ആലപ്പുഴ: സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളുടെ വിതരണം നവംബര്‍ ഒന്നിന് ആരംഭിക്കും. പേര്, വയസ്, ബന്ധം, തൊഴില്‍, ഫോണ്‍ നമ്പര്‍, വിലാസം എന്നീ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം. നിലവിലെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ മരിച്ചിട്ടുണ്ടെങ്കില്‍ അവരുടെ പേരുകള്‍ ഒഴിവാക്കണം.
ഇതിനായി അക്ഷയകേന്ദ്രം മുഖേനയോ, സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ ഒക്ടോബര്‍ 15നകം അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെടണം.
ഫോണ്‍ നമ്പറുകള്‍: ചേര്‍ത്തല- 0478 2823058, 9188527357, അമ്പലപ്പുഴ- 0477 2252547, 9188527356, കുട്ടനാട്- 04772702352, 9188527355, കാര്‍ത്തികപ്പള്ളി- 0479 2412751, 9188527352, മാവേലിക്കര- 0479 2303231, 9188527353, ചെങ്ങന്നൂര്‍- 0479 2452276, 9188527354.
പ്രതികരിക്കാൻ ഇവിടെ എഴുതുക: