Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ചാണ്ടി, ചെന്നിത്തല + 6

ബംഗാളില്‍ മമത, ആന്ധ്രാപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡി, തെലങ്കാനയിലെ ചന്ദ്രശേഖര റാവു, പുതുശേരിയിലെ എന്‍.ആര്‍. രംഗസ്വാമി... അങ്ങിനെ എത്രയോ പേര്. അവരൊക്കെ ഇന്ന് അതാത് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരാണ്. ചിലര്‍ സ്വന്തം കക്ഷിയുണ്ടാക്കുകയല്ല നരേന്ദ്രമോദിയുമായി, ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറായി. ഒന്നും രണ്ടും പേരല്ല അങ്ങിനെയുള്ളത്; ഡസന്‍ കണക്കിന് മാന്യന്മാരായ കോണ്‍ഗ്രസ് നേതാക്കള്‍. ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും അതൊക്കെ അറിയാത്തതല്ല. എന്നാലും ചിലപേരുകള്‍ ഓര്‍മ്മിപ്പിക്കുകയാണ്. ആസ്സാമിലെ ഹേമന്ത ബിശ്വാസ്, മണിപ്പൂരിലെ എന്‍.ബീരന്‍ സിങ്, അരുണാചല്‍പ്രദേശിലെ പ്രേമ ഖണ്ടു എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയവരാണ്; അവരൊക്കെ ഇന്ന് മുഖ്യമന്ത്രിമാരാണ്. ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, റാവു ഇന്ദര്‍ജിത് എന്നിവര്‍ ബിജെപിയിലെത്തി; അവരിന്ന് കേന്ദ്ര മന്ത്രിമാരാണ്.

കെവിഎസ് ഹരിദാസ്byകെവിഎസ് ഹരിദാസ്
Sep 4, 2021, 05:00 am IST
inArticle

ആര്‍ക്കെന്ത് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന്റെ നെടുംതൂണുകളാണ് കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും രമേശ്‌ചെന്നിത്തലയും.  കെ.കരുണാകരന്‍ ഇന്നില്ല.  ആന്റണിയായിരുന്നു ഒരു കാലഘട്ടത്തിലെ നായകനെങ്കിലും അന്നൊക്കെ സംഘടന ചലിപ്പിച്ചിരുന്നത് ഉമ്മന്‍ ചാണ്ടിയുടെ സംഘാടക മികവുകൊണ്ടായിരുന്നു എന്നതും പരമാര്‍ത്ഥം. കരുണാകരന്റെ ദത്തുപുത്രനെപ്പോലെയാണ് ചെന്നിത്തല വളര്‍ന്നുവന്നത്. ഇന്നിപ്പോള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചരിത്രം കാണാനാഗ്രഹിക്കാത്ത വിധത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അപമാനിക്കപ്പെട്ടിരിക്കുന്നു. ‘വേണമെങ്കില്‍ നിന്നോ ഇല്ലെങ്കില്‍ ഇറങ്ങി  പൊയ്‌ക്കോ…..’ ഇതാണ് ഹൈക്കമാന്‍ഡ് അവരോട് സ്വീകരിച്ച നിലപാട്. രാഷ്‌ട്രീയ രംഗത്ത് കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണ്; എന്നാല്‍ ഇത് ആ രണ്ടുപേരെ സംബന്ധിച്ചിടത്തോളം സഹിക്കാനാവുന്നതിനുമപ്പുറമാണ്. അക്ഷരാര്‍ഥത്തില്‍ അവരെ അപമാനിക്കുകയാണ് ഹൈക്കമാന്‍ഡ് ചെയ്തത്; ഇവരുടെ തണലില്‍ വളര്‍ന്നുവന്ന ഇന്നത്തെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അതിനൊക്കെ മൗനസമ്മതം നല്‍കുകയും ചെയ്തിരിക്കുന്നു.  

ഇവിടെ സമാനമായ അവസ്ഥ എ.കെ.ആന്റണിക്കാണ് സംഭവിച്ചതെങ്കിലോ? ആന്റണി ആലോചിച്ചിട്ടുണ്ടോ? ഒരു സംശയവും വേണ്ട, അദ്ദേഹം വാളെടുത്ത് പുറത്തിറങ്ങുമായിരുന്നു. എന്നും ആന്റണി അങ്ങിനെയായിരുന്നു. അധികാരത്തിന്റെ നെറുകയില്‍ ആന്റണി എന്നും നിലകൊണ്ടിട്ടുമുണ്ട്; ഭരണരംഗത്താവാം അല്ലെങ്കില്‍ പാര്‍ട്ടി സംവിധാനത്തില്‍.  അതൊരു കലയായിരുന്നു. കേരളത്തിലെ സ്ഥിതി മോശമാവുന്നു എന്ന് കണ്ടപ്പോള്‍ അദ്ദേഹം കളം മാറിച്ചവിട്ടി; ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനായി മാറുന്നതാണ് കണ്ടത്. ഇന്നിപ്പോള്‍ തന്റെ വിശ്വസ്തനായിരുന്ന ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയേയും വെട്ടിനിരത്തുന്നത് കണ്ടിട്ട് നാവനക്കാതെ ഇരിക്കുന്നത് മര്യാദയാണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്.

കോണ്‍ഗ്രസുകാര്‍ ഇനിഎന്ന് പഠിക്കും

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തലപ്പത്ത് ഒരു തലമുറമാറ്റം അനിവാര്യമാവുന്നു എന്നതാണ് ഹൈക്കമാന്‍ഡ് പറയുന്നത്. 2016, 2021  എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ പരാജയം ചൂണ്ടിക്കാട്ടിയാണ് ഇതിനു തയ്യാറായത്. എന്നാല്‍ 2019 -ല്‍ കോണ്‍ഗ്രസിന് മുഖം രക്ഷിക്കാനായത് കേരളത്തിലുണ്ടായ വിജയം കൊണ്ടാണ് എന്നത് മറന്നുകൂടല്ലോ. രാഹുല്‍ഗാന്ധിക്ക് പോലും പാര്‍ലമെന്റ് കാണാന്‍  ഇവിടെവരേണ്ടിയും വന്നു. ഇക്കാര്യം മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നുപറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയേയും പോലെ അപമാനിതനായ നേതാവാണ് മുല്ലപ്പള്ളി. യഥാര്‍ഥത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും തമ്മില്‍ വോട്ട് വിഹിതത്തിലെ  വ്യത്യാസം വെറും 0.26ശതമാനം മാത്രമാണ്; കാല്‍ ശതമാനം.  രാഹുല്‍ ഗാന്ധി അധ്യക്ഷനായപ്പോഴും പിന്നീട് അദ്ദേഹം മുന്നില്‍നിന്ന് നയിച്ചപ്പോഴും എത്രയോ കനത്ത പരാജയങ്ങള്‍ കോണ്‍ഗ്രസിനെ തുറിച്ചുനോക്കിയിട്ടുണ്ട്. ആ പാര്‍ട്ടിയെ ഇന്നത്തെ പരിതാപകരമായ നിലയിലേക്ക് എത്തിച്ചത് രാഹുലും സംഘവുമല്ലേ. അവരിപ്പോള്‍ കയറിയിരിക്കുന്നത് പാര്‍ട്ടിയുടെ ശവക്കൂനയ്‌ക്ക് മുകളിലാണ് എന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത് കേട്ടിട്ടുണ്ട്. അവരാണിപ്പോള്‍ സ്വതവേ ഭേദപ്പെട്ട പ്രകടനം ആദ്യാവസാനം കാഴ്ചവെച്ച  രണ്ടു പ്രമുഖ  സംസ്ഥാന നേതാക്കളെ അപമാനിച്ചയച്ചത്. ഞാന്‍ കോണ്‍ഗ്രസുകാരനൊന്നുമല്ല; കോണ്‍ഗ്രസ് നന്നാവണം എന്ന് ആഗ്രഹിക്കുന്ന ഒരാളുമല്ല.   അപ്പോഴും രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ ഈ രാഷ്‌ട്രീയം വഞ്ചനയാണ് എന്ന് പറയാതെ പോകാനാവുന്നില്ല.

ഇന്ത്യയില്‍ ഇന്നിപ്പോള്‍ കോണ്‍ഗ്രസ് ഭരണമുള്ളത്  വിരലില്‍ എണ്ണാവുന്ന സംസ്ഥാനങ്ങളിലാണ്. അതില്‍ പഞ്ചാബ് താമസിയാതെ തെരഞ്ഞെടുപ്പിലേക്ക് പോകും. ഭരണമുള്ളിടത്തൊക്കെ പാര്‍ട്ടിയില്‍ തമ്മിലടിയാണ്. രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലാണ് യുദ്ധം. പഞ്ചാബില്‍ പിസിസി പ്രസിഡന്റായി രാഹുല്‍ ഗാന്ധി നിയമിച്ച നവജ്യോത് സിംഗ് സിദ്ദു മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ പരസ്യമായി വെല്ലുവിളിക്കുന്നു. ഛത്തീസ്ഗഢില്‍ നിലവിലെ മുഖ്യമന്ത്രി ഒഴിയാന്‍ തയ്യാറല്ല; രാഹുല്‍ ഗാന്ധി എതിര്‍പക്ഷത്തെ നേതാവിനൊപ്പം. യുപിയില്‍ കോടികള്‍ ചെലവിട്ടിട്ടും ഒരു പഞ്ചായത്ത് കമ്മിറ്റി പോലുമുണ്ടാക്കാന്‍ പ്രിയങ്കവാദ്രക്ക് സാധിക്കുന്നില്ല. ഇനി കോണ്‍ഗ്രസുമായി സഖ്യമേയില്ലെന്ന് ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടി എന്നിവര്‍ പരസ്യമാക്കിക്കഴിഞ്ഞു. കൂടെ കൂട്ടിയാല്‍ ഉള്ള വോട്ടും പോകുമെന്ന ഭയപ്പാടിലാണ് ആ രണ്ടു പ്രാദേശിക കക്ഷികള്‍. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് പോലും സ്വന്തം തട്ടകത്തില്‍ ദയനീയ പരാജയമുണ്ടായി എന്നത് മറക്കരുതുതാനും. ഇവര്‍ നേതൃത്വത്തില്‍ തുടര്‍ന്നാല്‍ ഈ പാര്‍ട്ടി രക്ഷപ്പെടുകയില്ലെന്ന് കപില്‍ സിബല്‍, ഗുലാംനബി ആസാദ് തുടങ്ങിയ പ്രമുഖര്‍ പരസ്യമായി പറഞ്ഞതും വായിക്കാതെ മുന്നോട്ട് നീങ്ങാനാവുകയില്ലല്ലോ. ദേശീയ തലത്തില്‍ ഇത്രമാത്രം തകര്‍ന്നടിഞ്ഞ സ്ഥിതിയിലെത്തി നില്‍ക്കുമ്പോഴാണ് കുറച്ചെങ്കിലും അടിവേരുള്ള ഒരു സംസ്ഥാനത്ത് വെട്ടിനിരത്തലിനു ഹൈക്കമാന്‍ഡ് പരിവാരം  തയ്യാറായത്.

മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചറിഞ്ഞത്

അനവധി കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍പും ഡല്‍ഹിയിലെ തമ്പ്രാക്കളാല്‍ അപമാനിതരായിട്ടുണ്ട്. അവരില്‍ ചിലര്‍ നാണം കെട്ടും പാര്‍ട്ടിയില്‍ തുടര്‍ന്നു. സ്വന്തമായി കഴിവുള്ളവരും ആത്മാഭിമാനമുള്ളവരും സ്വന്തംവഴി നോക്കി. ബംഗാളില്‍ മമത, ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഢി, തെലങ്കാനയിലെ  ചന്ദ്രശേഖര റാവു, പുതുശേരിയിലെ എന്‍.ആര്‍.രംഗസ്വാമി… അങ്ങിനെ എത്രയോ പേര്. അവരൊക്കെ ഇന്ന് അതാത് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരാണ്. ചിലര്‍ സ്വന്തം കക്ഷിയുണ്ടാക്കുകയല്ല ചെയ്തത്. നരേന്ദ്രമോദിയുമായി, ബിജെപിയുമായി,  സഹകരിക്കാന്‍ തയ്യാറായി. ഒന്നും രണ്ടും പേരല്ല അങ്ങിനെയുള്ളത്. ഡസന്‍ കണക്കിന് മാന്യന്മാരായ കോണ്‍ഗ്രസ് നേതാക്കള്‍. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും അതൊക്കെ അറിയാത്തതല്ല. എന്നാലും ചില പേരുകള്‍ ഓര്‍മ്മിപ്പിക്കുകയാണ്. ആസ്സാമിലെ ഹേമന്ത ബിശ്വാസ്, മണിപ്പൂരിലെ എന്‍.ബീരന്‍സിങ്, അരുണാചല്‍ പ്രദേശിലെ പ്രേമഖണ്ടു എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയവരാണ്; അവരൊക്കെ ഇന്ന് മുഖ്യമന്ത്രിമാരാണ്. ജ്യോതിരാദിത്യ സിന്ധ്യ,  നാരായണ്‍ റാണെ, റാവു ഇന്ദര്‍ജിത് എന്നിവര്‍ ബിജെപിയിലെത്തി; അവരിന്ന് കേന്ദ്രമന്ത്രിമാരാണ്. ബംഗാളിലും കര്‍ണാടകത്തിലും ഗോവയിലും മധ്യപ്രദേശിലും തൃപുരയിലും മറ്റും എത്രയോ എംഎല്‍എമാര്‍ ആ പാര്‍ട്ടിയില്‍നിന്ന് ബിജെപിയിലെത്തി. കേരളത്തിലും എത്രയോ പ്രമുഖരായ കോണ്‍ഗ്രസുകാരുണ്ട്. അവരെയൊക്കെ എത്ര അന്തസ്സോടെയാണ് ബിജെപി പരിഗണിച്ചത്. പലരും സംസ്ഥാനങ്ങളില്‍ മന്ത്രിമാരാണ്, പാര്‍ട്ടി ഭാരവാഹികളുമാണ്. എന്നാല്‍ അവിടെത്തന്നെ കഴിഞ്ഞുകൂടാന്‍ തീരുമാനിച്ച ചില കോണ്‍ഗ്രസുകാരുടെ  അവസ്ഥ പറയേണ്ടതുണ്ടോ………സച്ചിന്‍ പൈലറ്റിനെപ്പോലുള്ളവര്‍.

ഇവിടെ എന്താണ് ഇനി വേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമാണ്. തങ്ങളെ അപമാനിച്ചു എന്നുപറഞ്ഞ് കരഞ്ഞുകൊണ്ട് വിഷമം തീര്‍ക്കുകയാണോ വേണ്ടത്, അതോ ശക്തമായ നിലപാടെടുക്കുകയാണോ? എന്തൊക്കെ പറഞ്ഞാലും രാഹുലിനേക്കാളും കെ.സി.വേണുഗോപാലിനേക്കാളും പൊതുസമൂഹത്തില്‍ എത്രയോ അംഗീകാരമുള്ളവരാണ് ഇവരെന്നത് ആര്‍ക്കാണറിയാത്തത്. കാര്യങ്ങള്‍ എളുപ്പമല്ലേ; 21 അംഗങ്ങളാണ് കോണ്‍ഗ്രസിന് കേരള നിയമസഭയിലുള്ളത്. ആ പാര്‍ട്ടിയെ പിളര്‍ത്താന്‍ വെറും ഏഴ് എംഎല്‍എ -മാര്‍ മതി. നാട്ടില്‍ വേരില്ലാത്ത നേതാക്കള്‍ പറഞ്ഞു നടക്കുന്നത് ആ ഏഴോ എട്ടോ പേരെ സംഘടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമെത്തി നില്‍ക്കുന്നു എന്നാണ്. തങ്ങള്‍ പടുത്തുയര്‍ത്തിയ ഈ പാര്‍ട്ടിയില്‍ അത്രയ്‌ക്ക് ദുര്‍ബലരായോ, ഒറ്റപ്പെട്ടോ അവര്‍? ഇവര്‍ രണ്ടുപേര്‍ സാമാജികരാണ്; പിന്നെ വേണ്ടത് വെറും അഞ്ചു പേര്‍.   ഇവിടെ ശക്തി കാണിക്കേണ്ടത് എങ്ങിനെയെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ ഈ ഏഴ്…….എട്ട് എന്ന സംഖ്യ നിറഞ്ഞു നില്‍ക്കുന്നു.

Tags: congressഉമ്മന്‍ചാണ്ടിരമേശ് ചെന്നിത്തല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.