ചെന്നൈ: വരാന്‍ പോകുന്ന തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ് ഫാന്‍സ് അസേസിയേഷന്‍ മത്സര രംഗത്തിറങ്ങും. ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളില്‍ നടക്കുന്ന ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന് അനുമതി നല്‍കിയത്.
സ്വതന്ത്രരായായിരിക്കും ആരാധകര്‍ മത്സരിക്കുക. വിജയുടെ ചിത്രം ആലേഘനം ചെയ്തിരിക്കുന്ന ഫാന്‍സ് അസോസിയേഷന്റെ കൊടികള്‍, പോസ്റ്ററുകള്‍ എന്നിവ ഉപോയഗിക്കാനും താരം പ്രവര്‍ത്തകര്‍ക്ക് അനുവാദം നല്‍കി. ഒമ്പത് ജില്ലകളിലേയാക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വിജയ് ഫാന്‍സ് അസോസിയേഷനെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിടാന്‍ വിജയിയുടെ പിതാവ് ചന്ദ്രശേഖര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിജയ് അതിന് വഴങ്ങിയില്ല. പിന്നാലെ പിതാവും താരവും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങനങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകളായി പുറത്തുവന്നു.
















