ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിക്കുന്ന ‘രണ്ടി ‘ ന്റെ രണ്ടാമത്തെ ടീസര്‍ , പ്രശസ്ത താരം ടൊവിനോ തോമസിന്റെ എഫ് ബി പേജിലൂടെ റിലീസായി. സമകാലിക ജാതിമത രാഷ്‌ട്രീയ സാഹചര്യങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന ഭയങ്ങളിലൂടെയും സംശയങ്ങളിലൂടെയും കടന്നുപോകുന്ന പൊളിറ്റിക്കല്‍ സറ്റയറാണ് രണ്ട്.
വിഷ്ണു ഉണ്ണികൃഷ്ണന്‍ , അന്ന രേഷ്മ രാജന്‍, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍ , സുധി കോപ്പ , ബാലാജിശര്‍മ്മ, ഗോകുലന്‍ , സുബീഷ്‌സുധി , രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍ , ബിനു തൃക്കാക്കര , രാജേഷ് മാധവന്‍, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്‍ദ്ദനന്‍, ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിത ബൈജു, പ്രീതി എന്നിവരഭിനയിക്കുന്നു. ബാനര്‍ ഹെവന്‍ലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണം പ്രജീവ് സത്യവ്രതന്‍ , സംവിധാനം സുജിത് ലാല്‍ , ഛായാഗ്രഹണം അനീഷ് ലാല്‍ ആര്‍ എസ് , കഥ, തിരക്കഥ, സംഭാഷണം ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ടിനിടോം, മാനേജിംഗ് ഡയറക്ടര്‍ മിനി പ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍ അഭിലാഷ് വര്‍ക്കല, ഗാനരചന റഫീഖ് അഹമ്മദ്, സംഗീതം ബിജിപാല്‍, ആലാപനം കെ കെ നിഷാദ്, ചമയം പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍, പിആര്‍ഓ അജയ് തുണ്ടത്തില്‍.
















