Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പിള കലാപത്തിനെതിരെ നിലപാടെടുത്ത കുമാരനാശാനെ കൊലപ്പെടുത്തിയതോ? അന്വേഷണം പ്രഖ്യാപിച്ച് സത്യാവസ്ഥ കണ്ടെത്തണം: ജെ നന്ദകുമാര്‍

ശ്രീനാരായണ ഗുരുദേവന്റെ ആവശ്യമനുസരിച്ചാണ് കുമാരനാശാന്‍ മലബാര്‍ സന്ദര്‍ശിച്ചത്. അന്നത്തെ ഹിന്ദുക്കളുടെ വേദന അറിഞ്ഞിട്ടാണ് അദ്ദേഹം ദുരവസ്ഥ എഴുതിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 01:56 pm IST
in Kerala

ന്യൂദല്‍ഹി : 1921 ലെ മാപ്പിള കലാപത്തിനെതിരെ ശക്തമായ നിലപാടെടുത്ത കുമാരനാശാനെ കൊലപ്പെടുത്തിയതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ടായിരുന്നെന്ന് പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഇന്നും ഇത് സംബന്ധിച്ച് സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നുണ്ട്.  ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സത്യാവസ്ഥ കണ്ടെത്താനുള്ള ഉത്തരവാദിത്തം ഭരണാധികാരികള്‍ക്കുണ്ടെന്നും ജെ.നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.

‘മലബാര്‍ ഇസ്ലാമിക് സ്‌റ്റേറ്റും 1921 ലെ ഹിന്ദു വംശഹത്യയും’ എന്ന വിഷയത്തില്‍ ജനം ടിവിയുടെ ട്വിറ്ററില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ശ്രീനാരായണ ഗുരുദേവന്റെ ആവശ്യമനുസരിച്ചാണ് കുമാരനാശാന്‍ മലബാര്‍ സന്ദര്‍ശിച്ചത്. അന്നത്തെ ഹിന്ദുക്കളുടെ വേദന അറിഞ്ഞിട്ടാണ് അദ്ദേഹം ദുരവസ്ഥ എഴുതിയത്.  അതിനെതിരെ ശക്തമായ പ്രതിഷേധം തന്നെ ഇസ്ലാമിക മതഭ്രാന്തന്മാര്‍ നടത്തി. കുമാരനാശാന്‍ ദുരവസ്ഥ എന്ന കൃതി പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വളരെ കൃത്യമായി അദ്ദേഹം അതിനു മറുപടി നല്‍കിയെന്നും നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.

തന്റെ നേരിട്ടുള്ള അനുഭവത്തിലും ബോദ്ധ്യത്തിലുമുള്ള കാര്യങ്ങള്‍ മാത്രമേ എഴുതിയിട്ടുള്ളൂ എന്നും അത് ഒരു കാരണവശാലും പിന്‍വലിക്കുകയില്ലെന്നു കുമാരനാശാന്‍ വ്യക്തമാക്കിയിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ പല്ലനയാറ്റില്‍ നടന്ന ബോട്ടപകടത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ഖിലാഫത്തിനെതിരായി പ്രവര്‍ത്തിച്ചിരുന്ന ആര്യസമാജത്തിലെ സ്വാമി ശ്രദ്ധാനന്ദന്‍ കൊല്ലപ്പെടുകയായിരുന്നു. സമാനമായ സാഹചര്യത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുമാരനാശാന്‍ ആ പട്ടികയില്‍ പെട്ടാണോ കൊല്ലപ്പെട്ടതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് നന്ദകുമാര്‍ പറഞ്ഞു.

പിടിച്ചുപറിക്കാരനും മതഭ്രാന്തനുമായ വാരിയന്‍കുന്നനെ സ്വാതന്ത്ര്യസമരസേനാനിയായി വെള്ളപൂശുന്നത് തികഞ്ഞ രാജ്യവിരുദ്ധപ്രവര്‍ത്തനമാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം കൊണ്ടാടുമ്പോഴാണ് കേരളത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഹിന്ദുവംശഹത്യയെ സ്വാതന്ത്ര്യസമരമാക്കാന്‍ പ്രചാരവേല നടത്തുന്നത്. മാപ്പിള കലാപം ഹിന്ദുകൂട്ടക്കൊല തന്നെയായിരുന്നെന്ന് ആനിബസന്റ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രഭാഷണത്തില്‍ വ്യക്തമാക്കി.

മലബാര്‍ ഇസ്ലാമിക് സ്‌റ്റേറ്റും 1921 ലെ ഹിന്ദു വംശഹത്യയും എന്ന വിഷയത്തിലെ രണ്ടാമത്തെ പ്രഭാഷണം ഇന്ന് ട്വിറ്റര്‍ സ്‌പേസില്‍ നടക്കും. ഓര്‍ഗനൈസറിന്റെ ചീഫ് എഡിറ്റര്‍ പ്രഫുല്‍ കേത്കറാണ് ഇന്ന് പ്രഭാഷണം നടത്തുന്നത്.

Tags: കുമാരനാശാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആശാന്‍ സ്മൃതി സദസ്സില്‍ സാഹിത്യ നിരൂപകന്‍ ആഷാമേനോന്‍ സംസാരിക്കുന്നു
Kerala

കുമാരനാശാന്‍ വിശ്വ മഹാകവി: ആഷാ മേനോന്‍

Literature

കുമാരനാശാന്റെ ഹിന്ദു മുഖം

Kerala

കുമാരനാശാന്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത വ്യക്തി; ആശാന്‍ കൃതികളിലെ ബുദ്ധമത ആശയങ്ങള്‍ വളച്ചൊടിക്കുന്നത് അപലപനീയമെന്ന് ആര്‍. സഞ്ജയന്‍

Varadyam

ആശാന്‍കവിതയുടെ ധര്‍മ്മചക്രം

Article

കുമാരനാശാന്റെ സ്മരണയോട് നീതികാട്ടണം; തിരുവനന്തപുരത്തു ചേര്‍ന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതി യോഗം അംഗീകരിച്ച പ്രമേയം

പുതിയ വാര്‍ത്തകള്‍

റദ്ദ് ചെയ്ത അനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: കെഎസ്ടി എംപ്ലോയീസ് സംഘ്

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.