Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കര്‍മ്മ ചൈതന്യം പകര്‍ന്ന ആചാര്യന്റെ ജീവിതം

ആഗമാനന്ദജിയുടെ മൂന്ന് പ്രഭാഷണങ്ങള്‍, എഡിറ്റോറിയലുകള്‍, അധിക വായനക്കുതകുന്ന ഗ്രന്ഥങ്ങള്‍ എന്നിവയും പുസ്തകത്തിന് അനുബന്ധമായുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2021, 05:00 am IST
inVaradyam

രാജേന്ദ്രന്‍ വയല

ആദ്ധ്യത്മിക ആസ്തിക മേഖലയിലും വിദ്യാഭ്യാസ, നവോത്ഥാന പ്രവര്‍ത്തന മണ്ഡലങ്ങളിലും പ്രവര്‍ത്തിച്ച ഒരു യതിവര്യനെക്കുറിച്ചുള്ള പുസ്തകമാണിത്. എന്നാല്‍ പുസ്തകം വായിച്ചവസാനിക്കുമ്പോള്‍ തന്റെ കാലത്തെയും പരിസരത്തെയും മാത്രമല്ല, വരുംതലമുറകളെക്കൂടി പ്രചോദിപ്പിക്കുകയും നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചത്തിലേക്കാനയിക്കുകയും ചെയ്ത ഉന്നതശീര്‍ഷനായൊരു കര്‍മചാരിയുടെ ജീവിതസാക്ഷ്യം കൂടിയാരുന്നു ഈ പുസ്തകമെന്ന് ബോധ്യപ്പെടും.

കൊല്ലം ജില്ലയിലെ പന്മനയില്‍ 1896 ആഗസ്റ്റ് 27 ന്  ജനിച്ച കൃഷ്ണന്‍ നമ്പ്യാതിരിയാണ് പില്‍ക്കാലത്ത് ആഗമാനന്ദ സ്വാമികളായി സുകൃതജന്മം നേടിയത്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരണപ്പെട്ടതിനാല്‍ അമ്മാവന്റെ സംരക്ഷണത്തിലായിരുന്നു കൗമാര-യൗവന കാലഘട്ടം. അക്കാലത്തെ വിദ്യാഭ്യാസ രീതിയനുസരിച്ച് സംസ്‌കൃതവും ജ്യോതിഷവും കാവ്യ-വ്യാകരണവുമൊക്കെ പഠിച്ചു. ആധ്യാത്മിക ജീവിതത്തോട് ചെറുപ്പം മുതല്‍ ആഭിമുഖ്യമുണ്ടായിരുന്നതിനാല്‍ സ്വാമി വിവേകാനന്ദന്‍ രചിച്ച ‘എന്റെ ഗുരുനാഥന്‍’ എന്ന പുസ്തകം വായിക്കാനിടയായത് വിശ്വാസത്തെയും വീക്ഷണത്തെയും വളരെ സ്വാധീനിച്ചു.

ആദിശങ്കരന്റെ ജന്മനാടായ കേരളത്തില്‍ ആചാര്യ സ്മരണയ്‌ക്കും, ദര്‍ശന പഠനത്തിനും ഉചിതമായ ആധ്യാത്മിക വിദ്യാഭ്യാസ പഠന കേന്ദ്രങ്ങളില്ലാത്തത് എന്താണെന്ന ഉത്തരേന്ത്യക്കാരായ മനീഷികളുടെ അന്വേഷണം അക്കാലത്ത് തന്നെ ആഗമാനന്ദജിയെ ചിന്തിപ്പിച്ചിരുന്നു. അതിന്റെ ഫലസിദ്ധിയാണ് ശ്രീശങ്കരന്റെ ജന്മനാടായ  കാലടിയില്‍ ഒരു ജന്മി ദാനം ചെയ്ത ഭൂമികയില്‍ സ്വാമിജിയുടെ നേതൃത്വത്തില്‍ പടുത്തുയര്‍ത്തിയ മഹനീയ സ്ഥാപനങ്ങള്‍.

ഗുരുകുലം ട്രൈബല്‍ ഹോസ്റ്റല്‍, ബ്രഹ്മാനന്ദോദയം സ്‌കൂള്‍, ശ്രീശങ്കര കോളജ്, പുസ്തക പ്രസിദ്ധീകരണ ശാല തുടങ്ങിയവയും കണ്ണൂരിലെ ധര്‍മ്മടം, തൃശൂര്‍-പുതുക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെട്ട ആശ്രമ സ്ഥാപനങ്ങള്‍ എന്നിവയും സ്വാമിജിയുടെ ഇച്ഛാശക്തിയുടെ പ്രതീകങ്ങളാണ്. സാമ്പത്തിക പിന്‍ബലമല്ല ഇച്ഛാശക്തിയുടെ ഒടുങ്ങാത്ത ത്വരയാണ് ഇക്കാര്യങ്ങളിലൊക്കെയും പിന്തുണച്ചത്.

ആഗമാനന്ദജിയെന്ന യതിവര്യനെ ശ്രേഷ്ഠപദവിയില്‍ കാണാന്‍ കാരണമാകുന്നത് സനാതന ധര്‍മ്മവും അതിന്റെ ധര്‍മ്മാനുശാസനകളും അപകീര്‍ത്തിപ്പെടുത്തുകയും, അതിനുള്ളിലെ അവര്‍ണ്ണരെന്നു മുദ്രകുത്തപ്പെട്ടവര്‍ നേരിട്ട അവഹേളനങ്ങളും അത് നിമിത്തമുണ്ടായ ആത്മനിഷ്ഠമല്ലാത്ത മതപരിവര്‍ത്തന ശ്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്തതുകൊണ്ടാണ്.

ആഗമാനന്ദജിയെ അടുത്തറിഞ്ഞവരുടെ അനുസ്മരണങ്ങള്‍, കര്‍മ്മമേഖലയെയും കാലത്തെയും അനാവരണം ചെയ്യുന്ന ലേഖനങ്ങള്‍, എന്‍. വി. കൃഷ്ണവാരിയരുടെ ആമുഖ കവിത, സ്വാമിജിയുടെ പ്രഭാഷണങ്ങള്‍, അനുബന്ധ ഗ്രന്ഥപരിചയം, ചിത്രങ്ങള്‍, എഡിറ്റോറിയലുകള്‍, ആഗമാനന്ദ ട്രസ്റ്റിന്റെ സമകാലിക പ്രവര്‍ത്തനങ്ങള്‍ ഒക്കെയുമായി സമാഹൃതമായ ഈ പുസ്തകം സമ്പന്നമായൊരു വായനാനുഭവമാണ് നല്‍കുക.

ആസ്തിക വിശ്വാസ സങ്കല്‍പ്പങ്ങളെ താത്വികമായി (പ്രായോഗികമായി പരാജയപ്പെട്ട) പ്രതിരോധിക്കുന്ന മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയും, ദാര്‍ശനിക സാര്‍ത്ഥകമായി ജീവിതം നയിക്കുകയും ചെയ്ത ഗോവിന്ദപ്പിള്ള, ഇ. ചന്ദ്രശേഖരന്‍ നായര്‍, ഗീതാ നസീര്‍ എന്നിങ്ങനെ പൊതുപ്രവര്‍ത്തന മേഖലയില്‍ സുപരിചിതരായവര്‍ ആഗമാനന്ദജിയുമായുള്ള ആത്മബന്ധത്തെപ്പറ്റി എഴുതുന്നു. ആത്മീയ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മൃഡാനന്ദ സ്വാമികള്‍, സ്വാമി നന്ദാത്മജാനന്ദ, ഗണനാനന്ദ സ്വാമികള്‍, മുനി നാരായണ പ്രസാദ് എന്നിവര്‍ ആഗമാനന്ദയുടെ കര്‍മ്മരംഗത്തെ അവലോകനം ചെയ്യുന്ന ലേഖനങ്ങള്‍കൊണ്ട് പുസ്തകത്തെ സമ്പന്നമാക്കുന്നു. എസ്. ഗുപ്തന്‍ നായര്‍, തലനാട് ചന്ദ്രശേഖരന്‍ നായര്‍, ഡോ. ലക്ഷ്മി കുമാരി, പറക്കോട് എന്‍.വി. നമ്പ്യാതിരി എന്നിവരുടെ രചനകള്‍ ആത്മാനുഭവത്തിന്റെ നവ്യമായ നിറവാണ് നല്‍കുക. പി. പരമേശ്വരന്‍, ഡോ. വി. രാജീവ്, ഡോ. ഇ.ആര്‍. ശ്രീകൃഷ്ണ ശര്‍മ്മ, കെ. രാമന്‍പിള്ള, പി.ഇ. ഭാസ്‌കര മേനോന്‍, പ്രൊഫ. ഓംചേരി, രാജീവ് ഇരിങ്ങാലക്കുട, പി.എം. വേലായുധന്‍, പത്മശ്രീ ആചാര്യ എം.കെ. കുഞ്ഞോല്‍, വാവക്കുട്ടന്‍ മാസ്റ്റര്‍, എസ്. കെ. വസന്തന്‍, എ.വി. ഗോപകുമാരന്‍ തമ്പി, ഹൃദ്യ, അനീഷ് എം.സി. തുടങ്ങിയവരുടെ രചനകള്‍ പുസ്തകത്തിന് ആധികാരികതയും ധന്യതയും പകരുന്നു.

ആഗമാനന്ദജിയുടെ മൂന്ന് പ്രഭാഷണങ്ങള്‍, എഡിറ്റോറിയലുകള്‍, അധിക വായനക്കുതകുന്ന ഗ്രന്ഥങ്ങള്‍ എന്നിവയും പുസ്തകത്തിന് അനുബന്ധമായുണ്ട്.

ആദര്‍ശനിഷ്ഠയും കര്‍മ്മപ്രതിബദ്ധതയും അതിലുപരി ആത്മീയ ചൈതന്യവും കൊണ്ട് അനുഗ്രഹീതനായ ആഗമാനന്ദജിയെയും ആ കാലത്തെയും, പുണ്യപുരുഷന്‍ രൂപംനല്‍കിയ പ്രസ്ഥാനങ്ങളെയും അടുത്തറിയുകയെന്ന അനുഭവങ്ങളിലൂടെ കടന്നുപോവുമ്പോള്‍ ആ വെളിച്ചത്തിന്റെ നെയ്‌ത്തിരിനാളം നമ്മുടെ മനസ്സിലും പ്രഭാപ്രസരം തെളിക്കുന്നു.

Tags: പുസ്തകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.