കാസര്‍ഗോഡ്: ഇടതുപക്ഷത്ത് ഐഎന്‍എല്ലും വലതുപക്ഷത്ത് മുസ്ലിംലീഗിനേയും ഉള്‍ക്കൊണ്ടുള്ള സംയുക്ത സഖ്യമാണ് സംസ്ഥാനത്തുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അതുകൊണ്ടാണ് ക്രൈസ്തവര്‍ക്കും ഹൈന്ദവര്‍ക്കും നീതിനിഷേധിക്കപ്പെടുന്നത്. സിപിഎമ്മിനെ നേരിടാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ. എസ്ഡിപിഐയുമായി തരാതരത്തില്‍ സഖ്യത്തിലേര്‍പ്പെടുന്ന ഭരണപ്രതിപക്ഷങ്ങള്‍ പുരപ്പുറത്ത് കയറി മതേതരത്വം പ്രസംഗിക്കുന്നത് അപഹാസ്യമാണെന്നും സുരേന്ദ്രന് പറഞ്ഞു.
സര്‍വ്വകലാശാലയിലെ സിലബസ് മരവിപ്പിച്ചതോടെ കേരളത്തിലെ സിപിഎം കോണ്‍ഗ്രസ് അന്തര്‍ധാരയാണ് വ്യക്തമായതെന്ന് സുരേന്ദ്രന് പറഞ്ഞു. വിഡി സതീശനും കെഎസ്യുവും ആവശ്യപ്പെടുമ്പോഴേക്കും ദേശീയ നേതാക്കളെ കുറിച്ചുള്ള പാഠഭാഗം സിലബസില്‍ നിന്നും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അത്ഭുതപ്പെടുത്തുന്നതാണ്. ജിഹാദികളുടെ സമ്മര്‍ദ്ദവും സിലബസ് പിന്‍വലിക്കാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ചി’ട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ കൂട്ടത്തോടെ സിപിഎമ്മിലേക്ക് പോകുന്നത് രണ്ട് പാര്‍ട്ടികളും തമ്മില്‍ വ്യത്യാസമില്ലാത്തതുകൊണ്ടാണെും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: