മലപ്പുറം/കോഴിക്കോട്: മലപ്പുറത്തും കോഴിക്കോട്ടുമായി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മുങ്ങിമരിച്ചു.മലപ്പുറം അരീക്കോട് സഹോദരങ്ങളായ കുട്ടികളാണ് കുളത്തില്‍ മുങ്ങി മരിച്ചത്.
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി അഫിയ, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അഫ്‌നാന്‍ എന്നിവരാണ് മരിച്ചത്. ചോലയില്‍ വീട്ടില്‍ അലിയുടെ മക്കളാണ്.സ്‌കൂളില്‍ നിന്ന് വന്ന ശേഷം വീടിനടുത്തുള്ള കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. മടങ്ങിയെത്താതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും കുട്ടികള്‍ക്കായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കോഴിക്കോട് തിരുവങ്ങൂരില്‍ പാറക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അത്തോളി സ്വദേശി വിഘ്‌നേഷ് (16) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍.
















