Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

ഉള്ളടക്കത്തിലും പ്രസിദ്ധീകരണ രീതിയിലും നിറയെ പുതുമകളോടെ എട്ട് പുസ്തകങ്ങള്‍ കുരുക്ഷേത്ര പ്രകാശന്‍ വായനാലോകത്തിന് സമ്മാനിച്ചിരിക്കുകയാണ്. ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാനദര്‍ശനവും സ്വതന്ത്ര ഭാരതത്തില്‍ അതിന്റെ സാധ്യതയും വികാസഗതിയും പ്രതിപാദിക്കുന്ന ഈ പുസ്തകങ്ങള്‍ സംഘദര്‍ശനത്തിന് വിരുദ്ധവും എതിരു നില്‍ക്കുന്നതുമായ പ്രത്യയശാസ്ത്രങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുകയും ചെയ്യുന്നു. ഈ പരമ്പരയിലെ ആദ്യഘട്ടത്തിലെ പുസ്തകങ്ങളാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ മുതല്‍ ഇന്നത്തെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതുവരെയുള്ള ബൗദ്ധിക നേതൃത്വത്തിന്റെ ചിന്തകള്‍ അടുത്തറിയാന്‍ ഈ പുസ്തകങ്ങളിലൂടെ കഴിയുന്നു. സംഘദാര്‍ശനികത എന്നു വിശേഷിപ്പിക്കാവുന്ന ചിന്താസരണിയുടെ മൗലിക കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്‌ക്കുകയും ചെയ്യുന്നു.

കെ.പി. മുരളി by കെ.പി. മുരളി
Jul 30, 2023, 05:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

കേരളം പുസ്തകങ്ങളുടെയും സ്വന്തം നാടാണ്. ദിനംതോറും എന്നുതന്നെ പറയാം, ഇത്രയേറെ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്ന മറ്റേതെങ്കിലും ഒരു നാട് ഉണ്ടെന്നു തോന്നുന്നില്ല. അമ്പരപ്പിക്കുന്നതാണ് ഈ പുസ്തക വൈവിധ്യം. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ പുസ്തകങ്ങള്‍ രചിക്കപ്പെടുന്നു എന്നു മാത്രമല്ല, അവയുടെ പ്രസിദ്ധീകരണ രീതികള്‍ക്കുമുണ്ട് പുതുമകള്‍. സമൂഹ മാധ്യമങ്ങള്‍ സജീവമായതോടെ ആര്‍ക്കും ആരേയും ആശ്രയിക്കാതെ സ്വന്തം പുസ്തകം പ്രസിദ്ധീകരിക്കാമെന്ന നിലവന്നിരിക്കുന്നു.

ഉള്ളടക്കത്തിലും പ്രസിദ്ധീകരണ രീതിയിലും നിറയെ പുതുമകളോടെ എട്ട് പുസ്തകങ്ങള്‍ കുരുക്ഷേത്ര പ്രകാശന്‍ വായനാലോകത്തിന് സമ്മാനിച്ചിരിക്കുകയാണ്. ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാനദര്‍ശനവും, സ്വതന്ത്ര ഭാരതത്തില്‍ അതിന്റെ സാധ്യതയും വികാസഗതിയും പ്രതിപാദിക്കുന്ന ഈ പുസ്തകങ്ങള്‍ സംഘദര്‍ശനത്തിന് വിരുദ്ധവും എതിരു നില്‍ക്കുന്നതുമായ പ്രത്യയശാസ്ത്രങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുകയും ചെയ്യുന്നു. ഈ പരമ്പരയിലെ ആദ്യഘട്ടത്തിലെ പുസ്തകങ്ങളാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ മുതല്‍ ഇന്നത്തെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതുവരെയുള്ള ബൗദ്ധിക നേതൃത്വത്തിന്റെ ചിന്തകള്‍ അടുത്തറിയാന്‍ ഈ പുസ്തകങ്ങളിലൂടെ കഴിയുന്നു. സംഘദാര്‍ശനികത എന്നു വിശേഷിപ്പിക്കാവുന്ന ചിന്താസരണിയുടെ മൗലിക കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്‌ക്കുകയും ചെയ്യുന്നു.

ആര്‍എസ്എസിന്റെ ആശയങ്ങളെ ശരിയായി മനസ്സിലാക്കാതെ അതിനെ വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. 1942 മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തുടങ്ങിയ കേരളത്തില്‍ ഇത്തരക്കാരുടെ എണ്ണം വളരെക്കൂടുതലുമാണ്. ആര്‍എസ്എസ് സ്ഥാപിക്കപ്പെട്ട 1925 ല്‍ ആവിര്‍ഭവിച്ച അതിന്റെ ദര്‍ശനം ഡോ.ഹെഡ്‌ഗേവാര്‍, ഗുരുജി ഗോള്‍വല്‍ക്കര്‍, ദീനദയാല്‍ ഉപാധ്യായ, ദത്തോപന്ത് ഠേംഗ്ഡി തുടങ്ങിയ മഹാമനീഷികളിലൂടെ മൗലികശോഭയാര്‍ന്ന് ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തില്‍ പ്രാവര്‍ത്തികമാവുന്ന രാഷ്‌ട്രീയ തത്വശാസ്ത്രവുമാണ്. ഇതുകൊണ്ടുതന്നെ ഈ ദര്‍ശനത്തിന്റെ പഠനം സമകാലികമായ രാഷ്‌ട്രീയാവശ്യവുമാണ്.

പുസ്തക പ്രസാധകരായ കുരുക്ഷേത്ര പ്രകാശന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് ഇക്കാര്യം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ”സംഘ ദര്‍ശനം ഒരു മതരാഷ്‌ട്രവാദം മാത്രമാണ് എന്ന മട്ടില്‍ കേരളത്തില്‍ പലരും അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഇന്റഗ്രല്‍ ഹ്യൂമനിസം അഥവാ ഏകാത്മമാനവവാദം എന്ന സംബുദ്ധിയോടെ ദീനദയാല്‍ ഉപാധ്യായയും മറ്റും സംഘദര്‍ശനം അവതരിപ്പിച്ചത് സമഗ്രമായ ജീവിതവീക്ഷണം എന്ന കാഴ്ചപ്പാടിലാണ്. സംഘത്തിന് 100 വയസ്സ് തികയുന്ന വേളയില്‍ ഈ ദര്‍ശനത്തെ അതിന്റെ സമഗ്രതലങ്ങളില്‍ പുനര്‍വായനകള്‍ക്കു വിധേയമാകാന്‍ പാകത്തിന് മലയാളിക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഈ ഗ്രന്ഥപരമ്പരയുടെ ലക്ഷ്യം.  

”വരുന്ന 15 മാസത്തിനകം 60 പുസ്തകങ്ങള്‍ ഈ പരമ്പരയില്‍ തുടര്‍ന്നു പ്രസിദ്ധീകൃതമാകുന്നു. രാഷ്‌ട്രീയവും സാമൂഹികവും സാംസ്‌കാരികവും വൈയക്തികവുമായ മാനവജീവിതത്തിന്റെ എല്ലാതലങ്ങളെയും നോക്കിക്കാണുന്ന സംഘത്തിന്റെ കാഴ്ചപ്പാടുകള്‍, ഇതിലൂടെ സമകാലികാവശ്യങ്ങള്‍ക്ക് ഉതകുംവിധം മലയാളത്തില്‍ അവതരിപ്പിക്കാന്‍ ആകുമെന്ന് ഞങ്ങള്‍ വിചാരിക്കുന്നു.”

വിചാരവിപ്ലവത്തിന്റെ അക്ഷരസാക്ഷ്യങ്ങള്‍

വായനക്കാരെ ഉല്‍ബുദ്ധരാക്കുന്ന ഈ പുസ്തകങ്ങളുടെ ഉള്ളടക്കം ഒരു വിചാര വിപ്ലവത്തിന് വഴിതുറക്കാന്‍ പര്യാപ്തമാണ്. പുസ്തകം, എഴുത്തുകാരന്‍, ഉള്ളടക്കത്തിന്റെ ചുരുക്കം എന്നിവ ക്രമത്തില്‍ ഇങ്ങനെ പരിചയപ്പെടാം:  

1) ആര്‍എസ്എസ്: ദര്‍ശനവും ദൗത്യവും -ഗുരുജി ഗോള്‍വല്‍ക്കര്‍

ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെ സമ്പൂര്‍ണ്ണ കൃതികളില്‍നിന്ന് എക്കാലത്തെയും ദാര്‍ശനികപ്രസക്തിയുള്ള ചിന്തകള്‍ തെരഞ്ഞെടുത്ത സമാഹാരം.

2) ഏകാത്മമാനവവാദം – ദീനദയാല്‍ ഉപാധ്യായ

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ നെഹ്‌റൂവിയന്‍ രാഷ്‌ട്രീയ- സാമ്പത്തിക ദര്‍ശനങ്ങള്‍ക്ക്   കൃത്യമായ ബദല്‍ചിന്തയവതരിപ്പിച്ച ദാര്‍ശനികരാണ് ദീനദയാല്‍ ഉപാധ്യായ, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, ജയപ്രകാശ് നാരായണന്‍, രാം മനോഹര്‍ ലോഹ്യ, എം. എന്‍. റോയ് എന്നിവര്‍. ഇവരുടെ ചിന്തകളെ ഡോ. ഹെഡ്‌ഗേവാറിന്റെ രാഷ്‌ട്രദര്‍ശനഭൂമികയോട് യോജിപ്പിച്ച് ദീനദയാല്‍ വികസിപ്പിച്ച രാഷ്‌ട്രീയ ദര്‍ശനമാണ് ഏകാത്മ മാനവവാദം. ഗാന്ധിയന്‍ സ്വദേശീ ദര്‍ശനമാണ് അതിന്റെ ജീവന്‍. യൂറോപ്യന്‍ ചിന്തയ്‌ക്ക് അടിപ്പെടാത്ത ഒരു തനത് രാഷ്‌ട്രവീക്ഷണവും വിശ്വവീക്ഷണവും സുസ്ഥിരവികസന വീക്ഷണവും അവതരിപ്പിക്കുന്ന അടിസ്ഥാനഗ്രന്ഥമാണിത്. പില്‍ക്കാലത്ത് ഈ ചിന്തയെ അഗാധമായി വികസിപ്പിച്ച രാഷ്‌ട്രതന്ത്രജ്ഞന്‍ ദത്തോപന്ത് ഠേംഗ്ഡിയുടെ വിമര്‍ശനാത്മകപഠനവും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.

3) വികസനത്തിന് ഒരു പുത്തന്‍പാത- ദീനദയാല്‍ ഉപാദ്ധ്യായ

ഭാരതവികസനത്തിന്  ഭാരതീയ സംസ്‌കാരത്തിന്റെ സനാതനമൂല്യങ്ങള്‍ വളര്‍ത്തിക്കൊണ്ട്, ഇടത്തോട്ടോ വലത്തോട്ടോ ചായാതെതന്നെ ഒരു തനതു മൂന്നാംവഴി ഉണ്ടെന്ന് വിശദമാക്കുന്ന ഗ്രന്ഥം.  പി. പരമേശ്വര്‍ജിയുടെ വിപുലമായ ആമുഖപഠനവും ചേര്‍ന്നത്.

4) ആര്‍എസ്എസ്: ദര്‍ശനവും പ്രയോഗവും – ദത്തോപന്ത് ഠേംഗ്ഡി

സംഘദര്‍ശനത്തിന്റെ ദാര്‍ശനികതലവും പ്രയോഗതലവും സമഗ്രമായി പ്രതിപാദിക്കുന്ന ഹിന്ദി ഗ്രന്ഥത്തിന്റെ തര്‍ജ്ജമ. സിദ്ധാന്തം – കാര്യപരിപാടി – പ്രവര്‍ത്തകന്‍ എന്നീ മൂന്ന് ഭാഗങ്ങളിലൂടെ ഗ്രന്ഥം വിരചിതമായിരിക്കുന്നു. ബിഎംഎസ്, എബിവിപി, ഭാരതീയ അഭിഭാഷക പരിഷത്ത്, സ്വദേശി ജാഗരന്‍ മഞ്ച് തുടങ്ങിയ ബഹുജന പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തിയ രാഷ്‌ട്രീയ ചിന്തകനും അന്തര്‍ദേശീയ തൊഴിലാളി സംഘടനാ പ്രവര്‍ത്തകനുമായിരുന്ന ദത്തോപന്ത് ഠേംഗ്ഡിയുടെ പ്രഖ്യാതരചനകളില്‍ ഒന്ന്.

5) വിപ്ലവത്തിന് ഒരു മൂന്നാംവഴി- ദത്തോപന്ത് ഠേംഗ്ഡി

ദ തേര്‍ഡ് വേ എന്ന പ്രസിദ്ധമായ രാഷ്‌ട്ര മീമാംസാഗ്രന്ഥത്തിന്റെ  ഇദംപ്രഥമമായ തര്‍ജ്ജമ. സുസ്ഥിരവികസനത്തിന് യുറോപ്യന്‍ ചിന്ത മുന്നോട്ടുവച്ച മുതലാളിത്ത മാതൃകയോ കമ്യൂണിസ്റ്റ് മാതൃകയോ മാത്രമല്ല ഉള്ളതെന്നും, തദ്ദേശീയമായ പ്രയോഗപദ്ധതികളും ആഗോളമായ ചിന്താധാരയുമുള്ള ഒരു മൂന്നാംവഴി ആവശ്യമാണെന്ന് വാദിച്ചുറപ്പിക്കുന്ന സാമ്പത്തിക ശാസ്ത്രഗ്രന്ഥം. സ്വദേശി ചിന്തകരേയും ഇടതുബുദ്ധിജീവികളെയും ഒരുപോലെ ആകര്‍ഷിച്ച പുസ്തകവുമാണിത്.

6) സംഘവും സ്വതന്ത്രഭാരതവും- ബാലാസാഹെബ് ദേവറസ്

ആര്‍എസ്എസിന്റെ മൂന്നാം സര്‍സംഘചാലകായിരുന്ന ബാലസാഹെബ് ദേവറസ്ജിയുടെ പ്രസംഗങ്ങളുടെയും എഴുത്തുകളുടെയും സമാഹാരം. അടിയന്തരാവസ്ഥ ഉള്‍പ്പെടെ, സ്വതന്ത്ര ഇന്ത്യ കടന്നുപോയ ചരിത്രവഴികളുടെയും അവിടെയെല്ലാം ആര്‍എസ്എസ് നടത്തിയ ഇടപെടലുകളുടെയും ചരിത്രരേഖ. നെഹ്‌റു- ഇന്ദിരാകാലഘട്ടത്തില്‍ സക്രിയപ്രതിപക്ഷമായി വര്‍ത്തിച്ച ഒരു സമര്‍പ്പിത രാഷ്‌ട്രീയജീവിതത്തിന്റെ ആത്മരേഖകള്‍. ആര്‍എസ്എസിനെതിരെ കാലാകാലങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമുള്ള മറുപടിയും, സാമൂഹ്യസമരസതയുടെ കാഴ്ചപ്പാടുകള്‍ പങ്കുവയ്‌ക്കുകയും ചെയ്യുന്ന സുപ്രധാന രചന.

7) ആര്‍എസ്എസ്: വര്‍ത്തമാനവും ഭാവിയും -ഡോ.മോഹന്‍ ഭാഗവത്

ഇന്നത്തെ ആര്‍എസ്എസ് സര്‍സംഘചാലകായ ഡോ. മോഹന്‍ഭാഗവതിന്റെ പ്രബന്ധങ്ങളുടെയും സംവാദങ്ങളുടെയും സമാഹാരം. സംഘത്തിന്റെ ഇതുവരെയുള്ള പരിണാമങ്ങളെ ചരിത്രപരമായി പുനരവലോകനം ചെയ്യുകയും, ഭാവിക്കായുള്ള അതിന്റെ കര്‍മ്മപദ്ധതികളെ വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നു. ആര്‍എസ്എസിന്റെ അടിസ്ഥാനപരമായ ആശയങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ ആധുനികകാലത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ കരുത്തു നല്‍കുന്ന പുസ്തകം. വിമര്‍ശനകരുടെ കട്ടപിടിച്ച മുന്‍വിധികളെ തിരുത്തുകയും, സംവാദത്തിന്റെ വിപുലമായ സാധ്യതകളെ മുന്നോട്ടുവയ്‌ക്കുകയും ചെയ്യുന്ന രചന.  

8) ആര്‍എസ്എസ്: 21-ാം ശതകത്തിന് ഒരു മാര്‍ഗ്ഗരേഖ-സുനില്‍ അംബേകര്‍

സമകാലിക ആര്‍എസ്എസ് നേതൃനിരയില്‍ ശ്രദ്ധേയനും രാഷ്‌ട്രീയചിന്തകനുമായ സുനില്‍ അംബേകര്‍ രചിച്ച ആര്‍എസ്എസ് റൂട്ട് മാപ്‌സ് ഫോര്‍ ട്വന്റിഫസ്റ്റ് സെഞ്ച്വറി എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ. ആര്‍എസ്എസിന്റെ ചരിത്രത്തെയും പ്രവര്‍ത്തന പദ്ധതിയെയും പരിചയപ്പെടുത്തുകയും, ആധുനിക കാലത്ത് അതിന്റെ പ്രസക്തിയും വ്യാപ്തിയും അടിവരയിട്ട് കാണിക്കുന്നതുമായ ഗ്രന്ഥം.

അന്യാദൃശമായ പുസ്തക പ്രകാശനം

എറണാകുളം ബിടിഎച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സംഘദര്‍ശനമാലികയുടെ പ്രകാശനം അത് നിര്‍വഹിച്ചവരുടെ ഔന്നത്യംകൊണ്ടും, പരിപാടിയില്‍ പങ്കെടുത്ത അനേകരുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായിരുന്നു. ഇത്ര പ്രബുദ്ധവും വിപുലവുമായ ഒരു പുസ്തകപ്രകാശനം കൊച്ചി മഹാനഗരം കണ്ടിട്ടുണ്ടാവില്ല.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ജന്മംകൊണ്ട രാജ്യങ്ങളിലെല്ലാം അത് തകര്‍ന്നടിയുകയും നാടുകടത്തപ്പെടുകയും ചെയ്തുവെന്നും, കാറ്റും വെളിച്ചവും കയറാതെ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെയെല്ലാം അവസ്ഥ ഇതായിരിക്കുമെന്നും പ്രശസ്ത തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ടു പറഞ്ഞു.  

എഴുത്തുകാരനും ബാലസാഹിത്യകാരനുമായ പായിപ്ര രാധാകൃഷ്ണന്‍ ഇത്രയും ഗഹനമായ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നാണ് പറഞ്ഞത്. അടിയന്തരാവസ്ഥക്കാലത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പരിപാടിയില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച പായിപ്ര, മുതിര്‍ന്ന പ്രചാരകന്‍ എം.എ. കൃഷ്ണനുമായി തനിക്കുള്ള ബന്ധവും, സംഘപ്രസ്ഥാനങ്ങളെ പരിചയപ്പെടാന്‍ കാരണമായതിന്റെ അനുഭവവും വിവരിച്ചു.  

ആര്‍എസ്എസ് അഖിലഭാരതിയ സമ്പര്‍ക്ക വിഭാഗം അംഗം വി. രവികുമാര്‍ നടത്തിയ മുഖ്യ പ്രഭാഷണം വിജ്ഞാനപ്രദവും, ഭാരതത്തിന്റെയും ഹിന്ദുത്വത്തിന്റെയും മുന്നേറ്റം ആഗോളതലത്തില്‍ പ്രതിഫലിക്കുന്നതിന്റെ ആഹ്ലാദകരമായ ചിത്രം പങ്കുവയ്‌ക്കുന്നതുമായിരുന്നു. കേരളത്തിന്റെ മണ്ണില്‍ പിറന്ന ശ്രീശങ്കരനെയും ആര്യഭടനെയും പോലുള്ള പ്രതിഭാശാലികള്‍ ഭാരതത്തിന് നല്‍കിയ സംഭാവനകള്‍ എടുത്തുപറയുകയും ചെയ്തു. ഭാരതത്തോട് മത്സരിക്കുന്ന ചൈനയുടെ ഊതിവീര്‍പ്പിച്ച സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകരാജ്യങ്ങളില്‍ ലഭിക്കുന്ന ആദരവിനെക്കുറിച്ചും രവികുമാര്‍ പറഞ്ഞത് മാറ്റം സഞ്ചരിക്കുന്ന വഴി ഏതെന്ന് വ്യക്തമാക്കുകയുണ്ടായി.

ആര്‍എസ്എസ് പ്രാന്തസംഘചാലക് അഡ്വ: കെ.കെ.ബാലറാം അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജന്മഭൂമി മുന്‍ പത്രാധിപരും എഴുത്തുകാരനുമായ പി.നാരായണന്‍, കുരുക്ഷേത്ര മാനേജിങ് ഡയറക്ടര്‍ കാ. ഭാ. സുരേന്ദ്രന്‍, ചീഫ് എഡിറ്റര്‍ ജി. അമൃതരാജ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. ആര്‍. ചന്ദ്രശേഖരന്‍ എന്നിവരും സംഘദര്‍ശനമാലികയുടെ സവിശേഷതകളിലേക്കും, പ്രസിദ്ധീകരണത്തിന്റെ പ്രാധാന്യത്തിലേക്കും വിരല്‍ചൂണ്ടിക്കൊണ്ട് സംസാരിച്ചു.

സംഘദര്‍ശനമാലിക സ്വന്തമാക്കാം

സംഘദര്‍ശനമാലികയെ കുറിച്ച് കുരുക്ഷേത്ര: കേരളത്തിന്റെ ഭാവിയെത്തന്നെ നിര്‍ണ്ണയിക്കാന്‍പോരുന്ന ഒരു ഗ്രന്ഥപരമ്പരയാണ് കുരുക്ഷേത്ര പ്രകാശന്‍ മലയാളത്തിന് സമര്‍പ്പിക്കുന്നത്. മരിച്ചതോ നിര്‍ജീവമായതോ ആയ രാഷ്‌ട്രീയസിദ്ധാന്തങ്ങളാണ് മലയാളി ഇന്നും ചര്‍ച്ചചെയ്യുന്നത്! നിലനിന്നിടത്തെല്ലാം സര്‍വ്വാധഃപതനത്തിന്റെ ചരിത്രംമാത്രം സൃഷ്ടിച്ച ദര്‍ശനങ്ങളാണ് അവര്‍ ഇപ്പോഴും പഠിക്കുന്നത്! എന്നുമാത്രമല്ല, ഇവയ്‌ക്കപ്പുറം ലോകമില്ലെന്ന് കൂലിയെഴുത്ത് ബുദ്ധിജീവികള്‍ മേനിനടിക്കുകയും ചെയ്യുന്നു! ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തുന്നത് ഇവരുടെ ചിന്താജാഡകള്‍ ആണോ?

അല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്! ഇന്നത്തെ ഇന്ത്യയെ നയിക്കുന്നത് ഭാരതനവോത്ഥാനത്തിന്റെ സന്തതിയായ ആര്‍എസ്എസും അതിന്റെ പ്രത്യയശാസ്ത്രവുമാണ്. ഏകാത്മമാനവവാദം അഥവാ  ഇന്റഗ്രല്‍ ഹ്യൂമനിസം എന്ന് വിളിക്കപ്പെടുന്ന പ്രത്യയശാസ്ത്രം ലോകമെങ്ങുമുള്ള ചിന്തകര്‍ ഇന്ന് പഠിക്കുകയും സശ്രദ്ധം വിലയിരുത്തുകയും ചെയ്യുന്നു.

ഓര്‍ക്കുക, ഭാരതീയ സംസ്‌കൃതിയുടെ മൂല്യസംഹിതകളെ മഥനം ചെയ്ത് രൂപീകരിച്ച ഈ തത്വശാസ്ത്രം പിറന്നു വീണിട്ട് ഒരു നൂറ്റാണ്ടു തികയാന്‍  മൂന്നുവര്‍ഷംകൂടി മാത്രം. എന്നാല്‍ പിറന്നിട്ട് നൂറുവര്‍ഷം തികച്ച പല സിദ്ധാന്തങ്ങളും അവയുടെ പ്രസ്ഥാനങ്ങളും ഇന്ന് അന്ത്യശ്വാസം വലിക്കുന്നു! ഈ സാഹചര്യത്തില്‍, ക്രമമായി വളര്‍ന്നുപടരുന്ന ഏകാത്മമാനവവാദം എന്ന സംഘദര്‍ശനത്തെയും അതിന്റെ പ്രസ്ഥാനരൂപങ്ങളെയും നാം കൂടുതല്‍ തിരിച്ചറിയേണ്ടതില്ലേ?

ഓരോ മലയാളി ഗൃഹത്തിലേക്കും സംഘദര്‍ശനമാലികകളിലെ പുസ്തകങ്ങളും അതിലെ മഹത്തായ ചിന്തകളും കടന്നുചെല്ലട്ടെ! അവ കേരളത്തെ മോചിപ്പിക്കാനുള്ള നവവിപ്ലവമൊരുക്കട്ടെ!  

സംഘദര്‍ശനമാലികയിലെ  

പുസ്തകങ്ങള്‍ ലഭിക്കാന്‍

0484-2338324

9995214441

Tags: പുസ്തകം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

തൃശൂര്‍ സെന്റ്‌ തോമസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി പി. ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ അനുശോചനയോഗത്തില്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ സംസാരിക്കുന്നു. മാര്‍ ടോണി നീലങ്കാവില്‍, പെരുവനം കുട്ടന്മാരാര്‍, ഫാ. മാര്‍ട്ടിന്‍ കെ. എ., ഫാ. ബിജു പാണെങ്ങാടന്‍, ഫാ. ദേവസി പന്തല്ലുക്കാരന്‍, സി.എ. ഫ്രാന്‍സിസ്, ജെയിംസ് മുട്ടിക്കല്‍ സമീപം.
Thrissur

ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ പുസ്തക ശേഖരം അദ്ദേഹം പഠിച്ച കോളേജ് ലൈബ്രറിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: മൂവാറ്റുപുഴ സ്വദേശിയെ എന്‍സിബി പിടികൂടി

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies