Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ജനാധിപത്യത്തില്‍ നിന്ന് കമ്മ്യൂണിസം വഴി മതഭീകരതയിലേക്ക്

ജനാധിപത്യവും സ്ത്രീസ്വാതന്ത്ര്യവും വേരൂന്നിയ അഫ്ഗാന്‍ വീണ്ടും കറുത്തിരുണ്ട പര്‍ദ്ദയ്‌ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്നു. സ്ത്രീകള്‍ വീടുവിടരുതെന്നു പറയുന്ന, ജോലി ചെയ്യരുതെന്ന് ശഠിക്കുന്ന, ബന്ധുക്കളായ പുരുഷന്‍മാരുടെ കൂടെയല്ലാതെ സ്ത്രീകള്‍ പുറത്തുപോകുതെന്ന മതനിയമം അടിച്ചേല്‍പ്പിക്കുന്ന, സ്ത്രീളെ വെറും ലൈംഗിക ഉപകരണം മാത്രമായി കാണുന്ന മതഭീകരരുടെ പിടിയിലാണ് അഫ്ഗാനിസ്ഥാന്‍. തോക്കും ചാട്ടയുമാണ് ഇസഌമിക നിയമം നടപ്പാക്കാനുള്ള ഉപകരണങ്ങള്‍. നിഷ്‌കരുണം കൊന്നും നടുറോഡില്‍ ചാട്ടവാറിന് അടിച്ചും അവര്‍ ശരിയത്ത് നടപ്പാക്കുന്നു. മതഭരണം ഒരു രാജ്യത്തെ വീണ്ടും തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ എത്തിച്ചിരിക്കുന്നു.

അശ്വതി ബാലചന്ദ്രന്‍byഅശ്വതി ബാലചന്ദ്രന്‍
Sep 1, 2021, 05:42 am IST
inArticle

എണ്ണൂറ് കിലോമീറ്ററോളം ശാഖയായി പടര്‍ന്നു കിടക്കുന്ന,  ശിശിരകാലത്ത്  മഞ്ഞ് പുതയ്‌ക്കുന്ന ഹിന്ദുക്കുഷ് പര്‍വ്വതനിര. ഹെല്‍മന്ദ് പ്രോവിന്‍സിനടുത്തുള്ള ചുവന്ന ഗിരികളും ബന്ദേഅമീര്‍ ദേശീയോദ്യാനത്തിലുള്ള തടാകവും ഫര്യാബ് പ്രവിശ്യയിലെ പച്ച പുതച്ച കുന്നുകളും ഗോര്‍ബന്ധിലെ വസന്തവും, തലയുയര്‍ത്തിനിന്ന് ശാന്തത നിറയ്‌ക്കുന്ന ബാമിയന്‍ ബുദ്ധന്മാരും… അങ്ങനെ കണ്ണിനും മനസ്സിനും കുളിരു നിറച്ചൊരു ദേശമുണ്ടായിരുന്നു. എന്നാല്‍ ചരിത്രം ചക്രവര്‍ത്തിമാരുടെ ശ്മശാനഭൂമിയെന്ന് പിന്നീട് ആ നാടിനെ വിളിച്ചു. ആശാമയി എന്ന ആഗ്രഹങ്ങളുടെ ദേവത കുടികൊള്ളുന്ന അഫ്ഗാന്‍ മലനിരകളില്‍ നിന്ന് ഇന്ന് ജീവനും മുറുകെപ്പിടിച്ച് കുഞ്ഞുങ്ങളുമായി പലായനം ചെയ്യുകയാണ് ജനങ്ങള്‍. ലോകം ഒരു പ്രേതനഗരത്തെപ്പോലെ നോക്കിക്കാണുന്ന അഫ്ഗാനും പറയാനുണ്ട് പാലും തേനുമൊഴുകിയ ഒരു കാലത്തിന്റെ കഥ. പിന്നീട് ഒരു മന്ത്രവാദിയുടെ ശാപമേറ്റപോലെ നശിച്ചുപോയ സംസ്‌കൃതിയുടെ കഥ.  

സിന്ധുതടത്തില്‍ സാമ്രാജ്യത്വം

സിന്ധുനദീതടസംസ്‌കാരത്തിന് ശേഷം  പുരാതന ഇറാനികള്‍  ബി സി അഞ്ഞൂറുവരെ ഭരിച്ചിരുന്ന  അഫ്ഗാനിസ്ഥാനെ പിന്നീട് അലക്‌സാണ്ടര്‍ കയ്യടക്കി.  തുടര്‍ന്ന് സെലെസിദ് സാമ്രാജ്യവും ഗ്രെഗോബാക്ട്രിയന്‍ രാജവംശവും ഇവിടം ഭരിച്ചിരുന്നു. സെല്യൂക്കസ് ഒന്നാമനെ ചന്ദ്രഗുപ്തമൗര്യന്‍ യുദ്ധത്തില്‍ തോല്‍പ്പിച്ച് അഫ്ഗാനില്‍ സ്വാധീനമുറപ്പിച്ചതിനു ശേഷം പിന്നീട് വന്ന പല രാജവംശങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ഭരണത്തിനും പതനത്തിനുമൊടുവില്‍ ഇസ്ലാം മതം അവിടെയെത്തി. സൂര്യദേവനെ ആരാധിക്കുന്നവരും സൊറാസ്ട്രിയന്‍ മതക്കാരും  ബുദ്ധമതക്കാരുമൊക്കെയായ ഹിന്ദു സമൂഹം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതരായി. മിര്‍വൈസ് ഹൊതക് എന്ന പഷ്തൂണ്‍ രാജാവ് കാണ്ഡഹാര്‍ മോചിപ്പിക്കുന്നത് വരെ  ഈ  മേഖല സുന്നി-ഷിയാക്കളുടെ  കലഹമേഖലയായി അറിയപ്പെട്ടിരുന്നു. ഒരിക്കല്‍ മഹത്തായ ഗാന്ധാരദേശമായിരുന്നു കാന്ധഹാര്‍.  

പത്തൊമ്പതാം നൂറ്റാണ്ടില്‍  അബ്ദുല്‍ റഹ്മാന്‍ ഖാന്‍ രാജാവിന്റെ കാലത്താണ് ശരീയത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭരണം ഇവിടെ ആരംഭിച്ചത്. 19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ അഫ്ഗാനില്‍ പിടിമുറുക്കാന്‍ യുഎസ്എസ്ആറും അമേരിക്കയും നടത്തിയ ശ്രമങ്ങളുടെ ഫലമായി അവിടുത്തെ രാഷ്ടീയം കലുഷിതമായിരുന്നു. അതിനിടെ മൂന്ന് ആംഗ്ലോ അഫ്ഗാന്‍ യുദ്ധങ്ങളും അവിടെ നടന്നു. 1946ല്‍ രാജ്യത്തിന് യുഎന്‍ അംഗത്വം ലഭിച്ചു. പിന്നീട്  പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്ഗാനിസ്ഥാന്‍ ജനിക്കുകയും പിളരുകയും ചെയ്തത് കമ്മ്യൂണിസത്തിലേക്കുള്ള ചുവടുവയ്‌പിന്റെ ഭാഗമായായിരുന്നു. പട്ടാള അട്ടിമറിയിലൂടെ പിന്നീട് ദാവൂദ് ഖാന്‍ അധികാരത്തിലെത്തിയതോടെ രാജ്യത്തെ രാജഭരണത്തിന് തിരശ്ശീല വീണു. 1978ല്‍ നടന്ന സൗര്‍ റെവല്യൂഷന്‍ എന്ന വിപ്ലവത്തില്‍ ഖാനും കുടുംബവും അരുംകൊല ചെയ്യപ്പെടുകയും ഭരണം യുഎസ്എസ്ആര്‍ സൗഹൃദ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് ലഭിക്കുകയും ചെയ്തു.  

തുടര്‍ന്നുള്ള വര്‍ഷത്തില്‍ കാബൂള്‍ പിടിച്ചെടുത്ത് പൂര്‍ണമായും തങ്ങള്‍ക്ക് വിധേയത്വമുള്ള ഭരണത്തെ പ്രതിഷ്ഠിച്ച് യുഎസ്എസ്ആര്‍  തേരോട്ടം തുടങ്ങി. അധിനിവേശം ഗ്രാമങ്ങളിലേക്ക് കടന്നപ്പോള്‍ മതവിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റ് പട്ടാളത്തെ പരമ്പരാഗത ഇസ്ലാം മത വിശ്വാസികളായ ഗ്രാമീണര്‍ എതിര്‍ത്തു. അവിടെയാണ് മുജാഹിദീനുകളുടെ ജനനം. അഫ്ഗാന്‍ ഭൂപ്രദേശത്തിന്റെ പ്രത്യേകതയും ഗറില്ലാ യുദ്ധമുറകളും മുജാഹിദീനുകള്‍ക്ക് മേല്‍ക്കൈ നല്‍കിയപ്പോള്‍ ഗ്രാമങ്ങളെ ഒന്നാകെ ഇല്ലാതാക്കാന്‍ ബോംബ് വര്‍ഷിച്ചാണ് ഭരണകൂടം ജയിച്ചത്. അപ്പോഴാണ് അമേരിക്കയുടെ രംഗപ്രവേശം. ചാര്‍ലി വില്‍സണ്‍ എന്ന അമേരിക്കക്കാരന്‍ തോളില്‍ വച്ച് തൊടുത്തു വിടാന്‍ കഴിയുന്ന സ്റ്റിങ്ങര്‍ മിസൈലുകള്‍ ആദ്യമെത്തിച്ചു. ഇതിലൂടെ ബോംബിട്ടു മടങ്ങുന്ന ഭരണകൂടത്തിന്റെ ഹെലിക്കോപ്റ്ററുകളെ മുജാഹിദീനുകള്‍ തകര്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് നാളുകള്‍ക്ക് ശേഷം യുഎസ്എസ്ആര്‍ പിന്‍വാങ്ങുകയും മുജാഹിദീനുകള്‍ അധികാരത്തിലെത്തുകയും ചെയ്തു.  

അശാന്തിക്കിടയിലെ നല്ലകാലം  

പാശ്ചാത്യ വസ്ത്രധാരികളായ സ്ത്രീകള്‍ യുവത്വം ആഘോഷിച്ച് തെരുവിലൂടെ കടന്നു പോകുന്ന, പെണ്‍കുട്ടികള്‍  വിദ്യാഭ്യാസത്തിന്റെ കൊടുമുടികള്‍ കയറിത്തുടങ്ങിയ ഒരു കാലമായിരുന്നു മുജാഹിദീനുകള്‍ എത്തുന്നതിനു മുമ്പ്. ഗോത്രവര്‍ഗങ്ങള്‍ ഇടുങ്ങിയ ചിന്താഗതികളെ മുറുകെപ്പിടിച്ച് മലമടക്കുകളില്‍ കഴിഞ്ഞിരുന്നെങ്കിലും വികസനം നഗരങ്ങളുടെ മുഖഛായ മാറ്റിയ ഒരു കാലമായിരുന്നു അത്. 70 കളുടെ അവസാനത്തില്‍ പോലും മതജാതി ഭേദമെന്യേ സമാധാനമായി ജീവിക്കാനും വിശ്വാസങ്ങള്‍ പിന്‍തുടരാനും കഴിഞ്ഞിരുന്നു. മറ്റേതൊരു രാജ്യത്തേപ്പോലെയും യുദ്ധങ്ങള്‍ക്കിടയിലും സങ്കുചിത ചിന്തകള്‍ക്ക് സ്ഥാനമില്ലാത്ത കാലമായിരുന്നു അത്. അന്നത്തെ ചിത്രങ്ങളില്‍ ബുര്‍ഖ ധരിച്ചവരെ കണ്ടെത്താന്‍ തന്നെ പ്രയാസമായിരുന്നു. മതത്തിന്റേതായ യാതൊരു ചിഹ്നങ്ങളും വസ്ത്രധാരണത്തില്‍ സൂക്ഷിക്കാത്ത നാഗരികത അവിടെ നിലനിന്നിരുന്നു. ഒപ്പം ലിംഗവ്യത്യാസമില്ലാതെ ഇടപെടാനുള്ള സ്വാതന്ത്യവും ആ ജനതയ്‌ക്കുണ്ടായിരുന്നു. ആ കാലത്തിന്റെ ഓര്‍മ്മകള്‍ ഇന്ന് ചിത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നു.  

അസംതൃപ്തിയുടെ നാളുകള്‍ക്ക് കാരണം ശരിയത് പിന്തുടരാത്തതാണ് എന്ന് ചിന്തിച്ച മറ്റൊരു ജനവിഭാഗം അന്ന് താലിബാനായി വളര്‍ന്നു തുടങ്ങിയിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് അവര്‍ പാക് യുഎസ് സഹായത്തോടെ അധികാരത്തിലേറുകയും പിന്നീട് ബിന്‍ലാദന്‍ വിഷയത്തില്‍ അമേരിക്ക കടന്നു വന്നപ്പോള്‍ പിന്‍വാങ്ങുകയും ചെയ്തത് ചരിത്രം. അമേരിക്കയുടെ വരവിന് ശേഷവും താലിബാന്‍ ഇല്ലാതായിരുന്നില്ല. ഒറ്റപ്പെട്ട ഇടപെടലുകളുമായി അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷെ പൂര്‍വ്വകാലത്തെ സംസ്‌കാര സമന്വയത്തിലേക്കും സന്തോഷത്തിലേക്കും തിരികെ നടക്കാന്‍ ഇനിയും ദൂരങ്ങള്‍ താണ്ടേണ്ടിവരുമെന്ന് ഉറപ്പിച്ച് വീണ്ടും താലിബാന്‍ പിടിമുറുക്കിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ നയങ്ങളില്‍ മാറ്റം വരുത്തിയെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നെങ്കിലും അത് ജനതയെ കൂടെ നിര്‍ത്താനുള്ള, പലായനം തടയാനുള്ള  മാര്‍ഗ്ഗമാവാമെന്നാണ് വിലയിരുത്തല്‍. കാത്തിരിക്കാം ഒരു ജന മുന്നേറ്റത്തിലൂടെ അഫ്ഗാന്‍ സ്വാതന്ത്ര്യം നേടിയെടുക്കുന്ന കാലത്തിനായി. ഭൂതലാവണ്യം അഫ്ഗാന്‍ജനതയുടെ സ്വപ്‌നത്തിലും ചരിത്രത്തിലും ഒതുങ്ങാതെ ഭാവിയിലെ സത്യമായി സംഭവിക്കട്ടെ.

Tags: chinaതാലിബാന്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഅഫ്ഗാനിസ്ഥാന്‍ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.