കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല എം.എ ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ കോഴ്സിലെ സിലബസില്‍ സവര്‍ക്കറുടേയും ഗുരുജി ഗോള്‍വള്‍ക്കറുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമാക്കാനുളള നീക്കത്തിന് പിന്നില്‍ വര്‍ഗ്ഗീയ അജണ്ട. രാജ്യത്താകമാനമുള്ള യൂണിവേഴ്സിറ്റികളില്‍ കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ പ്രശസ്തരായവരുടെ ,പ്രത്യേകിച്ച് ദേശീയ നേതാക്കളുടെ, വിവിധ മത നേതാക്കളുള്‍പ്പെടെയുള്ളവരുടെ നിരവധി ഗ്രന്ഥങ്ങള്‍ ഉന്നത വിവിധ കോഴ്സുകളുടെ സിലബസ്സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഗുരുജി ഗോള്‍വാള്‍ക്കറെ പോലുള്ള ദേശീയ തലത്തില്‍ ശ്രദ്ധേയരായിരുന്ന മഹത് വ്യക്തിത്വങ്ങളുടെ പുസ്തകം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കേരളത്തില്‍ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധം വ്യക്തമായ വര്‍ഗ്ഗീയ അജണ്ട യോടെയെന്ന് വ്യക്തമാകുന്നു. മാസങ്ങള്‍ക്ക് മുമ്പേ സിലബസില്‍ ഉള്‍പ്പെടുത്തി സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ അംഗീകാരം ഉള്‍പ്പെടെ വാങ്ങി പ്രശ്ന ങ്ങളില്ലാതെ പഠനം നടന്നു കൊണ്ടിരിക്കെ ചില ന്യൂനപക്ഷ മത സംഘടനകളും കെ എസ് യു,കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളും പെട്ടെന്ന് രംഗത്ത് വന്നതിന് പിന്നില്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനും കയ്യടി നേടാനുമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സമ്മര്‍ദ്ദത്തിന് വഴങ്ങി സിലബസില്‍ നിന്ന് രണ്ട് പുസ്തകങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേ സമയം ഇരുവരുടേയും പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് എസ്എഫ്ഐ നേതാവായ യൂണിവേഴ്സിറ്റി യൂനിയന്‍ ചെയര്മാന് എം,കെ. ഹംസയുടെ അഭിപ്രായം പുറത്തു വന്നത് സി പി എം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: