

ഭോപ്പാലില്‍ ശബരിമല അയ്യപ്പ സേവാ സമാജം മധ്യഭാരത പ്രാന്തത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'വിഷു സംഗമം' ഉദ്ഘാടന സഭ

ഭോപ്പാലില്‍ സാംസ്‌കാരിക വിരുന്നായി വിഷുസംഗമം

വിഷു ആശംസകള്‍ നേര്‍ന്ന ലീഗ് വനിതാ നേതാവിന് നേരെ സൈബര്‍ ആക്രമണം

ലോക്സഭയിൽ പരാജയപ്പെടുമെന്ന് ഉറപ്പായിട്ടും ഭരണഘടനാ ഭേദഗതി ബിൽ മോദി സർക്കാർ അവതരിപ്പിച്ചത് ‘മാസ്റ്റർസ്ട്രോക്ക്’ എന്ന് വിദഗ്ധർ

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ തുണികെട്ടി മറച്ച ഐസിയുവും തകര്‍ന്ന കിടക്കകളും

മെഡിക്കല്‍കോളജ് ഐസിയു പ്രവര്‍ത്തിക്കുന്നത് തുണികെട്ടി മറച്ച്; രോഗികളുടെ ജീവന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.