കൊച്ചി : സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആതിക്രമങ്ങളില്‍ പോലീസ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്ന് കര്‍ശ്ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട കേസ പരിഗണിക്കവേയാണ് കോടതിയുടെ ഈ നിര്‍ദ്ദേശം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ കര്‍ശ്ശന നടപടി കൈക്കൊള്ളണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ലാഘവത്തോട് കൂടിയാണോ കാണുന്നതെന്ന് ചോദിച്ച കോടതി, പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കണം. കാലതാമസം വരുത്താന്‍ പാടില്ലെന്നും അറിയിച്ചു. അന്വേഷണം കാര്യക്ഷമമാണെന്ന് ഡിജിപി ഉറപ്പുവരുത്തണം. പോലീസ് ഇടപെടല്‍ ജില്ലാ പോലീസ് മേധാവികള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് 228 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 25 എണ്ണത്തില്‍ അന്വേഷിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെ ഇത്രയും ആക്രമണങ്ങള്‍ ഉണ്ടായെന്നത് ഞെട്ടിക്കുന്ന ണക്കുകളാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് ആശുപത്രികളും പരാതിപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പറഞ്ഞത്. അതിക്രമങ്ങള്‍ തടയാന്‍ നടപടിയില്ലെങ്കില്‍ ഒ.പി മുടക്കിയുള്ള സമരത്തിലേക്ക് പോകുമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: