കമ്മ്യൂണിസ്റ്റ് താത്വികാചാര്യനായ ഇഎംഎസ്. നമ്പൂതിരിപ്പാട് എഴുതിയ ‘A HISTORY OF INDIAN FREEDOM STRUGGLE’ എന്ന പുസ്തകം കമ്മ്യൂണിസ്റ്റ് വീക്ഷണത്തിലെ ഇന്ത്യന്‍ ചരിത്രമാണ്. ‘ദേശാഭിമാനി’ ദിനപ്പത്രത്തില്‍ പലപ്പോഴായി എഴുതിയ ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രം എന്ന ഇഎംഎസിന്റെ ലേഖനങ്ങള്‍ 1977 ല്‍ 4 വാല്യങ്ങളിലായി സമാഹരിച്ചു പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒറ്റ വാല്യമായി പിന്നീട് വന്നു. അതിനെ ബി.ബി .നായര്‍, കെ.ടി. സക്കറിയാസ്, പി.കെ.ശിവദാസ്, സി.പി.നാരായണന് എന്നിവര്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. 911 പേജുകളുള്ള ഗ്രന്ഥം തിരുവനന്തപുരം, Social Scientist Press ആണ് 1986 ല്‍ പ്രസിദ്ധീകരിച്ചത്.
31 അധ്യായങ്ങള്‍ ഉള്ള ഈ പുസ്തകത്തിലെ 8 -ാം അദ്ധ്യായം ‘GANDHIAN ERA – SURGE AND SETBACK’ ല്‍, സബ് ടൈറ്റില്‍ III ആണ് – ‘THE KHILAFAT MOVEMENT’ (Page.259). തുര്‍ക്കി സുല്‍ത്താനെ ബ്രിട്ടീഷുകാര്‍ വഞ്ചിക്കുകയും, ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്ഡ് ജോര്‍ജ് ഏഷ്യാമൈനര്‍ ബ്രിട്ടനും ഫ്രാന്‍സും പങ്കിട്ടെടുക്കുകയും, ത്രാസ് പ്രദേശം ഗ്രീസിന് കൊടുക്കുകയും ചെയ്തു. അതോടെ തുര്‍ക്കി സുല്‍ത്താന്‍ നിഷ്കാസിതനായി. അതിനെതിരെ ഉണ്ടായ മുസ്ലീങ്ങളുടെ പ്രതികരണം ആണ് ‘ഖിലാഫത് പ്രസ്ഥാനം’ എന്നും പറഞ്ഞുവെച്ചിട്ട് ഇഎംഎസ് പറയുന്നു – ‘The Indian Muslims raised their protest against this ,for the Caliph was deprived of a part of his country and powers, and also for the serious breach of trust on the part of Britain and allied powers. ഇവിടെ, ‘ഇന്ത്യക്കു സ്വാതന്ത്ര്യം നേടിയെടു ക്കാന്‍ വേണ്ടിയാണ് ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഖിലാഫത് സമരത്തിന് ഇറങ്ങിയത്’ എന്ന് ഇഎംഎസ് പ്രത്യക്ഷമായോ പരോക്ഷമായോ പോലും പറഞ്ഞിട്ടില്ല എന്നത് ആദ്യമേ തന്നെ മനസ്സിലാക്കുക.
എന്ന് മാത്രമല്ല, ഖിലാഫത്തുകാരുടെ മറ്റൊരു ഉള്ളിലിരുപ്പും ഇഎംഎസ് തുറന്നു പറഞ്ഞിരിക്കുന്നു- ‘As for the leaders of the Khilafat Committee,they had to demonstrate that their’s was not merely a Muslim movement, but one that had the full support of the Indian people.Therefore ,Gandhi was chosen as the President of the Khilafat Committee with a new leadership that included the Ali brothers (Para. 4 ,page 260 )അതായത്, ഖിലാഫത്തു കമ്മറ്റിക്കാരെ സംബന്ധിച്ചിടത്തോളം അവരുടേത് വെറുമൊരു മുസ്ലിം സംഘടനയല്ല, ഇന്ത്യക്കാരുടെയെല്ലാം പിന്തുണയുള്ള ഒരു വലിയ പ്രസ്ഥാനം ആണെന്ന് വരുത്തി തീര്‍ക്കേണ്ടിയിരുന്നു. അതുകൊണ്ട് അവര്‍ ഗാന്ധിജിയെത്തന്നെ അതിന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. (1919 മാര്‍ച്ച് 20 നു ബോംബയില്‍ Khilaphat Committee രൂപീകരിച്ചു. അതിന്റെ ‘ഓള് ഇന്ത്യ ഖിലാഫത്ത് കോണ്‍ഫറന്‍സ്’ 8 മാസം കഴിഞ്ഞു 1919 നവംബര്‍ 23 നാണ് ദല്‍ഹിയില്‍ രൂപീകരിച്ചതും, ഗാന്ധിജിയെ അതിന്റെ പ്രസിഡന്റ് ആക്കിയതും. ആലി സഹോദരന്മാര്, മൗലാനാ ആസാദ്, ഹക്കിം അജ്മല്‍ ഖാന്, ഹസ്രത് മൊഹാനി എന്നീ പ്രമുഖ മുസ്ലിം നേതാക്കള്‍ കൂടി അംഗങ്ങള്‍ ആയ കമ്മിറ്റിയില്‍ ഗാന്ധിജി മാത്രമായിരുന്നു ഏക ഹിന്ദു. അതില്‍നിന്നു തന്നെ മനസ്സിലാക്കാം ‘ഓള് ഇന്ത്യ ഖിലാഫത്ത് കോണ്‍ഫറന്‍സ്’ ഉണ്ടാക്കിയത് ‘ഇന്ത്യക്കു സ്വാതന്ത്ര്യം നേടാന്‍ വേണ്ടി ആയിരുന്നില്ലെന്നും തുര്‍ക്കിയിലെ കാലിഫിനെ ചതിച്ച ബ്രിട്ടീഷുകാരോട് പകരം വീട്ടാന്‍ മാത്രം ആയിരുന്നു എന്ന്). ഏറ്റവും ശ്രദ്ധേയമായ കാര്യം, ആ അധ്യായത്തില്‍ ഒരിടത്തും 1921 മാപ്പിള ലഹളയെപ്പറ്റിയോ, അത് യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു എന്നോ ഇഎംഎസ് ഒറ്റ അക്ഷരം പോലും മിണ്ടിയിട്ടില്ല എന്നതാണ്!
1921 ‘മാപ്പിളലഹള’ യെപ്പറ്റി അദ്ദേഹം പറഞ്ഞിരിക്കുന്നത് ഈ പുസ്തകത്തിലെ 9-ാം അദ്ധ്യായം – ‘WHITHER THE MOVEMENT ? ‘ ലെ – ‘ III WORKING CLASS MOVEMENT ‘ എന്ന ഭാഗത്താണ് 1920-21 കാലത്തു ബോംബെയിലും, ജബല്‍പൂരിലും, അഹമ്മദാബാദിലും ഒക്കെ നടന്ന തൊഴിലാളി സമരങ്ങളെപ്പറ്റി വാചാലമായി സ്ഥിതി വിവരക്കണക്കുകള്‍ നിരത്തിയിരിക്കുന്നു ! 300 ആം പേജില്‍ പറഞ്ഞിരിക്കുന്നു – ‘In 1921, the total number of strikes in India was 396 in which a total number of 6,00,000 workers participated ‘ …….പ്രിന്‍സ് ഓഫ് വെയില്സ്ന്റെ സന്ദര്‍ശനത്തിനെതിരെ ഗാന്ധി നടത്തിയ പ്രതിഷേധങ്ങള്‍ വിജയിപ്പിക്കാനും തൊഴിലാളിവര്‍ഗം വലിയ രീതിയില്‍ പ്രവര്‍ത്തിച്ചു ! ഗാന്ധി തുടങ്ങിവെച്ച ‘നിസ്സഹകരണപ്രസ്ഥാനം’ ചൗരിചൗരാ സംഭവത്തില്‍ ഉണ്ടായ ഹിംസ കാരണം നിര്‍ത്തിവെക്കേണ്ടി വന്നു… ……’ ‘ The non – cooperation movement helped to develop in them a new political awareness and militancy.In many areas like Punjab, Malabar,Avadh and Agra in UP,the advance of the non – cooperation and Khilafat movement brought the peasants in to the arena of struggle ………..It was one of such movements that developed in to the Malabar( Mopla )Rebellion’ ഇപ്പറഞ്ഞതി ന്റെ അര്‍ഥം എന്തെന്നാല്‍- ‘ഗാന്ധിജി തുടങ്ങിവെച്ച ‘നിസ്സഹകരണ പ്രസ്ഥാനം ‘കര്‍ഷകരുടെ മനസ്സില്‍ ഒരു പുതിയ രാഷ്ട്രീയ അവബോധവും, തീവ്രതയും വളര്‍ത്തിയെന്നും, പഞ്ചാബ്, മലബാര്‍, അവധ്, ആഗ്ര (യുപി) തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം തൊഴിലാളികളെ സമരമുഖത്തു കൊണ്ടുവന്നു എന്നും, അങ്ങനെയുള്ള ഒരു പ്രസ്ഥാനം ആണ് ‘മലബാര്‍ (മാപ്പിള) കലാപം’ ആയി രൂപപ്പെട്ടതും’ – എന്നാണ്.
അപാരമായ തൊലിക്കട്ടിയുള്ള ഒരു വ്യക്തിക്ക് മാത്രമല്ലേ ഇങ്ങനെ പച്ചക്കള്ളം നിര്‍ലജ്ജം എഴുതിവെക്കാന്‍ സാധിക്കൂ ? പഞ്ചാബിലും, അവധിലും, യുപി യിലെ ആഗ്രയിലും നടന്ന ‘സ്വാതന്ത്ര്യസമര പ്രക്ഷോഭ പരിപാടികളും’, ‘മലബാര്‍ (മാപ്പിള) കലാപവും’ ഒരുപോലെയുള്ളവ ആയിരുന്നു എന്ന് പറഞ്ഞാല്‍ ചരിത്രബോധം തെല്ലെങ്കിലും ഉള്ള ആര്‍ക്കെങ്കിലും അതു അംഗീകരിക്കാന്‍ കഴിയുമോ? മേല്‍പ്പറഞ്ഞ ഏതെങ്കിലും സ്ഥലത്തു ‘മലബാര്‍ മോഡല്‍ കര്‍ഷക ലഹള’ ഉണ്ടാവുകയും, പതിനായിരക്കണക്കിന് ഹിന്ദുക്കളെ ഇസ്ലാം മതത്തിലേക്ക് മതം മാറ്റുകയും, ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും, ബ്രിട്ടീഷ് പട്ടാളത്തെയും പോലീസിനെയും പോലും കൊല്ലുകയും, ഹിന്ദു ക്ഷേത്രങ്ങള്‍ തീവെച്ചു നശിപ്പിക്കുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, കൊള്ളകള്‍ നടത്തുകയും, വസ്തുക്കള്‍ കയ്യേറി സ്വന്തമാക്കുകയും ചെയ്തോ ? നിരവധി പഞ്ചായത്തുകള്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലങ്ങള്‍ ചേര്‍ത്ത് ‘അല്‍ – ദൗള’ (വിശുദ്ധ ഇസ്ലാമികരാജ്യം) എന്ന പേരിട്ടു ‘ഇസ്ലാമിക രാഷ്ട്രം’ പ്രഖ്യാപിക്കുകയും, ആലി മുസ്ലിയാരെയും ,വാരിയന്‍ കുന്നനെയും പോലുള്ള ഇസ്ലാമിക മതഭ്രാന്തന്മാര് ‘സ്വതന്ത്രരാജ്യം’ പ്രഖ്യാപിക്കുകയും ചെയ്തോ? പതിനായിരക്കണക്കിന് ഹിന്ദുക്കളെ തെരഞ്ഞുപിടിച്ചുകൊന്ന ഇത്ര ഹീനമായ ‘ഹിന്ദുഹത്യാ താണ്ഡവം’ മേല്‍പ്പറഞ്ഞ ഏതെങ്കിലും സ്ഥലത്തുണ്ടായോ? ബ്രിട്ടീഷ് പട്ടാളത്തിന് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ മാപ്പിള ലഹളക്കാലത്തുണ്ടായത്ര ഭയാനകമായ ‘മുസ്ലിം അതിക്രമം’ മേല്‍പ്പറഞ്ഞ ഏതു സ്ഥലത്താണ് ഉണ്ടായത്. ചരിത്രത്തോട് തെല്ലെങ്കിലും നീതിപുലര്ത്തണ്ടേ കാര്യങ്ങള്‍ പറയുമ്പോള്‍ ?
ഇതുവരെ ‘മലബാര്‍ (മാപ്പിള) കലാപം’ കാര്‍ഷിക സമരം ആണെന്ന് പറഞ്ഞ ഇതേ മാന്യന് തന്നെ ‘MUSLIM COMMUNAL COLOUR’ കലര്‍ന്ന വര്‍ഗീയ കലാപമായി അത് മാറി എന്ന് അപാരമായ മെയ്വഴക്കത്തോടെ തകിടം മറിയുന്നതും വായിക്കുക. പേജ് നമ്പര്‍ 301 – 302 ല്‍ ഇഎംഎസ് എഴുതിയിരിക്കുന്നു þ ‘ In the circumstances , as the movement began to make advance, it began to acquire a Muslim communal colour. Among the Muslim masses participating in the movement, the thought of fighting for religion and God gained supremacy over the thought of solutions to the political and economic problems. Their religious feelings reached a ‘state of fermentation ‘ when the Muslim masses who were continuously being subjected to the propaganda of their religious heads whom they considered their leaders,saw the majority of those who were oppressing them in collusion with the British were the Hindus.They became enslaved by this thought.The struggle which they started against the British authorities and the Jenmies gradually turned anti – Hindu.The organised propaganda campaign carried out by the Hindu bigwigs and the British authorities aided them to strengthen their anti -Hindu feelings. Thus, the popular rebellion turned in to the ‘Mopla rebellion’ !! ചുരുക്കി പറഞ്ഞാല്‍, മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ ആരംഭിച്ച സമരം ഇസ്ലാമിക വര്‍ഗീയ നിറമുള്ള സമരമായി മാറി. രാഷ്ട്രീയ /സാമ്പത്തിക കാര്യങ്ങളേക്കാള്‍ മതത്തിന്റെയും ദൈവത്തിന്റെയും കാര്യത്തിനുവേണ്ടി സമരം ചെയ്യാന്‍ ഇതുമായി ബന്ധപ്പെട്ട മുസ്ലിം വിഭാഗക്കാര്‍ അവരുടെ മതനേതൃത്വം നിര്‍ദ്ദേശിച്ച പ്രകാരം പ്രവര്‍ത്തിക്കുകയും, ബ്രിട്ടീഷുകാര്‍ക്കും ജന്മികള്ക്കും എതിരായി ആരംഭിച്ച സമരം ഹിന്ദു വിരുദ്ധ സമരമായി രൂപാന്തരപ്പെടുകയും ചെയ്തു
പേജ് നമ്പര്‍ 302 ലെ രണ്ടാം പാരഗ്രാഫിലെ ആദ്യ വരിയും ഇഎംഎസ് ഈ വിഷയത്തില്‍ നടത്തിയ നുണപ്രചാരണത്തെ സ്വയം പൊളിക്കുന്നു ! ‘The Akali movement which brought the Sikh peasantry of Punjab in to the arena of struggle ,too, had a religious image, though it did not deteriorate to the level of communal clashes as in Malabar ‘- ‘പഞ്ചാബിലെ സിക്കുമതക്കാരായ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിനും ഒരു മതപരമായ ഭാവം ഉണ്ടായെങ്കിലും മലബാറിലെ മതാധിഷ്ഠിതമായ സംഘര്ഷങ്ങളോളം അധഃപതിച്ചു പോയിരുന്നില്ല’ – എന്ന് ഇഎംഎസ് തന്നെ തുറന്നു സമ്മതിക്കുമ്പോള്‍, മലബാറിലേതു ‘മതാധിഷ്ഠിതമായ സംഘര്‍ഷങ്ങള്‍’ തന്നെ ആയിരുന്നു , ‘കാര്‍ഷിക സമരം ആയിരുന്നില്ല’ – എന്ന് പച്ചക്കു സമ്മതിക്കുകയാണല്ലോ ?
പേജ് നമ്പര്‍ 303, പാരഗ്രാഫ് 3 ലും, ഇതുപോലെ ഒരു പ്രസ്താവനയുണ്ട്: in communal revolts’. എന്നു മാത്രമല്ല, മലബാറില്‍ സംഭവിച്ചതുപോലെ മറ്റുചില സ്ഥലങ്ങളിലും ‘കര്‍ഷക സമരങ്ങളുടെ’രൂപത്തില്‍ ആരംഭിച്ച പ്രസ്ഥാനങ്ങള്‍ ‘മതലഹളകള്‍’ ആയി പര്യവസാനിച്ചു’ – എന്ന് ഇഎംഎസ് തന്നെ സമ്മതിച്ചിരിക്കെ, മലബാറില്‍ ആത്യന്തികമായി നടന്നത് ‘കര്‍ഷക സമരം ‘ അല്ല, മത ഭ്രാന്തന്മാരായ മലബാറി മുസ്ലീങ്ങള്‍ വാരിയന്‍കുന്നന്റെയും, ആലി മുസ്ലിയാരുടെയും മറ്റും നേതൃത്വത്തില്‍ ആയിരക്കണക്കിനു ഹിന്ദുക്കളെ കൊന്നു കൊലവിളിച്ച, ഹിന്ദു സ്ത്രീകളെ മാനഭംഗം ചെയ്ത, നൂറുകണക്കിന് ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തു തരിപ്പണം ആക്കിയ ‘മത ലഹള’ തന്നെ ആയിരുന്നു എന്ന് ഉറപ്പാക്കാമല്ലോ ? എന്നു മാത്രമല്ല, വാരിയന്‍കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയോ, ആലി മുസലിയാരോ ഒന്നും മലബാറില്‍’കാര്‍ഷിക വിപ്ലവം ‘ നടത്തിയ വീരനായകര്‍ ആയിരുന്നു എന്ന് ഇഎംഎസ് ഈ ഗ്രന്ഥത്തില്‍ ഒരിടത്തും പറഞ്ഞിട്ടുമില്ല. അവരെല്ലാം യഥാര്‍ത്ഥ കാര്‍ഷികസമര നേതാക്കള്‍ ആയിരുന്നെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും അതു പറയേണ്ടിയിരുന്നതല്ലേ?
ഇഎംഎസ് മരിച്ചത് 1998 മാര്‍ച്ച് 19നാണ്. ഈ പുസ്തകം അതിനും 12 വര്‍ഷങ്ങള്‍ മുന്‍പ് 1986 ല്‍ പ്രസിദ്ധീകരിച്ചതും. ഈ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച, മേലുദ്ധരിച്ച ഒരു വിവരവും 1986 ല്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ച ശേഷമോ, 1998 ല്‍ മരിക്കും വരെയോ അദ്ദേഹം നിഷേധിച്ചതായും അറിവില്ല. ആ നിലയ്ക്ക് മലബാറില്‍ ആത്യന്തികമായി നടന്നത് ‘കര്‍ഷകസമരം’ അല്ല, മതഭ്രാന്തന്മാരായ മലബാറി മുസ്ലീങ്ങള്‍ നടത്തിയ ‘മതലഹള’ തന്നെ ആയിരുന്നു എന്ന് ഇഎംഎസിന് സംശയ ലേശമന്യേ ബോധ്യമുണ്ടായിരുന്നുവെന്നല്ലേ മനസിലാക്കേണ്ടത്?
ഇപ്പോള്‍ ഇടത് പക്ഷം ലഹളയെ വെള്ളപൂശുന്നത് മുസ്ലിം പ്രീണനത്തിന് വേണ്ടിയാണെന്ന് മലയാളികള്‍ക്ക് മനസ്സിലാകും.
ദയവായി ആ വിഫലശ്രമത്തില്‍ നിന്ന് നിങ്ങള്‍ പിന്മാറുക. അന്തസ്സും, ബൗദ്ധിക സത്യസന്ധതയും, സാമാന്യ മര്യാദയും ഉണ്ടെങ്കില്‍ ഇരകള്‍ക്കൊപ്പം നില്ക്കുക, വേട്ടക്കാരെ സുഖിപ്പിച്ചു സ്വയം നശിക്കാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: