പറവൂർ : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ കോട്ടുവള്ളി കൈതാരം കണിയാംപറമ്പ് വീട്ടിൽ രാഹുൽ കൃഷ്ണ (26) വാണിയക്കാട് വലിയകുളം ഭാഗത്ത് താമസിക്കുന്ന തൃശ്ശൂർ വളപ്പ് കോതകുളം ബീച്ചിൽ പുല്ലാട്ട് വീട്ടിൽ അശ്വിൻ കൃഷ്ണ എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ 15 ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
കോട്ടുവള്ളി വഴികുളങ്ങര ഘണ്ട കർണ്ണൻ വെളി എൻ എച്ച് 66 ഭാഗത്ത് യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമുണ്ടാകുന്ന രീതിയിൽ പടക്കം പൊട്ടിച്ചെറിയുന്നു എന്ന് പോലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുകയായിരുന്നു
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുമ്പോൾ പ്രതികൾ അത് തടസപ്പെടുത്തി പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് പരിക്ക് ഏൽപ്പിക്കുകയായിരുന്നു സബ് ഇൻസ്പെക്ടർ ശാന്തി കെ ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
















