അരൂര്‍: ഉപയോഗക്ഷമമല്ലാത്ത കെഎസ്ആര്‍ടിസി ബസുകള്‍ ഏറ്റെടുത്ത് നവീകരിച്ച് ഫിഷ് ബൂത്തുകളാക്കി മാറ്റുന്നത് പരിഗണിച്ചു വരികയാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എഴുപുന്ന ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച മാര്‍ക്കറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇതു സംബന്ധിച്ച് ഗതാഗത വകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. സ്ഥല സൗകര്യമുള്ള പ്രദേശങ്ങളിലാണ് ഇത്തരം ഫിഷ് ബൂത്തുകള്‍ സജ്ജമാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ സംസ്ഥാനത്തെ എല്ലാ മത്സ്യ മാര്‍ക്കറ്റുകളും ഏകീകൃത രൂപകല്‍പ്പന നടത്തി നവീകരിക്കുന്നതിനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. മാര്‍ക്കറ്റ് സമുച്ചയത്തില്‍ ആരംഭിച്ച മത്സ്യഭവന്റെ ഉദ്ഘാടനം എ.എം. ആരിഫ് എംപി നിര്‍വഹിച്ചു. ദലീമ ജോജോ എംഎല്‍എ അധ്യക്ഷയായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: