ന്യൂദല്‍ഹി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ. പ്രതികളായ നാലുപൊലീസുകാരെ വെറുതെ വിട്ടത് റദ്ദാക്കണമെന്ന് അപ്പീലില്‍ ആവശ്യപ്പെടുന്നു.
ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ വിചാരണക്കോടതി ശിക്ഷിച്ചവരെ കേരള ഹൈക്കോടതി വെറുതെ വിട്ടിരുന്നു.പൊലീസ് കസ്റ്റഡിയിലെ ക്രൂരമായ മര്‍ദനത്തിന് ഇരയായാണ് ഉദയകുമാര്‍ മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതരമായ 22 പരിക്കുകള്‍ കണ്ടെത്തിയിരുന്നെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
ക്രൂരമായ കൊലപാതകമാണ് നടന്നത്. പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്നതിനാല്‍ ശിക്ഷ അനിവാര്യമാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.കേസിലെ എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു.2005 ലാണ് മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ ഉദയകുമാറിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസുകാര്‍ ക്രുരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.
















