Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജപ്പാന്‍-ചൈന അകല്‍ച്ച കൂടുന്നു ; 87 ജപ്പാന്‍ കമ്പനികള്‍ ചൈന വിട്ടു; തോഷിബയും പുറത്തേക്ക്; മോദിയുടെ 5 ട്രില്യന്‍ ഡോളര്‍ സ്വപ്നത്തിന് അനുഗ്രഹമാകുമോ?

ചൈനയില്‍ ദീര്‍ഘകാലമായി ഉല്‍പാദന യൂണിറ്റുകളുള്ള ജപ്പാനിലെ കമ്പനികള്‍ ചൈനയില്‍ നിന്നും ഇടപാടുകള്‍ അവസാനിപ്പിച്ച് പുറത്തേക്ക് പോകുന്നു. ജപ്പാന്‍-ചൈന അകല്‍ച്ച വര്‍ധിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഏറ്റവുമൊടുവില്‍ തോഷിബയാണ് ചൈനയില്‍ നിന്നും പിന്‍വാങ്ങുന്നത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Sep 13, 2021, 08:28 am IST
inWorld

ബെയ്ജിംഗ്: ചൈനയില്‍ ദീര്‍ഘകാലമായി ഉല്‍പാദന യൂണിറ്റുകളുള്ള ജപ്പാനിലെ കമ്പനികള്‍ ചൈനയില്‍ നിന്നും ഇടപാടുകള്‍ അവസാനിപ്പിച്ച് പുറത്തേക്ക് പോകുന്നു. ജപ്പാന്‍-ചൈന അകല്‍ച്ച വര്‍ധിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഏറ്റവുമൊടുവില്‍ തോഷിബയാണ് ചൈനയില്‍ നിന്നും പിന്‍വാങ്ങുന്നത്. തോഷിബ കമ്പനി നിര്‍ത്തുമ്പോള്‍ 650 പേര്‍ക്കാണ് ചൈനയില്‍ ജോലി നഷ്ടപ്പെടുക.ഒകി ഇലക്ട്രിക് ഇന്‍ഡസ്ട്രി കമ്പനിയും ചൈനയില്‍ നിന്നും പുറത്തേക്ക് പോവുകയാണ്. ഇവര്‍ വൈകാതെ തായ്‌ലന്‍റില്‍ യൂണിറ്റ് സ്ഥാപിക്കുമെന്നറിയുന്നു.  

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതുതായി നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമവും ജപ്പാന്‍ കമ്പനികളെ ചൈന വിടാന്‍ പ്രേരിപ്പിക്കുന്നു.  

30 വര്‍ഷമായി ചൈനയില്‍ സാന്നിധ്യമുള്ള കമ്പനികയാണ് തോഷിബ. സെപ്തംബര്‍ അവസാനത്തോടെ ഡാലിയന്‍ പ്രദേശത്തുള്ള ഉല്‍പാദന യുണിറ്റ് നിര്‍ത്തലാക്കും. 1991ലാണ് തോഷിബ ചൈനയില്‍ എത്തിയത്.  

പുറത്തുപോകുന്ന ജപ്പാന്‍ കമ്പനികളോട് ഏഷ്യയിലെ ഏത് രാജ്യത്ത് വേണമെങ്കിലും ഫാക്ടറി തുറക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. മ്യാന്‍മര്‍, തായ് ലാന്‍റ്, വിയറ്റ്നാം എന്നി ഏഷ്യന്‍ രാജ്യങ്ങളിലെ വില കുറഞ്ഞ തൊഴില്‍ ശക്തിയാണ് ഇന്ത്യയ്‌ക്ക് തടസ്സമാകുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മെയ്‌ക് ഇന്‍ ഇന്ത്യയിലൂടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ മതിപ്പുള്ള സമ്പദ്ഘടനയാക്കി മാറ്റുകയാണ് മോദിയുടെ ലക്ഷ്യം. മാത്രമല്ല, പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ ജപ്പാനും ഇന്ത്യയും അടുക്കുകയാണ്. ഇന്തോ-പസഫിക്, സൗത്ത് ചൈന കടല്‍ എന്നീ സമുദ്രമേഖലകളില്‍ ചൈനയുടെ ആധിപത്യം തകര്‍ക്കാന്‍ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കുന്നുണ്ട്. ഇതാണ് പുതുതായി രൂപം കൊണ്ട് ക്വാഡ് കൂട്ടുകെട്ട്. ഇതില്‍ ആസ്ത്രേല്യയും യുഎസും കൂടിയുണ്ട്.  

ചൈനീസ് ഏകാധിപതിയായ ഷീ ജിന്‍പിങ്ങിന്റെ അരക്ഷിതാവസ്ഥയാണ് ജപ്പാന്‍ കമ്പനികള്‍ ചൈന വിടാന്‍ കാരണമാവുന്നത്. ചൈനീസ് ജനത ജപ്പാനെയും അവരുടെ സംസ്‌കാരത്തെയും ആരാധിക്കുന്നതില്‍ ഷീ ജിന്‍പിങ്ങിന് വെറുപ്പാണ്. ജപ്പാന്‍ സംസ്കാരത്തോടും ഉല്‍പന്നങ്ങളോടും സ്നേഹം പ്രകടിപ്പിക്കുന്ന ചൈനക്കാരുടെ എണ്ണം കൂടി വരുന്നതിലും ഷീ ജിന്‍പിങ്ങ് അസ്വസ്ഥനാണ്.  ചൈനക്കാരുടെ ജപ്പാന്‍ സ്നേഹം അവസാനിപ്പിക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പല നടപടികളും എടുത്തുവരുന്നുണ്ട്.  ഈയിടെ ഡാലിയാന്‍ നഗരത്തില്‍ ജപ്പാന്‍ തീമുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് അടച്ചുപൂട്ടാന്‍ ചൈന ഉത്തരവിട്ടത് ഇതുപോലെ ഒരു നടപടിയായിരുന്നു. അവിടെ 2024ല്‍ ഉയര്‍ന്നുവരാന്‍ പോകുന്ന പരമ്പരാഗത ജപ്പാന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന, ജപ്പാന്‍ സംസ്കാരം പ്രദര്‍ശിപ്പിക്കുന്ന ലിറ്റില്‍ ക്യോട്ടോ എന്ന ഷോപ്പിംഗ് കോംപ്ലക്സിനോട് ഷീ ജിന്‍പിങ്ങിനുള്ള അനിഷ്ടമാണ് ഈ കോംപ്ലക്സ് അടച്ചുപൂട്ടുന്നതിലേക്കെത്തിച്ചത്.  6 ലക്ഷം ചതുരശ്ര അടിയില്‍ 92.5 കോടി ഡോളറിലാണ്  കോംപ്ലക്‌സ് നിര്‍മ്മാണം പുരോഗമിച്ചിരുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവോടെ ലിറ്റില്‍ ക്യോട്ടോ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം അടച്ചുപൂട്ടി.  

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതുതായി നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമം മൂലം പാതി ജപ്പാന്‍ കമ്പനികളും ചൈന വിട്ടുപോകുമെന്ന് ഈയിടെ ഒരു സര്‍വ്വേ പ്രവചിച്ചിരുന്നു. ഈ പുതിയ നിയമം ചൈനയെ സംരക്ഷിക്കുക എന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. ഇത് സുഗമമായ ബിസിനസ് സാഹചര്യത്തിന് തടസ്സമാകുമെന്ന ഭയമാണ് കമ്പനികള്‍ക്കുള്ളത്. ചൈനീസ് നയങ്ങളോട് ജപ്പാനിലെ ബിസിനസ്സുകാര്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആശങ്കയാണ് ഈ സര്‍വ്വേയില്‍ പ്രതിഫലിച്ചത്.

മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ജപ്പാന്‍ കമ്പനികളെ ചൈനയില്‍ നിന്നും പുറത്തുകൊണ്ട് വരാന്‍ കിണഞ്ഞു ശ്രമിച്ചിരുന്നു.  പിന്നീട് വന്ന പ്രധാനമന്ത്രി സുഗയും ഇതേ നയം പിന്തുടര്‍ന്നു.ചൈനയില്‍ നിന്നും യൂണിറ്റുകള്‍ പൂട്ടി തിരിച്ച് ജപ്പാനില്‍ യൂണിറ്റുകള്‍ തുറക്കുന്ന കമ്പനികള്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ 200 കോടി ഡോളറിന്റെ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. അതുപോലെ ചൈനയ്‌ക്ക് പകരം മറ്റേതെങ്കിലും ഏഷ്യന്‍ രാജ്യങ്ങളില്‍ ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങുന്ന കമ്പനികള്‍ക്ക് സഹായമായി ഒരു 20 കോടി ഡോളര്‍ വേറെയും മാറ്റിവെച്ചിരുന്നു. ഇതിന്റെ ഭാഗമായി 87 കമ്പനികള്‍ ചൈന വിട്ട് പുറത്ത് വന്നിരുന്നു. ഇതില്‍ 57 കമ്പനികള്‍ ജപ്പാനിലേക്ക് തിരിച്ചുപോയി. മറ്റ് 30 കമ്പനികള്‍ വിയറ്റ്‌നാം, മ്യാന്‍മര്‍, തായ്‌ലന്റ് എന്നിവിടങ്ങളിലേക്ക് പോയി.

ബെയ്ജിങ്ങിലെ പ്രതിസന്ധി നേരിടുന്ന സമ്പദ് വ്യവസ്ഥയ്‌ക്ക് ഇത് കൂടുതല്‍ ആഘാതം നല്‍കുകയാണ് ജപ്പാന്‍  കമ്പനികളുടെ ചൈന വിട്ടുപോകല്‍.  

Tags: ലിറ്റില്‍ ക്യോട്ടോജപ്പാന്‍ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥchinaനരേന്ദ്രമോദിസമ്പദ് വ്യവസ്ഥമോഡിഷീ ജിന്‍പിങ്തോഷിബ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.