കോട്ടയം: പ്രധാനമന്ത്രി മാതൃവന്ദന യോജന പ്രകാരം ജൂണ്‍ 30 വരെ നല്‍കിയത് 2900 കോടി. 84 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. ഗര്‍ഭിണികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. ആറായിരം രൂപ മൂന്ന് ഗഡുക്കളായി നല്കുന്നു. ഗര്‍ഭകാലത്തും മുലയൂട്ടുമ്പോഴും പോഷകാഹാരം ഉറപ്പുവരുത്താനുമാണ് പദ്ധതി. ആദ്യ പ്രസവത്തിനാണ് ധനസഹായം നല്‍കുന്നത്.
ഗര്‍ഭാവസ്ഥ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ ഗഡു ലഭിക്കും. തുടര്‍ന്ന് ആറാം മാസത്തെ പരിശോധന കാലയളവിലും കുഞ്ഞ് പിറന്ന ശേഷം അടുത്ത ഗഡുക്കള്‍ ലഭിക്കും. ബാങ്ക്, പോസ്റ്റോഫീസ് അക്കൗണ്ടുകളിലൂടെയാണ് തുക ഗുണഭോക്താവിന് ലഭിക്കുക. 2017 ജനുവരി മുതലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിക്കായി 2019-20 ബജറ്റ് വിഹിതമായി നല്കിയ 2500 കോടിയില്‍ 2244.94 കോടി വിതരണം ചെയ്തു. 2020-21ലും 2500 കോടി ബജറ്റ് വിഹിതമായി അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: