Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയോട് വളച്ചുകെട്ടാതെ കാര്യം പറഞ്ഞ് ഇന്ത്യ; ‘നിയന്ത്രണരേഖയില്‍ നിന്നും പട്ടാളക്കാരെ പിന്‍വലിക്കൂ; എന്നിട്ട് ബന്ധം മെച്ചപ്പെടുത്താം’

ചൈനയുടെ വിദേശ കാര്യമന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചൈനയോടുള്ള ഇന്ത്യയുടെ നയം വ്യക്തിമാക്കി: "കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള ചൈനയുടെ സേന പിന്‍മാറിയാല്‍ മാത്രമേ സമാധാനം ശാന്തിയും കൈവരിക്കാന്‍ കഴിയൂ. ഇതാണ് ഇരുരാഷ്‌ട്രങ്ങളും തമ്മില്‍ മൊത്തത്തിലുള്ള ബന്ധത്തിന് പിന്നിലെ അടിത്തറ" - ഇതായിരുന്നു ജയശങ്കറിന്റെ നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 07:57 pm IST
in World

ദുഷാൻബേ: ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ(എസ് സിഒ) 20 വാര്‍ഷികത്തോടനുബന്ധിച്ച് ചൈനയോട് വളച്ചുകെട്ടില്ലാതെ നയം വ്യക്തമാക്കി ഇന്ത്യ.  താജിക്കിസ്ഥാനിലെ ദുഷാന്‍ബേയില്‍ നടക്കുന്ന എസ് സി ഒ സമ്മേളനത്തിന്റെ ഭാഗമായി ചൈനയുടെ വിദേശ കാര്യമന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചൈനയോടുള്ള ഇന്ത്യയുടെ നയം വ്യക്തിമാക്കി: “കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള ചൈനയുടെ സേന പിന്‍മാറിയാല്‍ മാത്രമേ സമാധാനം ശാന്തിയും കൈവരിക്കാന്‍ കഴിയൂ. ഇതാണ് മൊത്തത്തിലുള്ള ബന്ധത്തിന് പിന്നിലെ അടിത്തറ” – ഇതായിരുന്നു ജയശങ്കറിന്റെ നിലപാട്.  

സേനാപിന്‍മാറ്റം സംബന്ധിച്ച ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൈനിക, നയതന്ത്ര ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായി ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.

ചൈനയും പാകിസ്ഥാനും റഷ്യയും ഇന്ത്യയും ഉള്‍പ്പെടെ എട്ട് രാഷ്‌ട്രങ്ങള്‍ അംഗങ്ങളായ ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ(എസ് സിഒ) 20 വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സുപ്രധാന ആഗോള ഫോറത്തെ നേരത്തെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാനിലെ താലിബാന്‍ ഭരണത്തെക്കുറിച്ചുള്ള നയം വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ മേഖലയില്‍ യുവാക്കള്‍ക്ക് ഭാവി വേണമെങ്കില്‍, ഏഷ്യയിലാകെ സുരക്ഷിതത്വവും പരസ്പരവിശ്വാസവും പുലരണമെങ്കില്‍, അഫ്ഗാനിസ്ഥാനില്‍ വളര്‍ന്നുവരുന്ന മതമൗലികവല്‍ക്കരണത്തെ ചെറുത്തുതോല്‍പിക്കണമെന്നതായിരുന്നു മോദിയുടെ പ്രസംഗത്തിന്റെ കാതല്‍.  

പിന്നീട് ഇന്ത്യാ- ചൈന വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങൾ എസ്.ജയശങ്കർ ട്വിറ്ററിലൂടെ പുറത്തുവിട്ടു.  

“ഏഷ്യയിലെ സുപ്രധാന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. അതിനാൽ തന്നെ അതിർത്തി വിഷയത്തിൽ സുതാര്യത അനിവാര്യമാണ്. യാഥാർത്ഥ നിയന്ത്രണരേഖയിൽ പാലിക്കേണ്ട മര്യാദകൾ ചൈന ഇനിയും പാലിക്കപ്പെടുന്നതായി കാണുന്നില്ല. ഇവിടെ മാതൃകാപരമായ ഒരു നടപടിയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്,” – ജയശങ്കർ പറഞ്ഞു.

“സ്വന്തം കണ്ണുകളിലൂടെയാകണം ചൈന ഇന്ത്യയെ നോക്കേണ്ടത്. മൂന്നാമതൊരു രാജ്യത്തെ ഇടനിലക്കാരാക്കുന്നത് ഇരുരാജ്യങ്ങൾക്കും നല്ലതല്ല. ഏഷ്യന്‍ സാഹോദര്യത്തിന് ഇന്ത്യ-ചൈന ബന്ധം ഒരു മാതൃകയായി മാറണം,”  ജയശങ്കർ പറഞ്ഞു.  

മറ്റൊരു രാജ്യത്തിന്റെ കണ്ണിലൂടെ ഇന്ത്യയെ നോക്കിക്കാണില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള പരാമര്‍ശങ്ങളോട് വിയോജിപ്പില്ലെന്ന് ചൈനയുടെ വിദേശകാര്യവക്താവ് സാവോ ലിജിയാന്‍ പറഞ്ഞു.  

ജൂലൈ 14ന് മറ്റൊരു എസ് സി ഒ സമ്മേളനത്തിന്റെ ഭാഗമായി ജയശങ്കറും വാംഗ് യിയുമായി നടന്ന ആദ്യ ചർച്ചകൾക്ക് ശേഷം വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി.  

മെയ് അഞ്ചിനാണ് ഇന്ത്യയും ചൈനയും തമ്മില്‍ പാംഗോംഗ് തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങളിലായി പട്ടാളക്കാരെ വിന്യസിച്ച് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും ഗോഗ്ര പ്രദേശത്ത് നിന്നും പട്ടാളക്കാരെയും വാഹനങ്ങളും പിന്‍വലിച്ചിരുന്നു. 2021 ഫിബ്രവരിയില്‍ പാംഗോംഗ് തടാകത്തിന്റെ വടക്ക്, തെക്ക് കരകളില്‍ നിന്നും ഇരു രാജ്യങ്ങളും സൈന്യത്തെയും വാഹനങ്ങളെയും പിന്‍വലിച്ചിരുന്നു. ഇപ്പോഴും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇരു രാജ്യങ്ങളുടെയും 50,000 മുതല്‍ 60,000 വരെ സൈനികര്‍ നിലകൊള്ളുന്നുണ്ട്.

Tags: വാങ് യിഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍എല്‍എസിയോഗംഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംജയശങ്കര്‍ഡോ. എസ്. ജയശങ്കര്‍എസ് സിഒഷാങ്ഹായി സഹകരണ സംഘടനപാംഗോംഗ് തടാകംചൈനീസ് വിദേശകാര്യമന്ത്രി വാങ് യി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

India

അനന്തപുരി എഫ്എം പുനരാരംഭിക്കണം; അനുരാഗ് താക്കൂറുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.