ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം നിര്‍മിച്ച്, എസ്.ജെ സിനു സംവിധാനം ചെയ്യുന്ന പുതിയ ‘തേര്’ ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘ജിബൂട്ടി’ക്ക് ശേഷം അമിത് ചക്കാലയ്‌ക്കല്‍ നായകനാകുന്ന ചിത്രമാണ് തേര്.
ചതുരംഗക്കളവും, അതിലെ തേരും, പൊലീസ് തൊപ്പിയും, വിലങ്ങും, തോക്കും, ഉള്‍പ്പെട്ട പശ്ചാത്തലത്തിലുള്ള പോസ്റ്റര്‍ നിഗൂഢത പടര്‍ത്തുന്നുണ്ട്. മലയാള ചലച്ചിത്രരംഗത്തെ നിരവധി പേര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കുടുംബകഥയുടെ പാശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സെപ്തംബര്‍ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതാണ്. ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സഞ്ജു ശിവറാം, പ്രശാന്ത് അലക്‌സാണ്ടര്‍, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്മിനു സിജോ, റിയ സൈറ, ആര്‍. ജെ. നില്‍ജ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തിരക്കഥ, സംഭാഷണം: ഡിനില്‍ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മൊഹമ്മദ്, സംഗീതം: യാക്‌സന്‍ & നേഹ, ആര്‍ട്ട്: പ്രശാന്ത് മാധവ്. ടി
















