Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പഞ്ച്ശീര്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ സേനയും താലിബാനെ സഹായിച്ചെന്ന് അഹമ്മദ് മസൂദ്

താലിബാനെ ചെറുത്തു നിൽക്കുന്ന അഫ്ഗാനിസ്ഥാനിലെ ദേശീയ പ്രതിരോധ സേനയുടെ ശക്തികേന്ദ്രമായ പഞ്ച്ഷീശീറില്‍ താലിബാനു സഹായവുമായി പാക് വ്യോമസേന എത്തിയെന്ന് താലിബാന്‍ വിരുദ്ധ സേനയുടെ നേതാവായ അഹമ്മദ് മസൂദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2021, 06:06 pm IST
inWorld

കാബൂള്‍: താലിബാനെ ചെറുത്തു നിൽക്കുന്ന അഫ്ഗാനിസ്ഥാനിലെ ദേശീയ പ്രതിരോധ സേനയുടെ ശക്തികേന്ദ്രമായ പഞ്ച്ഷീശീറില്‍  താലിബാനു സഹായവുമായി പാക് വ്യോമസേന എത്തിയെന്ന് താലിബാന്‍ വിരുദ്ധ സേനയുടെ നേതാവായ അഹമ്മദ് മസൂദ്. പഞ്ച്ശീറിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍  അഹമ്മദ് മസൂദിന്റെ വക്താവ് ഫഹിം ദാഷ്ടിയും മസൂദിന്റെ കുടുംബാംഗങ്ങളില്‍ ചിലരും കൊല്ലപ്പെട്ടെന്ന്  മസൂദ് പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശബ്ദസന്ദേശത്തിലാണ് അഹമ്മദ് മസൂദ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

ഡ്രോണുകള്‍ ഉപയോഗിച്ച് പ്രദേശത്ത് സ്മാര്‍ട്ട് ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനു പുറമെ ചൈനയും റഷ്യയും താലിബാനെ സഹായിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം അഫ്ഗാന്‍ ജനകീയ സേനയെ സഹായിക്കാന്‍ ഒരു രാജ്യവും മുന്നോട്ട് വന്നിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ഇവരോട് മാനസിക ഐക്യം ഉണ്ടെങ്കിലും ആക്രമണങ്ങളില്‍ പങ്കെടുക്കാന്‍ ഇവര്‍ തയ്യാറല്ല.  

സമാൻഗനിൽ നിന്നുള്ള മുന്‍ എംപി സിയ അറിയാൻജാദിനെ ഉദ്ധരിച്ച് ആമാജ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പഞ്ച്ശീര്‍ മേഖലയിൽ പ്രതിരോധസേന താലിബാനിൽ നിന്ന് കനത്ത തിരിച്ചടി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  

താലിബാൻ മേഖലയിൽ പിടിമുറുക്കിയതോടെ പ്രതിരോധസേനാ നേതാക്കള്‍ തജിക്കിസ്ഥാനിലേയ്‌ക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാക് ബോംബാക്രമണത്തില്‍  അഹമ്മദ് മസൂദിന്റെ വക്താവ് ഫഹിം ദാഷ്ടിയും  അഹമ്മദ് ഷാ മസൂദിന്റെ അനന്തരവൻ അബ്ദുള്‍ വദൂദ് സോറും മറ്റൊരു പ്രമുഖ മുജാഹിദീൻ കമാൻഡറും കൊല്ലപ്പെട്ടതായും അസ്വാക വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യം പ്രതിരോധ സേനയും സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. രക്തസാക്ഷികളെ അഭിനന്ദിക്കുന്നതായി പ്രതിരോധ സേന ഫേസ്ബുക്കിൽ കുറിച്ചു.

താലിബാൻ കനത്ത നാശം വിതച്ചതിനു പിന്നാലെ പ്രതിരോധസേന മേഖലയിൽ വെടിനിര്‍ത്തൽ ആവശ്യപ്പെട്ടതായും സമാധാന ചര്‍ച്ച വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഈ ആവശ്യം താലിബാൻ തള്ളി. പഞ്ച്ഷീര്‍ താഴ്‍വര ഉടൻ തന്നെ താലിബാന്റെ പൂര്‍ണനിയന്ത്രണത്തിലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം പ്രതിരോധസേന ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പഞ്ച്ശീര്‍ പ്രവിശ്യാ ഗവർണറുടെ കാര്യാലയത്തിനു മുന്നിൽ താലിബാൻ ഭീകരർ നിൽക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ബസാറഖ് പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടിട്ടുണ്ട്. ബസാറഖ് ഉള്‍പ്പെടെ നാല് ജില്ലകള്‍ പൂര്‍ണ്ണമായി കീഴടക്കിയതായി താലിബാന്‍ പറയുന്നു. ഷുതുല്‍, പര്യാന്‍, ഖിഞ്ച്, അബ്ഷര്‍ എന്നീ ജില്ലകള്‍ പിടിച്ചതായാണ് താലിബാന്‍ അവകാശപ്പെടുന്നത്.

വെള്ളിയാഴ്ച മുതലാണ് മേഖലയിൽ താലിബാൻ ശക്തമായ തിരിച്ചടി തുടങ്ങിയത്. ഏറ്റുമുട്ടലിനിടെ അറുനൂറോളം താലിബാൻ ഭീകരരെ വധിച്ചതായും ആയിരത്തോളം പേരെ തടവിലാക്കിയതായും പ്രതിരോധസേന അവകാശപ്പെട്ടിരുന്നു. കാബൂളിൽ നിന്ന് 90 മൈൽ മാറി ഹിന്ദു കുഷ് മലനിരകളിലാണ് പഞ്ച്ഷീര്‍ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ മറ്റെല്ലാ പ്രദേശങ്ങളും നിയന്ത്രണത്തിലാക്കിയെങ്കിലും പഞ്ച്ഷീര്‍ താലിബാന് പിടികൊടുക്കാതെ മാസങ്ങളോളം നിലകൊള്ളുകയായിരുന്നു.

Tags: അഹ്മ്മദ് മസ്സൂദ്pakistanattackതാലിബാന്‍അഫ്ഗാനിസ്ഥാന്‍അംറുള്ള സാലേഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.