Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

ഭര്‍ത്താവ് കിടപ്പു രോഗിയായതോടെ ഇവരുടെ ജീവിതത്തിന്റെ താളം തെറ്റുകയായിരുന്നു. സ്വന്തം വീട് പനയക്കഴിപ്പിലാണെങ്കിലും ആ വീട് ഇടിഞ്ഞു പൊളിഞ്ഞു പോയതിനാല്‍ മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിനു പിന്നില്‍ പ്രവീണ്‍ നിവാസില്‍ കഴിഞ്ഞ നാലുവര്‍ഷമായി വാടകയ്‌ക് താമസിച്ചു വരികയാണിവര്‍. മൂത്ത മകള്‍ ഷെബിയെ വിവാഹം ചെയ്തയച്ചു.

ടി.കെ. രാധാകൃഷ്ണന്‍byടി.കെ. രാധാകൃഷ്ണന്‍
Sep 18, 2021, 07:21 pm IST
inKerala
ചുങ്കം കവലയില്‍ നിന്ന് ലോട്ടറി വില്‍പ്പന നടത്തുന്ന കല

ചുങ്കം കവലയില്‍ നിന്ന് ലോട്ടറി വില്‍പ്പന നടത്തുന്ന കല

കോട്ടയം: കലയുടെ ജീവിത വഴിക്ക് നിറപ്പകിട്ടില്ല. എങ്കിലും ആ ജീവിതം മുമ്പോട്ട് കൊണ്ടുപോകാന്‍ ‘ഭാഗ്യത്തിന്റെ’ തുണ നേടുകയാണ് ഈ കുടുംബം. ക്യാന്‍സര്‍ രോഗിയായ ഭര്‍ത്താവിനെയും കുടുംബത്തെയും പോറ്റാന്‍ ലോട്ടറി വില്പനക്കാരിയായി. കോട്ടയം ചുങ്കം പനയ്‌ക്കഴിപ്പ് സ്വദേശിനിയാണ് കല. കിടപ്പു രോഗിയായ ഭര്‍ത്താവും മൂന്നു മക്കളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഈ കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ഇപ്പോള്‍ കലയുടെ ചുമലിലാണ്. അതിനാണ് ലോട്ടറി വില്‍പനയുമായി കല തെരുവോരത്ത് എത്തിയത്.

ഭര്‍ത്താവ് കിടപ്പു രോഗിയായതോടെ ഇവരുടെ ജീവിതത്തിന്റെ താളം തെറ്റുകയായിരുന്നു. സ്വന്തം വീട് പനയക്കഴിപ്പിലാണെങ്കിലും ആ വീട് ഇടിഞ്ഞു പൊളിഞ്ഞു പോയതിനാല്‍ മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിനു പിന്നില്‍ പ്രവീണ്‍ നിവാസില്‍ കഴിഞ്ഞ നാലുവര്‍ഷമായി വാടകയ്‌ക് താമസിച്ചു വരികയാണിവര്‍. മൂത്ത മകള്‍ ഷെബിയെ വിവാഹം ചെയ്തയച്ചു.

രണ്ടാമത്തെ മകള്‍ ഷേബയുടെ വിവാഹവും ഉറപ്പിച്ചിരിക്കുകയാണ്. പണത്തിന്റെ കുറവുമൂലം തീയതി നിശ്ചയിക്കാനായിട്ടില്ല. ഇളയ മകന്‍ ചുങ്കം സിഎംഎസ് എച്ച്എസ്എസില്‍ പ്ലസ് ടുവിന് പഠിക്കുന്നു. ഭര്‍ത്താവ് സന്തോഷ് തോമസ് മരം വെട്ടുതൊഴിലാളിയായിരുന്നു. ഏഴു വര്‍ഷം മുന്‍പ് തൊഴില്‍ ചെയ്യുന്നതിനിടയില്‍ ഉണ്ടായ അപകടമാണ് ഈ കുടുംബത്തിന്റെ ജീവിത താളം തെറ്റിച്ചത്. കാലിന് ഒടിവു സംഭവിച്ച് രണ്ടു വര്‍ഷത്തോളം കിടപ്പു രോഗിയായി കഴിഞ്ഞു. ചികിത്സിച്ചിട്ടും രോഗം ഭേദമാകാതെ വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ ബാധിതനാണെന്നു കണ്ടെത്തി. ഇതോടെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു.

ഭര്‍ത്താവിന്റെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം ഇതിനെല്ലാം വലിയ ചെലവ് വരും. പണം കണ്ടെത്താനാകാതെ വന്നതോടെ രണ്ടാമത്തെ മകള്‍ ഷേബയുടെ പഠനം മുടങ്ങി. 90 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പരീക്ഷ പാസ്സായ കുട്ടി പിന്നീട് കുടുംബത്തെ സഹായിക്കാന്‍ മൊബൈല്‍ കടയില്‍ സഹായിയായി ജോലി ചെയ്തു. സന്തോഷിന്റെ മരുന്നിന് മാത്രം പ്രതിമാസം 5000 രൂപയിലധികം വേണ്ടിവരും. കീമോചെയ്യുവാന്‍ 2000 രൂപയിലധികം വേണം. ഇതിനിടയില്‍ വാടക 5000 രൂപ ഉണ്ടാകണം. പണമില്ലാതെ വരുമ്പോള്‍ സുഹൃത്തുക്കളോട് കടമായി വാങ്ങും. അതു തന്നെ വലിയൊരു തുക തിരികെ നല്‍കാനുണ്ട്. ഇതിനൊക്കെ പരിഹാരം കാണാനാണ് ലോട്ടറി കച്ചവടത്തിന് ഇറങ്ങിയത്.

കഴിഞ്ഞ ഏഴു വര്‍ഷമായി ലോട്ടറി വില്പന തുടങ്ങിയിട്ട്. ഇപ്പോള്‍ ചുങ്കം കവലയിലെ വെയിറ്റിങ് ഷെഡിനു മുമ്പില്‍ നിന്നാണ് കല ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ദിവസേന പരമാവധി 450 രൂപ വരെ ലാഭം കിട്ടും. ഇതാണ് കുടുംബത്തിന്റെ ഏക വരുമാനം. വാടക, ഭര്‍ത്താവിന്റെ ചികിത്സാ ചെലവുകള്‍, ഭക്ഷണച്ചെലവുകള്‍ തുടങ്ങി എല്ലാം ഇതില്‍ നിന്നാണ് കല കണ്ടെത്തുന്നത്. അതിനായുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ കുടുംബിനി മഴയിലും, വെയിലത്തും പാതയോരത്ത് നിന്ന് ലോട്ടറി വില്പന നടത്തുന്നത്.

Tags: lottery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

Kerala

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

Kerala

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

Kerala

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

Kerala

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

പുതിയ വാര്‍ത്തകള്‍

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.