Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പട്ടണത്തില്‍ ചരിത്രത്തിന് പട്ടട തീര്‍ക്കുന്നവര്‍

എഎസ്ഐയുടെ പേരും മുദ്രയും അനധികൃതമായി ഉപയോഗിച്ചതും ചരിത്രഗവേഷണത്തിന് ഇന്റേണ്‍ഷിപ്പ് എന്ന പേരില്‍ നിയമവിരുദ്ധമായി പണപ്പിരിവ് നടത്തിയതും കണ്ടെത്തിയാണ് ഉത്ഖനനത്തിന് അനുമതി നിഷേധിച്ചിട്ടുള്ളതെങ്കിലും, ഈ രംഗത്ത് ആസൂത്രിതവും സംഘടിതവും ഗൂഢവുമായി അരങ്ങേറുന്ന ചെയ്തികളുടെ ആപല്‍ക്കരമായ സ്വഭാവത്തിലേക്ക് വിരല്‍ചൂണ്ടുന്ന നടപടിയാണിത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 22, 2021, 05:00 am IST
in Editorial

രാഷ്‌ട്രീയവും മതപരവും സാമ്പത്തികവുമായ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ചരിത്രത്തിന്റെ  മേഖലയില്‍ വ്യാജനിര്‍മിതികള്‍ക്ക് ശ്രമിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ‘പാമ’ എന്ന സ്വകാര്യ ഏജന്‍സി വടക്കന്‍ പറവൂരിനടുത്ത പട്ടണം എന്ന പ്രദേശത്ത് നടത്തിവന്ന ഉത്ഖനനത്തിന് കേന്ദ്ര പുരാവസ്തു വകുപ്പ് അഥവാ എഎസ്ഐ അനുമതി നിഷേധിച്ച നടപടി. എഎസ്ഐയുടെ പേരും മുദ്രയും അനധികൃതമായി ഉപയോഗിച്ചതും ചരിത്രഗവേഷണത്തിന് ഇന്റേണ്‍ഷിപ്പ് എന്ന പേരില്‍ നിയമവിരുദ്ധമായി പണപ്പിരിവ് നടത്തിയതും കണ്ടെത്തിയാണ് ഉത്ഖനനത്തിന് അനുമതി നിഷേധിച്ചിട്ടുള്ളതെങ്കിലും, ഈ രംഗത്ത് ആസൂത്രിതവും സംഘടിതവും ഗൂഢവുമായി അരങ്ങേറുന്ന ചെയ്തികളുടെ ആപല്‍ക്കരമായ സ്വഭാവത്തിലേക്ക് വിരല്‍ചൂണ്ടുന്ന നടപടിയാണിത്. രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലത്ത് നിലനിന്നതായി കരുതപ്പെടുന്ന കൊടുങ്ങല്ലൂരിലെ പ്രാചീന തുറമുഖമായ മുസിരിസ്സിന്റെ ചരിത്രം അട്ടിമറിക്കാനുള്ള ശ്രമമാണ് ‘പാമ’യുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഭാരതീയ വിചാരകേന്ദ്രത്തിന്റെയും വൈചാരികരംഗത്ത് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രജ്ഞാപ്രവാഹ് എന്ന സംഘടനയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് എഎസ്ഐ ഇക്കാര്യം പരിശോധിച്ചതും സമയോചിതമായ ഇടപെടലുകള്‍ ഉണ്ടായതും. പട്ടണം ഉത്ഖനനം തുടക്കം മുതല്‍ തന്നെ അതിന് നേതൃത്വം നല്‍കിയവരുടെ രാഷ്‌ട്രീയ-മത പക്ഷപാതം കൊണ്ടും ക്രമക്കേടുകള്‍കൊണ്ടും വിവാദത്തില്‍പ്പെട്ടിരുന്നു.

ഖനനത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോ. പ്രീതാ നായര്‍ക്ക് മൂന്നു ലക്ഷത്തിലേറെ രൂപ കെസിഎച്ച്ആര്‍ അനധികൃതമായി നല്‍കിയതിനെ അക്കൗണ്ടന്റ് ജനറല്‍ വിമര്‍ശിക്കുകയുണ്ടായി. ഖനനത്തിനു നേതൃത്വം നല്‍കിയ കെസിഎച്ച്ആറിന്റെ ഡയറക്ടറായിരുന്ന ഇടതുപക്ഷ ചരിത്രകാരന്‍ പി.ജെ. ചെറിയാന്റെ ചില നടപടികള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്തു. ഖനനത്തിനായി പട്ടണം പ്രദേശം തെരഞ്ഞെടുത്തതില്‍ത്തന്നെ പലരും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നിരന്തരമായ മഴയും വെള്ളപ്പൊക്കവുമുള്ളതിനാല്‍ ഇവിടുത്തെ കുഴഞ്ഞ മണ്ണില്‍ ‘സാംസ്‌കാരിക നിക്ഷേപങ്ങള്‍’ ഉണ്ടാകില്ല എന്നതായിരുന്നു പ്രധാന കാരണം. ഇവിടെ കുഴിച്ചപ്പോള്‍ മുഖ്യമായും കിട്ടിയിട്ടുള്ളത് പണ്ടുകാലത്തെ ഇറ്റാലിയന്‍ മദ്യക്കുപ്പികളുടെ അവശിഷ്ടങ്ങളും ചില റോമന്‍ നാണയങ്ങളുമൊക്കെയാണ്. ഇവ തീരദേശത്ത് പലയിടത്തുനിന്നും ലഭിക്കുന്നതുമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പലയാവര്‍ത്തി ആവശ്യപ്പെട്ടിട്ടും ഖനനം സംബന്ധിച്ച ശരിയായ റിപ്പോര്‍ട്ടുകള്‍ കൊടുക്കാത്തതിനെത്തുടര്‍ന്ന് എഎസ്ഐ തുടര്‍ഖനനത്തിന് അനുമതി നിഷേധിക്കുകയുണ്ടായി.

പിന്നീടാണ് ‘പാമ’ എന്ന സംഘടനയ്‌ക്ക് രൂപം നല്‍കി എഎസ്ഐയുടെ ഉപദേശകസമിതിയില്‍ കയറിക്കൂടിയ ചില വിധേയന്മാര്‍ വഴി ഖനനത്തിന് അനുമതി നേടിയെടുത്തത്. അക്കാദമിക് അംഗീകാരമുള്ള ആര്‍ക്കിയോളജിസ്റ്റുകളുടെ അഭാവത്തിലാണ് പട്ടണത്തില്‍ ഉത്ഖനനം നടത്തിയതും തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചുപോന്നതും. പ്രശസ്ത പുരാവസ്തു വിദഗ്ധരായ ദിലീപ് കെ. ചക്രവര്‍ത്തി, വസന്ത് ഷിന്‍ഡെ, നാഗസ്വാമി, സത്യമൂര്‍ത്തി, വിഖ്യാത ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ എന്നിവര്‍ പട്ടണത്തെ ഖനനരീതിയേയും ഇതിന് ചില അന്താരാഷ്‌ട്ര സംഘടനകളും സ്ഥാപനങ്ങളുമായുള്ള ബന്ധത്തെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

പട്ടണം ഉത്ല്‍ഖനനവുമായി ബന്ധപ്പെട്ട് കെസിഎച്ച്ആറിന്റെയും ‘പാമ’യുടെയും മതപക്ഷപാതം പലപ്പോഴും പ്രകടമാവുകയുണ്ടായി. പട്ടണത്തിന് ഈജിപ്തും ഇസ്രായേലും തുര്‍ക്കിയുമൊക്കെയായുള്ള ബന്ധത്തെക്കുറിച്ച് വാചാലരാവുകയും തമിഴ്നാടും ഡെക്കാനും മറ്റുമായുള്ള ബന്ധത്തെക്കുറിച്ച് പറയാതിരിക്കുകയും ചെയ്തത് ഒരു അജണ്ടയുടെ ഭാഗമായിരുന്നു. കേരളത്തിന്റെ പ്രാചീന ചരിത്രത്തെ  ബിബ്ലിക്കല്‍ ചരിത്രവുമായി ബന്ധപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു ഇത്. ഇതിനുപിന്നില്‍ പല ദുഷ്ടലാക്കുകളുമുണ്ട്. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ സെന്റ് തോമസ് കേരളം സന്ദര്‍ശിച്ചുവെന്ന കെട്ടുകഥയ്‌ക്ക് ചരിത്രത്തിന്റെ പരിവേഷം നല്‍കുക. ഇതുവഴി ആഗോളതലത്തിലുള്ള ക്രൈസ്തവ സ്രോതസുകളില്‍നിന്ന് വന്‍തോതില്‍ പണം സമാഹരിക്കുക. കടുത്ത ഇന്ത്യാവിരോധം പുലര്‍ത്തുകയും ദേശവിരുദ്ധ ശക്തികള്‍ക്കുവേണ്ടി പണമൊഴുക്കുകയും ചെയ്യുന്ന ഹോളണ്ടിലെ ജോര്‍ജ് സോറസുമായിപ്പോലും ബന്ധം സ്ഥാപിച്ചതായാണ് വിവരം. ഇതിനൊക്കെ തിരിച്ചടിയാണ് ഉത്ഖനനത്തിന് എഎസ്ഐ അനുമതി നിഷേധിച്ചത്. ഇത് വകവയ്‌ക്കാതെ വീണ്ടും ഉത്ഖനനം നടത്തി മുന്നോട്ടുപോകാനാണ് ‘പാമ’യുടെ നീക്കം. എഎസ്ഐയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളുടെ ഒത്താശ ഇതിനു ലഭിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ഇപ്പോള്‍ അനുമതി നിഷേധിച്ചിട്ടുള്ളതുതന്നെ ചില പഴുതുകള്‍ ഇട്ടുകൊണ്ടാണെന്ന ആക്ഷേപമുണ്ട്. ചരിത്രത്തിന്റെയും പുരാവസ്തു ഗവേഷണത്തിന്റെയും മേഖലയില്‍ ഇത്തരം സ്ഥാപിതതാല്‍പര്യങ്ങള്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവില്ല. എഎസ്ഐയുടെ ഭാഗത്തുനിന്ന് ശക്തമായ തുടര്‍നടപടികളുണ്ടാവണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

World

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

പുതിയ വാര്‍ത്തകള്‍

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.