Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Main Article

ന്യൂനപക്ഷങ്ങളെ ചേര്‍ത്തു പിടിച്ച് മോദി

ന്യൂനപക്ഷ ക്ഷേമത്തിനായി 2021- 2022 വര്‍ഷം ഏതാണ്ട് 10000 കോടിയിലേറെ രൂപയാണ്, കേന്ദ്ര സര്‍ക്കാരിന്റെ 16 മന്ത്രാലയങ്ങള്‍നീക്കിവെച്ചിട്ടുള്ളത്. 2013 - 2014ല്‍ ഇത് 3500 കോടി മാത്രമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2021, 05:00 am IST
inMain Article

നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമെന്നും ഭൂരിപക്ഷ വര്‍ഗീയ ഫാസിസറ്റ് എന്നുമുള്ള പഴി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും അവരെ സുരക്ഷയിലേയ്‌ക്കു ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇത് എന്നതാണ് യാഥാര്‍ത്ഥ്യം. ന്യൂനപക്ഷക്ഷേമത്തിന് ഏറ്റവും കൂടുതല്‍ തുക നീക്കി വയ്‌ക്കുന്നതും ഈ സര്‍ക്കാരാണ്. വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തിനും ഉപരിപഠനത്തിനും സ്‌കോളര്‍ഷിപ്പും ഗവേഷകര്‍ക്കു ഫെലോഷിപ്പും പലിശരഹിത വായ്‌പയും നല്‍കുന്നതിനു പുറമെ സാമ്പത്തിക ശാക്തീകരണത്തിന് സ്‌കില്‍ ട്രെയ്നിങ് പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും മറ്റ് സാമ്പത്തിക സഹായവുമായി ആയിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ അവരുടെ അക്കൗണ്ടിലേക്ക് നല്‍കുന്നുണ്ട്. 1000 രൂപയുടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ആണ് ഏറ്റവും കുറഞ്ഞ തുക. അതിന് വരുമാന പരിധി ഒരു ലക്ഷം രൂപയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ പ്രിലീമിനറി പാസ്സാകുന്ന, മത ന്യൂനപക്ഷത്തില്‍ പെട്ട, വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷം രൂപ നല്‍കും. വരുമാന പരിധി ആറു ലക്ഷം രൂപയാണ്. ഗസറ്റഡ് പോസ്റ്റിലേക്ക് കോച്ചിംഗിന് പോകുന്ന ഉദ്യോഗാര്‍ത്ഥിക്ക് അമ്പതിനായിരം രൂപയും ഗസറ്റഡ് അല്ലാത്ത പോസ്റ്റിന് ഇരുപത്തി അയ്യായിരം രൂപയും നല്‍കുന്നു. പ്രൊഫഷനല്‍ കോഴ്സിന് വേണ്ടി എന്‍ട്രന്‍സ് ടെസ്റ്റിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കു് അമ്പതിനായിരം രൂപ സാമ്പത്തിക സഹായം നല്‍കുന്നു. ഇതിനും വരുമാന പരിധി  നിശ്ചയിച്ചിട്ടുണ്ട്.

ഗവേഷണത്തിനും എം ഫിലിനും പഠിക്കുന്നവര്‍ക്ക് ഫെലോഷിപ്പ് നല്‍കുന്നു. സീനിയര്‍ റിസേര്‍ച്ച് ഫെലോക്ക് ഒരു മാസം 28000 രൂപയും ജൂനിയര്‍ ഫെലേക്ക് 25000 രൂപയും ലഭിക്കും. ഇത് അഞ്ച് വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് ഫെലോഷിപ്പാണ്. വരുമാന പരിധി രണ്ടര ലക്ഷം രൂപ. വിദേശത്ത് പോസ്റ്റ് ഗ്രാജുവേഷനും റിസര്‍ച്ചിനും പോകുന്നവര്‍ക്ക് പലിശ ഇല്ലാതെ 20 ലക്ഷം രൂപ ലോണ്‍ നല്‍കുന്നുമുണ്ട്. വരുമാന പരിധി ആറു ലക്ഷം രൂപയാണ്. തൊഴിലധിഷ്ഠിത കോഴ്സിന് പഠിക്കാന്‍ വിദേശത്ത് പോകുന്നവര്‍ക്ക് 3 ശതമാനം പലിശക്ക് 30 ലക്ഷം രൂപ നല്‍കുന്നു. ഇതേ കോഴ്സുകള്‍ക്ക് ഭാരതത്തില്‍ പഠിക്കുന്നതിന്ന് 3 ശതമാനം പലിശക്ക് 20 ലക്ഷം രൂപ നല്‍കും. വരുമാന പരിധി 6 ലക്ഷം രൂപ.

സാമ്പത്തിക സഹായങ്ങള്‍ കൂടാതെ സാമ്പത്തിക ശാക്തീകരണത്തിനു വേണ്ടി അനേകം സ്‌കില്‍’ ട്രയിനിംഗ് സ്‌കീമുകളും നടപ്പിലാക്കുന്നുണ്ട്. ഒരു വ്യക്തിക്ക് ചുരുങ്ങിയത് ഇരുപതിനായിരം രൂപ നല്‍കുന്നു. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിശീലനമാണ് നല്‍കുന്നത്. ഇങ്ങനെയുള്ള പധതികള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ 4700 കോടി രുപ വകയിരുത്തി.

പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയില്‍ അനേകം പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കട്ടികളുടെയും ഗര്‍ഭണികളുടെയും സുരക്ഷ, മദ്രസകളുടെ നവീകരണം, ഉര്‍ദു ഭാഷാ പ്രോല്‍സാഹനം, കേന്ദ്ര സംസ്ഥാന തസ്തികകളില്‍ ന്യൂനപക്ഷ പ്രതിനിധ്യം, പ്രധാനമന്തി ആവാസ് യോജനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ വിഹിതം എന്നിങ്ങനെ, പതിനാറ് മന്ത്രാലയങ്ങളുടെ കീഴിലായി ഏതാണ്ട് 1500 കോടി നീക്കിവെച്ചിട്ടുണ്ട്. മാനവശേഷി   മന്ത്രാലയത്തിനു കീഴില്‍ വിദ്യാഭ്യാസ  സ്ഥാപനങ്ങളുടെ നവീകരണത്തിന് ഒരു കോടി രൂപ വരെ ഒരു സ്ഥാപനത്തിനു നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടും.

പ്രധാനമന്തി മോദിയുടെ പ്രത്യേക താല്‍പര്യപ്രകാരം 2018-2019ല്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ വികസ്  കാര്യക്രം. ഭാരതത്തിലെ 308 ജില്ലകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ബ്ലോക്കിലൊ മുനിസിപ്പാലിറ്റിയിലൊ, ജില്ലാ ആസ്ഥാനത്തോ ന്യൂനപക്ഷങ്ങള്‍ 25 ശതമാനമോ അതിലേറെയോ ഉണ്ടെങ്കില്‍ അവിടം ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശമായിതെരഞ്ഞെടക്കും. അങ്ങനെയുള്ള  ബ്ലോക്ക്,  മുനിസിപ്പാലിറ്റി, പട്ടണം എന്നിവ  ഉള്‍പ്പെട്ട ജില്ലയെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ല എന്നു പറയുന്നു. കേരളത്തില്‍ തൃശൂരും പത്തനംതിട്ടയും ഒഴിച്ചുള്ള പന്ത്രണ്ട് ജില്ലകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സ്‌കീമില്‍ അടിസ്ഥാന വികസനമാണ് ലക്ഷ്യം. വികസനം ആ പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും ലക്ഷ്യം വെച്ചാണ്. പധതിയുടെ 60 ശതമാനം കേന്ദ്രം നല്‍കും 40 ശതമാനം സംസ്ഥാനം വഹിക്കണം. പി.പി.പി വ്യവസ്ഥയിലും നടപ്പിലാക്കാം.

റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഐ.ടി.ഐ  പോളി ടെക്‌നിക്, സ്‌കില്‍  സ്‌കൂള്‍ ,കല്യാണമണ്ഡപങ്ങള്‍ ,മാര്‍ക്കറ്റ്, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, കോച്ചിംഗ് സെന്ററുകള്‍, ഹോസ്റ്റല്‍ തുടങ്ങി ആ പ്രദേശത്തിന് ആവശ്യമുള്ള ഏത് അടിസ്ഥാന വികസനത്തിനും ഈ പദ്ധതി ഉപകരിക്കും. ഒരു പ്രോജക്ടിന് 10 കോടി രൂപ വരെ ചെലവഴിക്കാം.  അതില്‍ കൂടിയ പ്രോജക്ടിന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതി വേണം. ഈ പദ്ധതിക്ക് ഏതാണ്ട് രണ്ടായിരം കോടി ചെലവഴിക്കുന്നുണ്ട്.

ന്യൂനപക്ഷ ക്ഷേമത്തിനായി 2021- 2022വര്‍ഷം ഏതാണ്ട് 10000 കോടിയിലേറെ രൂപയാണ്, കേന്ദ്ര സര്‍ക്കാരിന്റെ 16 മന്ത്രാലയങ്ങള്‍വഴി മാറ്റി വെച്ചിട്ടുള്ളത്. 2013 – 2014ല്‍ ഇത് 3500 കോടി മാത്രമായിരുന്നു.  ന്യൂനപക്ഷ ക്ഷേമത്തിന് മുന്‍ സര്‍ക്കാരുകള്‍ നല്‍കിയ പരിഗണനയില്‍ വ്യത്യസ്തമാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ സമീപനം. അത് ബിജെപിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നു. ഭാരതത്തിലെ ന്യൂനപക്ഷ സമൂഹം ഇത് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

ജോര്‍ജ് കുര്യന്‍

(ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍വൈസ് ചെയര്‍മാന്‍)

Tags: ജോര്‍ജ് കുര്യന്‍ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍narendramodiകേന്ദ്ര സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.